സർക്കാർ ജോലി ഉപേക്ഷിച്ചാണോ വിനായകൻ സിനിമയിലേക്ക് വന്നത്? വാസ്തവം എന്താണ്? വെളിപ്പെടുത്തി താരം

വിനയാകനെക്കുറിച്ച് പലപ്പോഴും ചർച്ചകൾ ഉയർന്നുവരാറുണ്ട്. വിനയാകൻ നടത്തുന്ന പരാമരർശങ്ങൾ വിവാ​ദങ്ങൾ കാരണമാകാറുമുണ്ട്. എന്നാൽ ഇത്തവണ വിവാ​ദങ്ങളുടെ പേരിൽ അല്ല അദ്ദേഹത്തിന്റേ പേര് ചർച്ചകളിൽ ഉള്ളത്. അഭിനയമികവിന്റെ പേരിലാണ്. താൻ മികച്ചൊരു നടനാണെന്ന് നേരത്തെ തന്നെ തെളിയിച്ച താരമാണ് വിനായകൻ. ഇപ്പോൾ തമിഴിലും തന്റെ കഴിവ് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. ജയിലർ സിനിമ ഹിറ്റ് ആയതിന് പിന്നാലെ ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്ന പേരാണ് നടൻ വിനായകന്റേത്. അതിശക്തമായ കഥാപാത്രം ആണ് ജയിലറിൽ വിനാകൻ അവതരിപ്പിച്ചത്. വിനായകൻ ചെയ്ത് വർമൻ എന്ന വില്ലൻ കഥാപാത്രം വലിയ ചർച്ചയായിരുന്നു.

ഇതിന് പിന്നാലെ വിനായകനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവം ആയി. ജയിലർ സിനിമയിൽ വിനായകൻ വാങ്ങിച്ച പ്രതിഫലത്തെക്കുറിച്ച് ഉൾപ്പെടെ സംസാരം വന്നു. വിനായകന് 35 ലക്ഷം ആണ് ജയിലറിൽ ലഭിച്ച പ്രതിഫലം എന്നായിരുന്നു ചർച്ചകൾ എന്നാൽ 35 ലക്ഷം അല്ല അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിനായകൻ പറഞ്ഞത്. പടം ഇത്രയൊരു സ്പേസിൽ എത്തുമെന്ന് കരുതയിരുന്നില്ലെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഹിറ്റാണ്. ഇതൊക്കെ ഒരു ഭാഗ്യം ആണെന്നും വിനായകൻ പറഞ്ഞിരുന്നു. 20 കൊല്ലം എടുത്തു താൻ ഒന്ന് ഇരിക്കാനെന്നും രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തോട് കൂടിയാണ് താൻ ഒന്ന് ഇരുന്നതെന്നും ഇല്ലെങ്കിൽ ഇപ്പോഴും താൻ ജൂനിയർ ആർട്ടിസ്റ്റായി നിൽക്കേണ്ടി വന്നേനെയെന്നും വിനായകൻ പറഞ്ഞു.

ഇപ്പോൾ തന്നെക്കുറിച്ച് തെറ്റായി പ്രചരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് വിനായകൻ മനസ്സ് തുറക്കുന്നത്. മനോരമ ന്യൂസിനോടായിരുന്നു വിനായകന്റെ പ്രതികരണം. പല സ്ഥലങ്ങളിലും കണ്ടിട്ടുള്ള കാര്യമാണ് വിനായകന് സർക്കാർ ജോലി ഉണ്ടായിരുന്നുവെന്നും സിനിമയിൽ സജീവമാകാൻ വിനാകൻ ജോലി ഉപേക്ഷിച്ചതാണെന്നും ഇപ്പോൾ എന്താണ് വാസ്തവം എന്ന് വിനയകൻ പറയുകയാണ്. തനിക്ക് സർക്കാർ ജോലി ഉണ്ടായിരുന്നില്ലെന്നും പത്താം ക്ലാസ് മൂന്ന് തവണ എഴുതിയിട്ടും താൻ പാസായിട്ടില്ല, അങ്ങനെയുള്ള താൻ എങ്ങനയൊണ് കോളേജിൽ പഠിക്കുന്നത് എന്നും വിനായകൻ ചോദിച്ചു. ഞാൻ മഹാരാജാസിൽ പഠിച്ചെന്ന് വരെ പറയുന്നുണ്ട്. ഞാൻ മഹാരാജാസിൽ പഠിച്ചിട്ടില്ല. ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നില്ല. പത്താം ക്ലാസ് മൂന്ന് പ്രാവശ്യം എഴുതിയിട്ട് എനിക്ക് പത്ത് പത്ത് മാർക്ക് കൂടി വന്നതേയുള്ളുള്ളു 162, 172 182, വിനായകൻ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *