ജീവിതം ഇപ്പോള്‍ പരിപൂര്‍ണമായും ആഘോഷിക്കുകയാണെന്ന് വീണ നായര്‍; നെറുകില്‍ സിന്ദൂരമണിഞ്ഞ് മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് വീണ നായര്‍

മിനിസ്‌ക്രീനിലൂടെ വന്ന് സിനിമയിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് വീണ നായര്‍. കോമഡി റോളുകളും സഹതാര വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ വീണ ശ്രദ്ധിക്കാറുണ്ട്. അതിനൊപ്പം നൃത്തവും.

സ്വകാര്യ ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ട നടിയാണ് വീണ നായര്‍. എന്നാല്‍ അതിനെ എല്ലാം അതിജീവിച്ച് ജീവിതം ഏറ്റവും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് നടി. ജീവിതം വളരെ ചെറുതാണ്, കിട്ടുന്ന ഓരോ നിമിഷവും മനോഹരമാക്കണം എന്നാണ് ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലും വീണ കുറിക്കുന്നത്.

ഒരു വെള്ളച്ചാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്ന വീഡിയോയ്‌ക്കൊപ്പമാണ് വീണയുടെ പോസ്റ്റ്. ‘എല്ലാം ആസ്വദിക്കുക, ഓരോ നിമിഷവും, ഓരോ സാഹചര്യവും. കാരണം ജീവിതം വളരെ ചെറുതാണ്’ എന്നാണ് വീണ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ‘അത്രയേയുള്ളൂ, ഹാപ്പിയായി ജീവിക്കൂ’ എന്ന് പറഞ്ഞ് ഒരുപാട് പിന്തുണകള്‍ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. വീണ നില്‍ക്കുന്ന സ്ഥലത്തിന്റെ ഭംഗിയെ കുറിച്ച് പറയുന്നവര്‍ അത് എവിടെയാണെന്നും ചോദിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാരിയില്‍ അതി സുന്ദരിയായ നില്‍ക്കുന്ന ചിത്രങ്ങള്‍ നിരന്തരം പങ്കുവച്ചുവരികയാണ് വീണ. നെറുകില്‍ സിന്ദൂരവും, വേദന മറച്ചുവച്ചുള്ള ചിരിയുമുള്ള ഓരോ ഫോട്ടോയ്ക്കും പഴയകാല പാട്ടുകളാണ് ബാക്ക്ഗ്രൗണ്ടായി നല്‍കുന്നത്. വേദനകള്‍ മറന്ന് മുന്നോട്ട് വരാന്‍ വീണയെ ആശ്വസിപ്പിക്കുന്നതാണ് കമന്റുകള്‍.

ജീവിതത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട സമയത്ത് അനുഭവിച്ച വേദനകളെ കുറിച്ച് വീണ നേരത്തെ പല അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. അക്കാലത്ത് ഭര്‍ത്താവിന്‍രെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിവാഹ മോചനം സംഭവിച്ചതിന് ശേഷം മകനൊപ്പമുള്ള ജീവിതം കഴിയുന്നത്ര ഹാപ്പി ആക്കാന്‍ ശ്രമിക്കുകയാണ് വീണ. ഷൂട്ടിങും യാത്രകളുമായി തിരക്കിലാണ് നടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *