വിധുവിനും ദീപ്തിയ്ക്കും കുട്ടികളില്ലാത്തതിന്റെ കാരണം.. സഹികെട്ട് വെളിപ്പെടുത്തി ദീപ്തി.
കുട്ടികൾ ഇല്ലാത്തതിന്റെ പ്രെഷർ തങ്ങൾക്കില്ലെന്ന് വിധുപ്രതാപും ഭാര്യ ദീപ്തിയും. തങ്ങളെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർക്കാണ് അക്കാര്യത്തിൽ ടെൻഷൻ എന്നും ഇരുവരും പറയുന്നു. ധന്യ വർമ്മ ഷോയിൽ പങ്കടുക്കവേ ആണ് ഇരുവരും മനസ്സ് തുറന്നത്. ഇരുവരുടെയും വാക്കുകളിലേക്ക്
വിധു പ്രതാപ്: ഏറ്റവും വലിയ തമാശ എന്താണ് എന്ന് വച്ചാൽ നമ്മൾ ഒരു ഷോയിൽ പങ്കെടുക്കാൻ പോകുമ്പോൾ ചിലപ്പോ അതിന്റെ ഓർഗനൈസർ ആകും വന്നിട്ട് ഭാര്യ വന്നില്ലേ എന്ന് തിരക്കുക. മക്കൾ എന്ത് ചെയ്യുന്നു എന്നാകും അടുത്ത ചോദ്യം, എത്ര വര്ഷമായി എന്ന ചോദ്യത്തിന് ശേഷം പിന്നെ പുള്ളി ചിന്തിക്കുകയാണ്. അത് നമുക്ക് ഫീൽ ചെയ്യും. ഏറ്റവും വലിയ മറ്റൊരു തമാശ ഒരു ഡോക്ടറിന്റെ പേര് സജസ്റ്റ് ചെയ്യുന്നത് ആയിരിക്കും. ഒന്ന് ആലോചിച്ചു നോക്കൂ ഓരോ ആളുകളുടെ ചിന്തയെക്കുറിച്ച്. എന്റെ പ്രോബ്ലം എന്താണ്, ഇവർക്ക് കുട്ടികൾ വേണോ വേണ്ടയോ എന്നൊന്നും ആളുകൾ ചിന്തിക്കാതെയാണ് ഇത്തരം കാര്യങ്ങൾ നമുക്ക് പറഞ്ഞു തരുന്നത്.
ദീപ്തി: വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ വേണ്ട എന്ന് പറഞ്ഞു ജീവിക്കുന്നവർ എത്രയോ ആളുകൾ ഉണ്ട്. ഒരുപാട് ആളുകൾ എഗ്ഗ് ഫ്രീസ് ചെയ്യുന്നവരും ഉണ്ട്. അല്ലെങ്കിൽ എന്തെങ്കിലും മെഡിക്കൽ റീസൺസ് കൊണ്ട് കുട്ടികൾ ഉണ്ടാകാത്തവരും ഉണ്ടാകാം. എനിക്ക് തോനുന്നു ഭാര്യയും ഭർത്താവും മാത്രം അറിയേണ്ട അല്ലെങ്കിൽ തീരുമാനിക്കേണ്ട ഒരു കാര്യമാണ് കുഞ്ഞുങ്ങൾ വേണോ വേണ്ടയോ എന്നുള്ളത്. അത് പുറത്തുനിന്നും ആരും ചോദിച്ചറിയണ്ട ഒരു കാര്യം അല്ല എന്നാണ് നമുക്ക് തോന്നാറുള്ളത്. പക്ഷെ വളരെ ജെനുവിന് ആയി നമ്മളോട് സംസാരിക്കുന്നവരും ഉണ്ട്. ചിലർ കുത്തുന്നതും കാണാം.
ദീപ്തി: മക്കൾ ഇല്ല എന്ന് പറഞ്ഞാൽ അതെന്താ എന്ന് ചോദിക്കുന്നത്, ബൗണ്ടറി ആണ്. കുട്ടികൾ ഇല്ല എന്ന് പറഞ്ഞാൽ അവിട നിർത്താൻ ആളുകൾ പഠിക്കണം. ഒരിക്കൽ ഞാൻ എന്റെ ഒരു സുഹൃത്തിനെ കാണാൻ വേണ്ടി പോയി. അപ്പുറത്തെ ടേബിളിലേക്ക് ഒരു കുടുംബം വന്നു. നമ്മളെ പരിചയപ്പെടാൻ അടുത്തേക്ക് വരികയും ചെയ്തു. ഈ അച്ഛനും അമ്മയും മകളുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് വന്നിരിക്കുന്നതും. പോകാൻ നേരം ഈ അമ്മ എന്റെ അടുത്ത് വന്നിട്ട് കരഞ്ഞുകൊണ്ട് പറയുകയാണ് മോൾക്ക് എത്രയും വേഗം ഒരു കുഞ്ഞുണ്ടാകാൻ അമ്മ പ്രാർത്ഥിക്കാം എന്ന്. മോൾക്ക് കുറേക്കാലം കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. കുറെ വഴിപാടുകൾ കഴിച്ചു എന്നൊക്കെ പറഞ്ഞുകൊണ്ട് ഉപദേശിച്ചു. അത് സ്നേഹത്തിന്റെ പുറത്തുനിന്നാണ് പറയുന്നത് എന്ന് മനസിലാകും.
കുട്ടികൾ ഇല്ലാത്ത ആളുകൾ ഒരിക്കലും ദൈവം അനുഗ്രഹിക്കാതെ പോയവരോ സങ്കടപ്പെട്ട് ഇരിക്കുന്നവരോ ഒന്നും അല്ല. അത് ഓരോ ആളുകളുടെ തീരുമാനം ആകാം. എന്തും ആകാം. അത് എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം തന്നെയാണ് അതിനുള്ള സമയം ആയി- DEEPTHI & VIDHU PRATAP ഒരേ സ്വരത്തിൽ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment