ജഗദീശ്വരന്‍ സര്‍വ്വ സൗഭാഗ്യങ്ങളും നല്‍കി..!! പക്ഷെ.. ദാസേട്ടനും ഭാര്യയ്ക്കും മക്കളുടെ ജീവിതം തീരാവേദന..!! ഇന്നും പ്രാര്‍ത്ഥന ഇതു മാത്രം..!!
മലയാള സിനിമാ സംഗീതത്തിന്റെയും ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമെന്നു തന്നെ വിശേപ്പിക്കാവുന്ന ആളാണ് ഗാന ഗന്ധർവ്വൻ യേശുദാസ്. യേശുദാസിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവർ തന്നെയാണ്. യേശുദാസിന്റെ പാട്ട് വേദികളിൽ എല്ലാം അദ്ദേഹത്തിനൊപ്പം കാണാൻ സാധിക്കുന്ന ഒരു മുഖമാണ് അദ്ദേഹത്തിന്റെ ഭാര്യ പ്രഭയുടേത്. തന്റെ പാട്ടുകളുടെ ഏറ്റവും വലിയ ആരാധിക മറ്റാരുമല്ല തന്റെ ഭാര്യ പ്രഭ തന്നെ ആണെന്ന് ദാസേട്ടൻ പല വേദികളിലും പറയാറുമുണ്ട്. കുറച്ചു നാളുകളായി അദ്ദേഹത്തെ അധികമൊന്നും പൊതുവേദികളിൽ കാണാറില്ല. ഇപ്പോഴിതാ ഒരു തമിഴ് പരിപാടിക്കിടെ അദ്ദേഹം ഭാര്യ പ്രഭയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.”1961 ലാണ് ഞാൻ ഇത് ആരംഭിച്ചത്. പ്രണയം അല്ല പാട്ടുപാടാൻ, 1961 നവംബർ 14 ആം തീയതി ഞാൻ സിനിമയിൽ പാട്ടുപാടാൻ തുടങ്ങി. അവൾ അന്ന് കോളേജിൽ പഠിക്കുവാണ്. അത് എനിക്ക് അറിയില്ലായിരുന്നു. അന്നെനിക്ക് അത് അറിയില്ലായിരുന്നു എന്നാണ്, ഇപ്പോൾ എനിക്ക് അറിയാം. ഞാൻ ഒരു ദിവസം അവളുടെ കോളേജിൽ പോയിരുന്നു. എന്നെ കണ്ടിട്ട് എല്ലാരും ഓടി വന്നെങ്കിലും അവൾ മാത്രം വന്നില്ല. ഞാൻ അതൊന്നും ശ്രദ്ധിച്ചുമില്ല. എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ദൈവം എനിക്ക് തന്നതാണ് എന്ന് തോന്നും ആ സുഹൃത്തിനെ. അത്ര നല്ല സൗഹൃദം ആയിരുന്നു.
ചിറ്റപ്പൻ
എനിക്ക് എപ്പോഴും ദൈവം തന്ന കണക്ഷൻ ആയിട്ടാണ് പ്രഭയെയും തോന്നുന്നത്. പ്രണയം ഇല്ല എന്നല്ല, ഞങ്ങളുടെ പ്രണയം തുടങ്ങിയത് വിവാഹത്തിന് ശേഷം ആയിരുന്നു എന്നതാണ് സത്യം. വളരെ മനോഹരമായിട്ടാണ് ഞങ്ങൾ പ്രണയിച്ചിട്ടുള്ളത്. ഞാൻ പറഞ്ഞ സുഹൃത്ത് പ്രഭയുടെ ചിറ്റപ്പൻ ആയിരുന്നു. അദ്ദേഹം മദ്രാസിൽ ആയിരുന്നു താമസം. ഞങ്ങൾ എല്ലാരും ഇടയ്ക്കിടെ അദ്ദേഹത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനൊക്കെ പോകാറുണ്ട്. അവിടെയൊരു അമ്മയുണ്ടായിരുന്നു, അവർ നല്ല ഭക്ഷണം ഉണ്ടാക്കി തരുമായിരുന്നു. മദ്രാസിൽ നിന്ന് ഞാൻ തിരുവനന്തപുരത്ത് പോയപ്പോൾ അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു എന്റെ ചേട്ടന്റെ മക്കൾക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്, കാണണം എന്ന് ആഗ്രഹമുണ്ട് ഒന്ന് വരാമോ എന്ന്.
പാവാട പ്രായത്തിൽ
മക്കൾ എന്നാണ് പറഞ്ഞത്, ആൺകുട്ടികൾ ആണോ പെൺകുട്ടികൾ ആണോ എന്ന് പോലും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് യാതൊരു തരത്തിലും ഉള്ള എക്സൈറ്റ്മെന്റ് തോന്നിയതുമില്ല. അപ്പോൾ ഞാൻ പറഞ്ഞു അടുത്ത ഒരു കച്ചേരിക്ക് ഞാൻ വരും, ആ തീയതി ഞാൻ അറിയിക്കാം അപ്പോൾ ഉറപ്പായും ഞാൻ വരാം എന്ന്. അങ്ങിനെയാണ് ആ വീട്ടിലേക്ക് ഞാൻ പോകുന്നത്. അപ്പോൾ ഇവൾ അവിടെ ഉണ്ട്. ഞാൻ ആ സമയത്ത് മലയാളത്തിൽ പാവാട പ്രായത്തിൽ എന്ന പാട്ട് പാടിയിട്ടുണ്ട്. അതെ പ്രായത്തിൽ ആയിരുന്നു അവളും. ഇന്ന് അവൾ സാരി പ്രായം ആയി.
നിനക്ക് വേണ്ടി
അവൾ അന്ന് എന്തോ പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കാവാണ്. അവളുടെ ചിറ്റപ്പൻ എന്നെ നോക്കികൊണ്ട് അവളോട് പറഞ്ഞു ദേ നിനക്ക് വേണ്ടി കൊണ്ടുവന്നിട്ടുണ്ട് എന്ന്. അദ്ദേഹത്തിന്റെ വായിൽ നിന്നും വന്ന വാക്ക് അങ്ങിനെ ആയിരുന്നു നിനക്ക് വേണ്ടി കൊണ്ടുവന്നിട്ടുണ്ട് എന്ന്. ദൈവം അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ച പോലെ ആയിരുന്നു ആ വാക്കുകൾ. അത് അങ്ങിനെ തന്നെ സംഭവിച്ചു. ഞങ്ങളുടെ പ്രണയം ഇങ്ങിനെ ആയിരുന്നു. അല്ലാതെ സിനിമയിലൊക്കെ കാണുന്നപോലെ പ്രണയലേഖനം എഴുതി നീ ഇല്ലാതെ ഞാൻ ഇല്ല എന്നൊക്കെ പറയുന്നപോലെ ഒന്നും ആയിരുന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ കല്യാണം കഴിച്ചു അത്രയേ ഉള്ളു.
@All rights reserved Typical Malayali.
Leave a Comment