അമ്മക്ക് കാന്‍സര്‍ ആണെന്ന് അറിഞ്ഞത് ഷോക്ക് ആയി; അമ്മ മരിച്ചതോടെ അച്ഛന്റെ മദ്യപാനം കൂടി; കുറച്ച് നാള് കൂടി ജീവിച്ചിരിക്കാന്‍ കാരണം ഗോഡ്ഫാദര് സിനിമ; ന്യുഡല്‍ഹി ആണ് അറിയപ്പെടുന്ന നടന് ആക്കി മാറ്റിയത്; വിജയരാഘവന് മനസ് തുറക്കുമ്പോള്‍
ലയാളികള്‍ക്ക് ഒരുകാലത്തും മറക്കാന്‍ സാധിക്കാത്ത നടന്മാരില് ഒരാളാണ് എന്‍എന്‍ പിള്ള. ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലെ അഞ്ഞൂറാന് എന്ന കഥാപാത്രം മാത്രം മതി അദ്ദേഹത്തെ മനസിലാക്കാന്‍. എന്‍ എന്‍ പിള്ളയുടെ മകനാണ് നടന് വിജയരാഘവന്. ഇപ്പോള്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളും നാടക ജീവിതവും പങ്കുവെക്കുകയാണ് വിജയരാഘവന്.സിനിമാതെക്കുമായുള്ള അഭിമുഖത്തിലാണ് നടന് വിശേഷങ്ങള്‍ പങ്ക് വച്ചത്.
അച്ഛനെക്കാള്‍ ഒന്നരവയസ്സ് മൂത്തത് ആയിരുന്നു അമ്മയെന്നും എന്നാല്‍ ഏറെക്കാലം കഴിഞ്ഞ് ഒളശ്ശയിലെ ഒരു സുഹൃത്തിനെ രംഗൂണില്‍ വച്ച് കണ്ടപ്പോള്‍ അമ്മ അപ്പോഴും വിവാഹം കഴിച്ചിട്ടില്ല എന്ന് അച്ഛന് എന്ന് അറിയുകയും തിരികെ നാ്ട്ടിലെത്തി മൂന്നാം ദിവസം വിവാഹം കഴിക്കുകയുമായിരുന്നുവെന്നും നടന് പറഞ്ഞു.
മലേഷ്യയിലെത്തി ജേര്‍ലിസ്റ് ആയി ജോലി ചെയ്തു എന്‍ എന്‍ പിള്ളസുഭാഷ് ചന്ദ്രബോസിനൊപ്പം ഐഎന്‍എയില്‍ ചേര്‍ന്നുവെന്നും അവിടെ അവതരിപ്പിക്കാന്‍ ആണ് അച്ഛന് ആദ്യമായി നാടകം എഴുതുന്നതെന്നും വിജയരാഘവന് പറഞ്ഞു.
വിശ്വകേരള കലാ സമിതി തുടങ്ങിയതെന്നും ,മനുഷ്യന് എന്നാണ് അച്ഛന്റെ ആദ്യ നാടകത്തിന്റെ പേരെന്നും വിജയരാഘവന് പങ്ക് വച്ചു.നാടകത്തിന്റെ ഭാഗമായി ഞാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച ഓര്‍മ്മകളും അദ്ദേഹം പങ്ക് വക്കുന്നു.
6 വയസ്സുള്ളപ്പോള്‍ പോര്‍ട്ടര്‍ കുഞ്ഞാലി എന്ന നാടകത്തില്‍ ആണ് താന്‍ ആദ്യമായി അഭിനയിക്കുന്നതെനന്ും അദ്ദേഹം പങ്ക് വച്ചു.പഠനത്തില്‍ താല്പര്യം ഇല്ലായിരുന്ന താന്‍ മുഴുവന്‍ സമയ നടക്കകാരന്‍ ആയെന്നും നടകവണ്ടി ഓടിക്കാനും കര്ട്ടന് കെട്ടാനും അഭിനയിക്കുന്നതുമടക്കം എല്ലാം ചെയ്തിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.
അച്ഛന് ഗോഡ് ഫാദറില്‍ അഭിനയിക്കാന്‍ കാരണം എന്താണെന്നും വിജയരാവന്‍ പറയുന്നുണ്ട്.ഗോഡ്ഫാദര് സിനിമയെക്കുറിച്ച് ചര്‍ച്ച നടക്കുന്ന സമയത്താണ് അമ്മയ്ക്ക് സുഖമില്ലാതായത്. കാന്‍സര്‍ ആണെന്ന് അറിഞ്ഞു. ഒരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു. പെട്ടെന്ന് മറവി വന്നു. പലതും അറിയാതായി. ആശുപത്രിയില്‍ പോയി സ്കാന്‍ ചെയ്തപ്പോഴാണ് തലച്ചോറിനെ ബാധിച്ചത് അറിയുന്നത്. നാല് ദിവസം അമ്മ കിടപ്പിലായി. അച്ഛനിത് ഭയങ്കര ഷോക്കായി.
അച്ഛന് ചെയ്താലേ ആ വേഷം നന്നാവൂ എന്ന് പറഞ്ഞു സിദ്ദിക്ക് ലാല്‍ സമീപിക്കുകയായിരുന്നു.അഭിനയിക്കില്ലെന്നാണ് അച്ഛന് പറഞ്ഞത്. ഇനി ഇവിടെ നിന്ന് പുറത്തിറങ്ങില്ലെന്നാണ് അച്ഛന് പറഞ്ഞത്. ഏറെ നിര്‍ബന്ധിച്ചാണ് കഥ കേള്‍പ്പിച്ചത്. കഥ കേട്ട് എഴുന്നേറ്റ് ഇരുന്നു. മുഴുവന്‍ കഥ കേട്ട് നിങ്ങള്‍ എന്നെ ഇതിലേക്ക് വിളിക്കാന്‍ കാര്യം എന്താണെന്ന് ചോദിച്ചു. സാറിന്റെ ഇമേജ് ഞങ്ങള്‍ ഉപയോ?ഗിക്കുകയാണെന്ന് വിചാരിച്ചാല്‍ മതിയെന്ന് സിദ്ധിഖ്. അപ്പോള്‍ ഒറ്റ ചിരി ചിരിച്ചു. അന്ന് മദ്യപാനം നിര്‍ത്തി. പിന്നെ കുടിച്ചിട്ടില്ല. ആ സിനിമ വലിയ ഭാഗ്യമായെന്നും വിജയരാഘവന് പറഞ്ഞു.
ഫൈബ്രോസിസ് എന്ന അസുഖമായിരുന്നു അച്ഛന്. വളരെ പതുക്കെയായിരുന്നു അസുഖം. ഷൂട്ടിം?ഗിന്റെ സമയത്ത് ചില പ്രശ്നങ്ങളുണ്ട്. കുറച്ച് കഴിഞ്ഞാല്‍ ശ്വാസം മുട്ടും. ഇന്നസെന്റ് ചേട്ടനെ അടിക്കുന്ന സീനുണ്ട്. അദ്ദേഹത്തിന്റെ പുറത്ത് എന്തോ വെച്ച് കെട്ടിയിട്ടുണ്ട്. ഡമ്മി വടിയാണെങ്കിലും അഥവാ കൊണ്ടാലോ എന്ന് കരുതി. കൂനിക്കൂടി ഇരിക്കുമെങ്കിലും അച്ഛന് ഷോട്ട് തുടങ്ങിയാല്‍ ആളങ്ങ് മാറും. കട്ട് പറയുന്നത് വരെ അച്ഛന് അടിച്ചു.
കട്ട് പറഞ്ഞപ്പോള്‍ അച്ഛന് ക്ഷീണമായി. എല്ലാവരും അച്ഛനെ കൊണ്ട് വന്ന് കസേരയിലുരുത്തി. അത് ശരി അടിച്ചവനെ പിടിക്കാന്‍ എല്ലാവരും ഉണ്ട്. അടി കൊണ്ടവനെ പിടിക്കാന്‍ ആരും ഇല്ലെന്ന് ഇന്നസെന്റ് ചേട്ടന് പറഞ്ഞെന്നും വിജയരാഘവന് ഓര്‍ത്തു. സിനിമ അച്ഛന് തിയറ്ററില്‍ പോയി കണ്ടിട്ടുണ്ട്. ഹിറ്റായപ്പോള്‍ വലിയ സന്തോഷമായി. പണ്ടൊക്കെ അച്ഛന് റോഡില്‍ കൂടെ പോകുമ്പോള്‍ ഡാ, എന്‍എന്‍ പിള്ള സാര്‍ എന്ന് പറയും. സിനിമയിറങ്ങിയ ശേഷം അഞ്ഞൂറാന് പോകുന്നെന്ന് പറയും. അച്ഛനത് ആസ്വദിച്ചിരുന്നെന്നും വിജയരാഘവന് ഓര്‍ത്തു.
പിന്നീട് അഭിനയിക്കാന്‍ താല്പര്യം ഇല്ലായിരുന്നു പക്ഷെ തിലകന് ഒരു ഹാര്‍ട്ട് സര്‍ജറി വന്നപ്പോള്‍ നാടോടി എന്ന ചിത്രത്തില്‍ പകരം അഭിനയിച്ചതായും വിജയരാഘവന് ഓര്‍ക്കുന്നു.
@All rights reserved Typical Malayali.
Leave a Comment