ഇനി നീ ആരെയെങ്കിലും കെട്ടിപ്പിച്ചോ, ഉമ്മ വച്ചോ അഭിനയിക്കുന്നത് കണ്ടാല്‍ അപ്പോള്‍ പറയാം; അന്ന് വിനീത് കുമാര്‍ നല്‍കിയ താക്കീതിനെ കുറിച്ച് ശിവദ

മഴ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് ശിവദ എന്ന നടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ‘എന്തോ മൊഴിയുവാന്‍ ഉണ്ടാകുമീ മഴയ്‌ക്കെന്നോടു മാത്രമായീ..’ എന്ന് തുടങ്ങുന്ന ആല്‍ബം പാട്ട് ഒരു കാലത്ത് ഭയങ്കര ഹിറ്റായിരുന്നു. എന്നാല്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍, പൂച്ചക്കണ്ണുള്ള നായകന്‍ വിനീത് കുമാറാണ് മഴ എന്ന ആല്‍ബം സംവിധാനം ചെയ്തത് എന്ന് ചുരുക്കം ചിലര്‍ക്ക് മാത്രമേ അറിയൂ.

മഴയിലൂടെ അഭിനയം തുടങ്ങിയ ശിവദ ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. ഒരു ടെലിവിഷന്‍ ഷോയിലാണ് മഴ എന്ന ആല്‍ബത്തില്‍ അഭിനയിച്ചതിനെ കുറിച്ചും വിനീത് കുമാറിനെ കുറിച്ചും ശിവദ സംസാരിച്ചത്. എന്റേ ആദ്യത്തെ സംവിധായകനാണ് വിനീതേട്ടന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ശിവദ തുടങ്ങിയത്.

മഴ എന്ന ആല്‍ബത്തില്‍ നായകന്‍ തോളില്‍ ചായുന്നതും, മടിയില്‍ കിടക്കുന്നതായും, മാറില്‍ ചായുന്നതും ഒക്കെയുള്ള രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയുള്ള രംഗങ്ങളില്‍ ഞാന്‍ അഭിനയിക്കില്ല എന്ന് പറഞ്ഞു. അഭിനയമാണ്, ഇങ്ങനെയൊക്കെയാണ് എന്ന് വിനീതേട്ടന്‍ പറഞ്ഞിട്ടും ഞാന്‍ സമ്മതിച്ചില്ല. അപ്പോള്‍ വിനീതേട്ടന്‍ പറഞ്ഞു, ‘ഈ ആല്‍ബം പുറത്തിറങ്ങി, നിനക്ക് വല്ല സിനിമയിലും അവസരം കിട്ടി, നാളെ വലിയ നടിയായാല്‍ ആരെയെങ്കിലും കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതോ, ഉമ്മയ്ക്കുന്നതോ ഞാന്‍ കണ്ടാല്‍, അപ്പോള്‍ പറയാം’ എന്ന്.

ചിരിച്ചുകൊണ്ടാണ് ശിവദ് ആ ഓര്‍മ പങ്കുവച്ചത്. പിന്നീട് പല സിനിമകളിലും കെട്ടിപ്പിടിച്ചൊക്കെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. സിനിമയും, അഭിനയവും മനസ്സിലാക്കി തുടങ്ങിയത് പിന്നീടാണ്. പക്ഷെ അന്ന് വിനീതേട്ടന്‍ പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരും എന്ന് ശിവദ പറയുന്നു.

മോഡലിങിലൂടെയും, ടെലിവിഷന്‍ ഷോകളിലൂടെയും പിന്നീട അഭിനയ രംഗത്തേക്ക് എത്തിയ ശിവദ, ഫാസിലിന്റെ ലിവിങ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെയാണ് നായികാ നിരയിലേക്ക് എത്തിയത്. രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് കിട്ടിയതോടെ പിന്നെ ശിവദയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിവാഹം കഴിഞ്ഞുവെങ്കിലും, ഒരു കുഞ്ഞിന്റെ അമ്മയായി എങ്കിലും ശിവദ ഇപ്പോഴും സജീവമാണ്.

മഴ എന്ന ആല്‍ബത്തിലൂടെ സംവിധാന ലോകത്തേക്ക് ഇറങ്ങിയ വിനീത് അയാള്‍ ഞാനല്ല എന്ന ചിത്രമാണ് ഏറ്റവംു ആദ്യം സംവിധാനം ചെയ്ത ഫീച്ചര്‍ സിനിമ. അതിന് ശേഷം ഡിയര്‍ ഫ്രണ്ട് എന്ന സിനിമയും ചെയ്തു. ദിലീപിനെ നായകനാക്കി ‘പവി കെയര്‍ ടേക്കര്‍’ എന്ന സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍ വിനീത് കുമാര്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *