ഇന്നത്തെ ഞാനായതിന് പിന്നിൽ അമ്മമ്മ! അമ്മയില്ലാത്ത കുട്ടി എന്നായിരുന്നു എന്നേ പറ്റിആളുകളുടെ ധാരണ! ഓർമ്മകളുമായി വിധു

അണ്ണനും ചേട്ടനുമൊക്കെയായി റിയാലിറ്റി ഷോകളില്‍ സജീവമാണ് വിധു പ്രതാപ്. വേറിട്ട ആലാപന ശൈലിയുമായി മുന്നേറുന്ന വിധു സ്റ്റേജ് പരിപാടികളുമായും എത്താറുണ്ട്. വിധുവിന്റെ ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അടിപൊളി കൗണ്ടറുകളും തഗ് ഡയലോഗുകളുമാണ് താരത്തോടുള്ള ഇഷ്ടം കൂടാൻ പ്രധാന കാരണവും. ടിവി ഷോയ്ക്ക് പുറമെ ഓൺലൈനിനിലും താരവുമാണ് വിധു.

ഭാര്യ ദീപ്തിക്ക് ഒപ്പമാണ് യൂ ട്യൂബ് വീഡിയോസിൽ വിധു നിറയുന്നത്. ഇവരുടെ വ്യത്യസ്ത അവതരണ ശൈലി കണ്ടിട്ടാകണം യൂ ട്യൂബിലും ഇവർ ഇടുന്ന വീഡിയോസ് മിക്കപ്പോഴും ട്രെൻഡിങ് ആകാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നിർണ്ണായക ഓൾ വഹിച്ച വ്യക്തിയെക്കുറിച്ചാണ് വധു വാചാലനായിരിക്കുന്നത്. ‘അമ്മയില്ലാത്ത കുട്ടി’ എന്നായിരുന്നു തന്റെ സ്ക്കൂൾ ജീവിത കാലഘട്ടത്തിൽ വിധുവിനെ പറ്റി കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ ധരിച്ചു വച്ചിരുന്നത് എന്നാണ് താരം പറയുന്നത്. വിധു പങ്കെടുത്തിരുന്ന എല്ലാ കാലോത്സവങ്ങളിലും മത്സരവേദികളിലും താരത്തിന് ഒപ്പം വന്നിരുന്നത് അമ്മൂമ്മ മാത്രമായിരുന്നു അതാണ് അങ്ങനെ ഒരു ധാരണ എല്ലാവരിലും നിറയാൻ കാരണമെന്നും വിധു പറഞ്ഞു.

‘അമ്മയില്ലാത്ത കുട്ടി’ എന്നായിരുന്നു എന്റെ സ്ക്കൂൾ ജീവിത കാലഘട്ടത്തിൽ എന്നേ പറ്റി എന്റെ കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ ധരിച്ചു വച്ചിരുന്നത്. കാരണം ഞാൻ പങ്കെടുത്തിരുന്ന എല്ലാ കാലോത്സവങ്ങളിലും മത്സരവേദികളിലും എന്റെ ഒപ്പം വന്നിരുന്നത് എന്റെ അമ്മൂമ്മ മാത്രമായിരുന്നു. ഒരുപക്ഷെ, കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാൻ എനിക്ക് ധൈര്യം തന്നതിന് പിന്നിൽ , അമ്മൂമ്മ അവരുടെ ജീവിതത്തിൽ നിന്ന് എനിക്കായി മാറ്റിവെച്ച ഒരു പതിറ്റാൻഡിലേറെയുള്ള പ്രയത്നത്തിന് പങ്കുണ്ട്!എന്നിലെ കലാകാരനെ എപ്പോഴും പരിപോഷിപ്പിച്ച ആ അചഞ്ചലമായ പിന്തുണക്ക് നന്ദി. നിങ്ങളുടെ സ്നേഹവും വെളിച്ചവും എന്നും എപ്പോഴും എന്നോട് കൂടിയുണ്ട്. – വിധു കുറിച്ചു.

പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. എന്നാൽ ദേവദാസി (1999) എന്ന ചിത്രത്തിലെ “പൊൻ വസന്തം” എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ‍ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനം ആണ് വിധുവിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്.
മലയാളത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ തെലുങ്ക് സിനിമകൾ!

ആരുടേയും പിന്തുണ ഇല്ലാതെ ഈ ഫീൽഡിലേക്ക് വന്നതിനെക്കുറിച്ചും മുൻപ് ഒരു അവസരത്തിൽ വിധു പറഞ്ഞിരുന്നു. ഓരോ പാട്ടും കഷ്ടപ്പെട്ട് സമ്പാദിച്ചു ഉണ്ടാക്കിയതാണ്. അതൊക്കെ വച്ച് നോക്കുമ്പോൾ ഈ 25 വർഷം എന്ന് പറയുന്നത് വളരെ വലിയ ഒരു നേട്ടം തന്നെയാണ്.നിരാശ ഉണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട്. പ്രത്യേകിച്ചും ഈ ഫീൽഡിൽ വർക്ക് ചെയ്യുമ്പോൾ മനസ്സിന് വിഷമം ഉണ്ടാകുന്ന സംഭവങ്ങൾ ഉണ്ട്. പക്ഷെ ഞാൻ ജോലി ഇല്ലാതെ ഒരിക്കലും ഉണ്ടായിട്ടില്ല. നിരാശ എന്നതിനേക്കാളും സന്തോഷം കിട്ടിയിട്ടുണ്ട്. പിന്നെ സങ്കടം ഉണ്ടാകുന്ന ഒരു സംഭവം ഉണ്ടായാൽ അതിനെ പെട്ടെന്ന് കട്ട് ചെയ്തിട്ട് ഹാപ്പി മോഡിലേക്ക് എത്താൻ ആണ് തനിക്ക് ഇഷ്ടമെന്നും താരം പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *