2 വട്ടം ഗർഭം അലസിപ്പിച്ചു… ഭർത്താവിൻ്റെ വീട്ടുകാർക്ക് പൈസ കൊടുക്കാത്തതിന്റെ പേരിൽ പീഡനം.. അവസാനം ഗർഭിണിയായിരിക്കെ ആത്മഹത്യ…
കുഞ്ഞുമായി അമ്മ ആത്മഹത്യചെയ്ത സംഭവം; ഭര്‍ത്താവും മാതാപിതാക്കളും കീഴടങ്ങി.ജൂലൈ 13ന് ഉച്ചകഴിഞ്ഞാണ് ദര്‍ശന കുഞ്ഞുമായി പുഴയില്‍ ചാടിയത്. ദര്‍ശനയെ രക്ഷിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ട് ദിവസത്തെ തെരച്ചിലിന് ശേഷമാണ് മകള്‍ ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്.ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന് ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് കീഴടങ്ങിയത്.കല്‍പ്പറ്റ: വയനാട്ടില്‍ അമ്മ കുഞ്ഞുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ പോലീസില്‍ കീഴടങ്ങി. ഇക്കഴിഞ്ഞ ജൂലൈ മാസം പതിമൂന്നിന് കമ്പളക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ വെണ്ണിയോട് പാലത്തിക്കല്‍ പാലത്തില്‍നിന്ന് പുഴയില്‍ ചാടി കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി. വിജയകുമാര്‍ – വിശാലാക്ഷി ദമ്പതികളുടെ മകള്‍ ദര്‍ശന(32) ആത്മഹത്യ ചെയ്തിരുന്നു. ദര്‍ശനയുടെ മകള്‍ അഞ്ചുവയസുകാരി ദക്ഷയും മരിച്ചിരുന്നു. പിന്നാലെ പരാതിയുമായി ദര്‍ശനയുടെ കുടുംബം രംഗത്ത് എത്തുകയായിരുന്നു.ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന് ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് രാവിലെ കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവര്‍ക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കല്‍പ്പറ്റ ഡി.വൈ.എസ്.പി ടി.എന്‍. സജീവാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ മൂവരും ഒളിവില്‍ പോയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 13ന് ഉച്ചകഴിഞ്ഞാണ് ദര്‍ശന കുഞ്ഞുമായി പുഴയില്‍ ചാടിയത്. ദര്‍ശനയെ രക്ഷിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവര്‍ വിഷം കഴിച്ചശേഷമായിരുന്നു പുഴയിലേക്ക് ചാടിയത്. രണ്ട് ദിവസത്തെ തെരച്ചിലിന് ശേഷമാണ് മകള്‍ ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. ദര്‍ശനയുടെയും കുഞ്ഞിന്റെയും മരണം ഇവരുടെ നാട്ടിലും മറ്റും ജനങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. മാത്രമല്ല, മകളുടെ മരണത്തില്‍ പരാതി നല്‍കുമെന്ന് കുടുംബവും വ്യക്തമാക്കിയിരുന്നു.
ഭര്‍തൃവീട്ടില്‍ ദര്‍ശന മാനസികമായും ശാരീരികമായും നിരന്തര പീഡനം അനുവഭിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിന്റെ അച്ഛനായ ഋഷഭരാജിനും അമ്മ ബ്രാഹ്മിലിക്കുമെതിരെ ദര്‍ശനയുടെ സഹോദരിയടക്കമുള്ള കുടുംബാംഗങ്ങള്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയതോടെയാണ് ഓംപ്രകാശിനൊപ്പം മാതാപിതാക്കളെയും പ്രതിചേര്‍ത്തത്. ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ദര്‍ശന കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായും ഇവര്‍ വ്യക്തമാക്കിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment