മെക്കാനിക്കൽ എൻജിനീയർ കംപ്ലീറ്റ് പാക്കേജ് ആയ കഥ! വിഹാന്റെയും ഷനയയുടെയും അച്ഛൻ, ആരാധ്യയുടെ വല്യച്ഛൻ; വിനീതിന്റെ ജീവിതം!
മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തും പിന്നണി ഗായകനുമൊക്കെയാണ് വിനീത് ശ്രീനിവാസന്. ഒരുവാക്കിൽ പറഞ്ഞാൽ സകലകലാ വല്ലഭൻ. പുതുതലമുറ സംവിധായകരില്‍ നിന്നും തീർത്തും വ്യത്യസ്തൻ ആണ് അദ്ദേഹം, നാല്പതിലേക്ക് കടക്കുന്ന വിനീതിന് എല്ലാം കുടുംബമാണ്. വിനീതിന്റെ ജീവിതത്തിലൂടെ.
സോഷ്യല്‍മീഡിയയില്‍ സജീവമായ വിനീത് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ദിവ്യയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും, ധ്യാൻ ശ്രീനിവാസനും ആ കുടുംബവുമായുള്ള ബന്ധനത്തെക്കുറിച്ചും മക്കളെ കുറിച്ചും ഒക്കെയുള്ള വിശേഷങ്ങള്‍ വിനീത് പങ്കിടാറുണ്ട്.
ഇന്ന് പിറന്നാൾ ദിനമാണ് വിനീത് ശ്രീനിവാസന്. 1984 ഒക്ടോബർ 1ന് കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിൽ നടൻ ശ്രീനിവാസന്റെയും വിമലയുടെയും മൂത്തമകനായിതാന് വിനീത് ജനിച്ചത്. കൂത്തുപറമ്പ് റാണി ജയ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം ചെന്നൈ കെ.ജി.ജി. കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടി. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനഹോടെ പിന്നണി ഗാനരംഗത്തെക്ക് അരങ്ങേറ്റം. 2005-ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ ശ്രീനിവാസനുവേണ്ടിയും പാടി പിന്നണി ഗാനരംഗത്തു തന്റേതായ കയ്യൊപ്പ് പതിപ്പിച്ചു. 2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ വിനീത് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.
2012 ഒക്ടോബർ 18-ന് പയ്യന്നൂർ സ്വദേശി നാരായണന്റെയും ഉഷയുടെയും മകളായ ദിവ്യയെ തന്റെ ജീവിതസഖി ആക്കുന്നത്. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളജിലെ പഠനകാലത്ത് ഇരുവരും പ്രണയത്തിലാവുന്നത്. ഈ പ്രണയമാണ് വിവാഹത്തിലെത്തിയത്. അച്ഛനെ ഫോണ്‍ വിളിച്ചാണ് പ്രണയത്തെ പറ്റി പറയുന്നത് എന്നൊരിക്കൽ വിനീത് പറഞ്ഞിട്ടുണ്ട്.അനുജനുമായി അടുത്ത ബന്ധമാണ് വിനീത് ശ്രീനിവാസന്.
അനുജനും ചേട്ടനും തമ്മിലുള്ള ഇഷ്ടം ഇവരുടെ ഭാര്യമാർ തമ്മിൽ ഇല്ലേ എന്ന ചോദ്യം പല വട്ടം ഉയർന്നിരുന്നു. ഇരുവരും തമ്മിൽ അകൽച്ചയിലാണോ എന്നുള്ള ചോദ്യങ്ങൾ ആയിരുന്നു പലർക്കും. എന്നാൽ ധ്യാനിന്റെ വിവാഹസമയത്ത് എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിച്ചതും വിനീതും ദിവ്യയും ചേർന്നാണ്. മാത്രമല്ല കുടുംബം തമ്മിൽ അത്രയും നല്ല ബന്ധത്തിലാണ്. മിക്ക വിശേഷങ്ങളിലും അർപ്പിതയും ദിവ്യയും തമ്മിൽ കൂടാറുമുണ്ട്. വിഹാന്റെയും ഷനയയുടെയും പ്രിയപ്പെട്ട അച്ഛൻ ആരാധ്യയുടെ വല്യച്ഛൻ കൂടിയാണ് അർപ്പിത വിനീതനും ദിവ്യക്കും കുഞ്ഞനുജത്തിയും. ശരിക്കും കുടുംബത്തെ ഒന്നിപ്പിക്കുന്ന കണ്ണി വിനീത് ആണെന്ന് പറയുന്നതിൽ തെറ്റില്ല.
@All rights reserved Typical Malayali.
Leave a Comment