മാസം 15000 രൂപ പോക്കറ്റ് മണി തികയുന്നില്ല, കഷ്ടപ്പാടാണ്! വിജയ് സേതുപതിയുടെ മകന്റെ തുറന്ന് പറച്ചില്‍ ട്രോളാകുന്നു; താരപുത്രന്‍ സിനിമയിലേക്ക്!

അച്ഛന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് മറ്റൊരു താരപുത്രന്‍ കൂടെ സിനിമാ ലോകത്തേക്ക് വരുന്നു. വിജയ് സേതുപതിയുടെ മകന്‍ സൂര്യയുടെ തുടക്കം ഫീനിക്‌സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയുടെ ട്രെയിലറിനും പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സൂര്യ നല്‍കിയ പ്രസ് മീറ്റുകളും അഭിമുഖങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

അഭിമുഖത്തിലും പ്രസ് മീറ്റിലും താരപുത്രന്‍ പറഞ്ഞ ചില ഡയലോഗുകള്‍ മാസ് കൈയ്യടിയോടെ സ്വീകരിക്കുമ്പോഴും, അതില്‍ ചിലത് ട്രോള്‍ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അച്ഛന്റെ പേരില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറല്ല, അച്ഛന്‍ വേറെ ഞാന്‍ വേറെ. അതുകൊണ്ടാണ് ഇന്‍ട്രഡ്യൂസിങ് സൂര്യ വിജയ് സേതുപതി എന്നതിന് പകരം സൂര്യ എന്ന് മാത്രം പറഞ്ഞത്. അച്ഛന്റെ പേരിന്റെ നിഴലിലല്ല ഞാന്‍ വരുന്നത് എന്ന മറുപടി കൈയ്യടികള്‍ നേടിയിരുന്നു.

എന്നാല്‍ ദിവസം പോക്കറ്റ് മണിക്ക് അച്ഛന്‍ 500 രൂപ മാത്രമാണ് തരുന്നത് എന്ന തുറന്ന് പറച്ചിലിപ്പോള്‍ ചര്‍ച്ചയാകുന്നു. 500 രൂപകൊണ്ട് ഒരു ദിവസം കടന്ന് പോകാന്‍ കഴിയില്ല, വളരെ പ്രയാസമാണ്. അത് കാരണം കഷ്ടപ്പെട്ടു. നിറയെ സമ്പാദിക്കാനാണ് ഞാന്‍ അഭിനയത്തിലേക്ക് വന്നത് എന്ന നടന്റെ പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കി. ദിവസം 500 എന്നാല്‍, മാസം 15000 രൂപയാണ്. ഇവിടെ പലരുടെയും മാസ ശമ്പളം 15000 രൂപ മാത്രമാണ്. ഈ പ്രായത്തില്‍ ഞങ്ങള്‍ക്ക് അച്ഛനമ്മമാരില്‍ നിന്ന് ദിവസം അഞ്ച് രൂപ കിട്ടുന്നത് തന്നെ പ്രയാസമായിരുന്നു, 500 കിട്ടിയിട്ടും തികയുന്നില്ലേ എന്ന് ചോദിച്ചാണ് ചര്‍ച്ചകള്‍.

ബോര്‍ഡ് എക്‌സാമിന്, ഇതിന്റെ ആവശ്യമുണ്ടോ എന്ന് അച്ഛന്‍ ചോദിച്ചതായും സൂര്യ പറയുന്നുണ്ട്. ‘പരീക്ഷയ്ക്ക് സ്‌കൂളില്‍ കൊണ്ടു വിടുന്നത് അച്ഛനാണ്. പരീക്ഷ എഴുതേണ്ടതുണ്ടോ, നമുക്ക് എവിടെയെങ്കിലും പോയാലോ എന്ന് അച്ഛന്‍ ചോദിച്ചു. ഇല്ല അച്ഛാ, പരീക്ഷ എഴുതിയില്ലെങ്കില്‍ അമ്മ ചെരുപ്പ് കൊണ്ടടിക്കും. പരീക്ഷ എഴുതാം എന്ന് പറഞ്ഞത് ഞാനാണ്. അച്ഛനെ സംബന്ധിച്ച് സ്‌കൂളില്‍ പോകണം, പക്ഷേ പഠിക്കണം എന്ന് പറയാറില്ല. പുസ്തകത്തിലെ പാഠത്തെക്കാള്‍ ചുറ്റുപാടുകളെയും ആളുകളെയും പഠിക്കണം എന്നാണ് അച്ഛന്‍ പറായാറുള്ളത്.

ഇപ്പോള്‍ ലൊയോള കോളേജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് സൂര്യ. ആദ്യ വര്‍ഷം കോളേജില്‍ പോയി, രണ്ടാം വര്‍ഷം സാധിച്ചില്ല. ഇനി ആ പഠനം തുടരും എന്നുറപ്പില്ല. ഡയരക്ഷനെ കുറിച്ചും ക്യാമറയെ കുറിച്ചും പഠിക്കണം എന്നാണ് ഇപ്പോള്‍ അച്ഛന്‍ പറയുന്നത്. അതിനുള്ള കോഴ്‌സിന് ചേരണം എന്ന് സൂര്യ വിജയ് സേതുപതി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *