മലപ്പുറം പൊന്നാനിക്കാരി.. നടി വിന്‍സി അലോഷ്യസിന്റെ ജീവിത കഥ

ആര് ഞാനാ, വിശ്വസിക്കാനാകാതെ വിൻസി, പക്ഷെ ചെയ്യുമ്പോൾ തന്ന എനിക്കറിയാമായിരുന്നു; പുരസ്കാരം കിട്ടിയ ശേഷമുള്ള വിൻസിയുടെ പ്രതികരണം.മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി വിൻസി അലോഷ്യസ്. ഈ സിനിമ ചെയ്യുമ്പോൾ മുതൽ എന്തെങ്കിലും പുരസ്കാരം ഇതിന് കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു എന്നാണ് വിൻസി പറയുന്നത്. അത് അഹങ്കാരമായി കാണരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിയ്ക്കുന്നത് വിൻസി അലോഷ്യസ് ആണ്. കുടുംബത്തിനൊപ്പം ടിവിയിൽ പ്രഖ്യാപനം കണ്ടുകൊണ്ടിരിക്കെ, തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ആര് ഞാനോ എന്ന ഭാവമായിരുന്നു വിൻസിക്ക്. പ്രതീക്ഷിച്ചിരുന്നുവെങ്കിലും വിശ്വസിക്കാൻ കഴിയാത്തതുപോലെയായിരുന്നു വിൻസിക്ക്.രേഖ എന്ന ചിത്രത്തിന് വേണ്ടിയാണ് വിൻസിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം കിട്ടിയത്. ഒരുപാടൊരുപാട് സന്തോഷമുണ്ട്. രേഖ എന്ന ചിത്രത്തിനാണ് എനിക്ക് അവാർഡ് കിട്ടിയത്. ആ സിനിമയെ കുറിച്ച് എത്രപേർക്ക് അറിയാം എന്നെനിക്കറിയില്ല. അത് ജനങ്ങളിലേക്കെത്തിക്കാൻ ഒരുപാട് പ്രയാസപ്പെട്ടിരുന്നു. ഈ ഒരു അവാർഡിലൂടെ രേഖ എന്ന സിനിമയെ കുറിച്ച് എല്ലാവരും അറിയുന്നതിൽ സന്തോഷമുണ്ട്- വിൻസി അലോഷ്യസ് പറഞ്ഞു.

കനകം കാമിനി കലഹം സിനിമയിലൂടെയാണ് എനിക്ക് രേഖയിലേക്ക് അവസരം കിട്ടുന്നത്. സത്യം പറയാമല്ലോ, രേഖയിലെ ഈ വേഷം മറ്റൊരു നടിയ്ക്ക് വച്ചതായിരുന്നു. അവര് പിന്മാറിയതുകൊണ്ടാണ് എനിക്ക് ആ റോൾ കിട്ടിയത്. എല്ലാം ദൈവാനുഗ്രഹമാണ്. ഒരു നടിയാകണം എന്ന് ചെറുപ്പം മുതലേ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതിനൊരു അംഗീകാരം കിട്ടിയ സന്തോഷത്തിലാണ് ഞാൻ. ഈ സിനിമ ചെയ്യുന്ന സമയത്ത് ഒരു അവാർഡ് കിട്ടും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അഹങ്കാരമാണ് എന്ന് കരുതരുത്, ഒരു നടിയുടെ ആഗ്രഹമായിരുന്നു. രേഖ എന്ന സിനിമ ആരും അറിയാതെ പോയതിലുള്ള വിഷമം ഇതിലൂടെ മാറി എന്നും വിൻസി പറഞ്ഞു.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അലോഷ്യസിന്റെ തുടക്കം. ഷോയിൽ വിൻസിവച്ച കോഴിക്കറി ഇപ്പോഴും യൂട്യൂബിൽ ഹിറ്റാണ്. റൊമാൻസും ഇമോഷണൽ രം​ഗങ്ങളും കോമഡിയും എല്ലാം തന്റെ കൈയ്യിൽ ഭദ്രമാണ് എന്ന് ആ ഷോയിലൂടെ തന്നെ വിൻസി പ്രേക്ഷകരെ ബോധ്യപ്പെടുത്തിയതാണ്.വികൃതി എന്ന ചിത്രത്തിലൂടെയാണ് വിൻസി ബി​ഗ്​ഗ് സ്ക്രീനിലേക്ക് വരുന്നത്. തുടർന്ന് അഭിനയിച്ച കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന​ഗണമന, സോളമന്റെ തേനീച്ചകൾ, സൗദി വെള്ളക്ക തുടങ്ങി അഭിനയിച്ച സിനിമകളിൽ എല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് വിൻസി. ഏറ്റവുമൊടുവിൽ പദ്മിനി എന്ന സിനിമയാണ് വിൻസിയുടേതായി തിയേറ്ററിലെത്തിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *