ബസ്റ്റാന്‍ഡിന് പുറകിലെ ചെറിയ വീടും ദാരിദ്രവും കഷ്ടപ്പാടും വിനായകന്റെ അവസ്ഥ നടന്‍ ലാലില്‍ നിന്നും അറിഞ്ഞ മമ്മൂട്ടി ചെയ്തത് വലിയ സഹായം

നൃത്തരംഗത്തുനിന്നുമാണ് വിനായകന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി നൃത്തഗ്രൂപ്പ് നടത്തിയിരുന്ന അദ്ധേഹം അഗ്നി നൃത്തത്തിലൂടെയാണ് പ്രശസ്തനാവുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച മാന്ത്രികം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനിയിച്ചത്. അദ്ധേഹത്തിന്റെ തന്നെ ചിത്രമായ ഒന്നാമന്‍ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു.Mammootty came to know about Vinayak’s condition from actor Lal, the small house behind the bus stand, the poverty and suffering, and Mammootty did a great help.

കുറെ കാലം സിനിമകളില്‍ അവസരങ്ങള്‍ ഒന്നും ഇല്ലാതിരുന്ന വിനായകന്‍ നല്ലൊരു വേഷം കിട്ടിയത് മമ്മൂട്ടി ചിത്രമായ ബിഗ് ബിയില്‍ ആയിരുന്നു. ബിഗ് ബി എന്ന ചിത്രത്തിലാണ് ആദ്യമായി തന്റെ മുഖം ഒരു പോസ്റ്ററില്‍ വന്നത് എന്ന് വിനായകന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ദാരിദ്രത്തിലായിരുന്ന വിനായകന്റെ ജീവിതത്തിലേക്ക് വെളിച്ചമായി എത്തിയത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെയാണ്. ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തില്‍ നല്ലൊരു വേഷമാണ് മമ്മൂട്ടി കൊടുത്തത്. സംവിധായകനോട് അതിന് വെണ്ടി റെക്കമെന്റ് ചെയ്തതും മമ്മൂട്ടി തന്നെയായിരുന്നു. ആദ്യം ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് കലാഭവന്‍ മണി ആയിരുന്നു. മമ്മൂട്ടിയുടെ ഒറ്റ കാരണം കൊണ്ടാണ് വിനായകന്‍ ആ വേഷം കിട്ടിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *