നടന്‍ വിനായകന്റെ വീടിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമം; ജനല്‍ ചില്ല് അടിച്ച് തകര്‍ത്തു

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന ആരോപണം; നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്.
സമൂഹമാധ്യമങ്ങളിലൂടെ ഉമ്മൻ ചാണ്ടിയുടെ മരണത്തെയടക്കം തരംതാണ രീതിയിൽ അപമാനിച്ച വിനായകനെതിരെ നടപടിയെടുക്കണം. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ വികാരം മാനിക്കണം- പരാതിയിലെ ആവശ്യം.വിനായകന്‍റെ ലൈവിനു പിന്നാലെ സമൂഹമാധ്യങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നടൻ വിനായകൻ അധിക്ഷേച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്നലെ ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ സംസാരിച്ചത്. എറണാകുളം കോൺഗ്രസ് എ കമ്മിറ്റി സെക്രട്ടറി അജിത് ബാവ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമന് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.വിനായകന്‍റെ ലൈവിനു പിന്നാലെ സമൂഹമാധ്യങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഉമ്മൻ ചാണ്ടിയുടെ മരണത്തെയടക്കം തരംതാണ രീതിയിൽ അപമാനിച്ച വിനായകനെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.

‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്‍റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്‍റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’ ഇതായിരുന്നു വിനായകന്‍റെ പരാമർശം. വിനായകന്റ ഫേസ്ബുക്കിലെ പഴയ പോസ്റ്റുകൾക്ക് താഴെയും കോൺഗ്രസ് പ്രവർത്തകരുടെയടക്കം രോഷപ്രകടനം ഇപ്പോഴും തുടരുകയാണ്. വിഷയത്തിൽ വിനായകൻ ഇതുവരെ മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *