ഉയ്യോ എന്തൊരു റൊമാന്‍സ്! ധ്വനിയുടെ അച്ഛന്‍, എന്റെ എല്ലാമെല്ലാം; യുവ കൃഷ്ണയ്ക്ക് ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞ് മൃദുല പങ്കുവച്ച വീഡിയോ

മലയാളം മിനിസ്‌ക്രീനില്‍ മാതൃകാ ദമ്പതികളായി മാറിക്കൊണ്ടിരിയ്ക്കുകയാണ് യുവ കൃഷ്ണയും മൃദുല വിജയ് യും. ഇരുവരുടെയും പ്രണയവും ഒരുമിച്ചുള്ള ജീവിതവും സോഷ്യല്‍ മീഡിയയില്‍ പ്രിതിഫലിക്കാറുണ്ട്. മകള്‍ ധ്വനി ബേബി കൂടെ ചേരുമ്പോള്‍ ജീവിതം സ്വര്‍ഗം! ഇന്‍സ്റ്റഗ്രാമിലൂടെയും മൃദ്വ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മൃദുലയും യുവയും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്.

ഇരുവരുടെയും ഏറ്റവും പുതിയ വിശേഷം യുവയുടെ ജന്മദിനമാണ്. പ്രിയപ്പെട്ട ഭര്‍ത്താവിന് ജന്മദിനാശംസകള്‍ അറിയിച്ച് മൃദുല പങ്കുവച്ച റൊമാന്റിക് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലെ മനോഹരമായ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ മൃദുലയും യുവയും മനോഹരമായി റൊമാന്‍സ് ചെയ്യുന്നതാണ് വീഡിയോ. ‘ഉയ്യോ, എന്തൊരു റൊമാന്‍സ്’ എന്ന് പറഞ്ഞ് കണ്ണ് തള്ളി വരുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

‘എന്റെ ധ്വനിയുടെ അച്ഛന് പിറന്നാള്‍ ആശംസകള്‍, നിന്നോടുള്ള എന്റെ പ്രണയം അവസാനമില്ലാത്തതാണ്, ഐ ലവ് യു’ എന്നാണ് വീഡിയോയ്ക്ക് മൃദുല നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വീഡിയോ സൂപ്പറായിട്ടുണ്ട് എന്ന കമന്റുകള്‍ക്ക് പുറമെ, യുവയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളം വരുന്നുണ്ട്.

2021 ല്‍ ആണ് മൃദുലയുടെയും യുവ കൃഷ്ണയുടെയും വിവാഹം കഴിഞ്ഞത്. ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. നടി രേഖ രതീഷ് വഴിയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്ന് മൃദുലയും യുവയും പറഞ്ഞിരുന്നുയ. ഇരുകുടുംബങ്ങളും പച്ചക്കൊടി കാണിച്ചതോടെ ആഘോഷമായി തന്നെ വിവാഹം കഴിഞ്ഞു. 2022 ല്‍ ആണ് ധ്വനി ബേബി ഇരുവരുടെയും ജീവിതത്തിലേക്ക് വരുന്നത്. അതോടെ ജീവിതം ഒന്നുകൂടെ മനോഹരമായി.

വിവാഹത്തിന് ശേഷവും അഭിനയത്തില്‍ തുടര്‍ന്ന മൃദുല, ഗര്‍ഭകാലത്ത് മാത്രമാണ് വിട്ടു നിന്നത്. ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളിലും ഷോകളിലുമൊക്കെ നടി സജീവമാണ്. യുവ കൃഷ്ണ ഇപ്പോള്‍ ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന ജാനകിയുടെയും അഭിയുടെയും വീട് എന്ന സീരിയലിലാണ് അഭഇനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *