വിധുവിന്റെ ജീവിതത്തിലെ മികച്ച തീരുമാനം! ദീപ്തിയെ കൂടെക്കൂട്ടിയിട്ട് 16 വര്‍ഷം! നമുക്ക് ഇങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോവാമെന്ന് വിധു
വിധു പ്രതാപും ഭാര്യ ദീപ്തിയും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. ചാനല്‍ പരിപാടികളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ഇവര്‍. വിധുവിന്റെ റിയാലിറ്റി ഷോയിലേക്ക് ഇടയ്ക്ക് അതിഥിയായി ദീപ്തി എത്തിയിരുന്നു. വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള ഇവരുടെ തുറന്നുപറച്ചിലുകള്‍ വൈറലായിരുന്നു. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിന്റെ വരവാണെന്നായിരുന്നു മുന്‍പ് വിധു ദീപ്തിയോട് പറഞ്ഞത്.
ഒരാള്‍ പാട്ടും മറ്റെയാള്‍ ഡാന്‍സുമാണ്. അതിനാല്‍ത്തന്നെ വഴക്ക് കുറവാണ്. വീഡിയോ ചെയ്യുന്ന കാര്യം പറഞ്ഞാണ് വഴക്കുകള്‍ ഉണ്ടാവാറുള്ളത്. പരസ്പരം മനസിലാക്കി മുന്നേറുന്നത് തന്നെയാണ് ഞങ്ങളുടെ ജീവിതത്തിലെ സന്തോഷം എന്നും ഇരുവരും പറഞ്ഞിരുന്നു. കുഞ്ഞുങ്ങള്‍ ആയില്ലേ എന്നുള്ള ചോദ്യം ഇപ്പോഴും വരാറുണ്ട്. കുത്താന്‍ വേണ്ടി ഇങ്ങനെ ചോദിക്കുന്നവരുണ്ട്. സ്‌നേഹത്തോടെ വിശേഷം ചോദിക്കുന്നവരുമുണ്ട്. കുട്ടികളില്ലാത്തതില്‍ വിഷമിച്ചിരിക്കുന്നവരല്ല ഞങ്ങള്‍, സന്തോഷത്തോടെ കഴിയുന്നവരാണെന്നും ഇരുവരും പറഞ്ഞിരുന്നു.
വിവാഹ ജീവിതം 16 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് വിധുവും ദീപ്തിയും. ദീപ്തി അങ്ങനെ നമ്മള്‍ 16 വര്‍ഷം പിന്നിട്ടിരിക്കുകയാണ് അല്ലെ. പരസ്പരം പുകഴ്ത്തി ക്യാപ്ഷന്‍ എഴുതേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ നമ്മള്‍ തമ്മില്‍. ചിരിച്ചും, ചിന്തിപ്പിച്ചും, പരസ്പരം വഴക്കിട്ടും നമുക്ക് ഇങ്ങനെയൊക്കെ തന്നെ സന്തോഷമായി മുന്നോട്ട് പോവാം. ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്‌സറി മത്തായിച്ചാ എന്നുമായിരുന്നു വിധുവിന്റെ കുറിപ്പ്.
അപ്പോ അങ്ങനെ ആകട്ടെ എന്നായിരുന്നു ദീപ്തിയുടെ മറുപടി. സിതാര കൃഷ്ണകുമാര്‍, പാരീസ് ലക്ഷ്മി, സൗപര്‍ണിക സുഭാഷ്, രശ്മി സോമന്‍, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. നിങ്ങളോടൊപ്പമുള്ള ജീവിതം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ് ദീപ്തിയും വിധുവിന് ആശംസ അറിയിച്ചിരുന്നു. പെങ്ങള്‍ക്കും അളിയനും ആശംസ, എന്നും ഈ സന്തോഷം നിലനില്‍ക്കട്ടെ എന്നായിരുന്നു മിഥുന്‍ രമേഷിന്റെ കമന്റ്. ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു ദീപ്തിയെ കൂടെ കൂട്ടിയതെന്ന് മുന്‍പ് വിധു പറഞ്ഞിരുന്നു.
എന്റെ എല്ലാ കാര്യങ്ങളും നോക്കുന്ന ആളാണ് ദീപ്തി. പാട്ടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളൊക്കെ പറയാറുണ്ട്. ടെക്‌നിക്കല്‍ കാര്യങ്ങളിലൊക്കെ എന്നെ സഹായിക്കാറുണ്ട്.വിവാഹത്തിന് മുന്‍പ് നമ്മള്‍ എങ്ങനെയായിരുന്നോ ബന്ധം അതേ പോലെയാണ് വിവാഹ ശേഷവും. അത് തന്നെയാണ് ഞങ്ങളുടെ ജീവിതത്തിന്റെ വിജയം എന്നും ഇരുവരും മുന്‍പ് വ്യക്തമാക്കിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment