അമ്മയുടെ സ്ഥാനത്ത് ആരെന്ന് കണ്ടോ..!! കല്യാണപ്പന്തലില്‍ വിതുമ്പിക്കരഞ്ഞ് രാധികയുടെ മകള്‍..!! ദേവികയെ കൈപിടിച്ചേല്‍പ്പിച്ച് സുജാത.
മലയാളികളുടെ പ്രിയ ഗായികയാണ് രാധിക തിലക്. പ്രിയ ഗായിക ഓർമ്മയായിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ ഇപ്പോൾ ആ വീട്ടിൽ നിന്നും ഒരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. രാധികയുടെ മകൾ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശി ആനന്ദ് ആണ് വരൻ. ഇരുവരുടെയും വിവാഹചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.
അരവിന്ദ് അഭിഭാഷകൻ ആണെന്നും റിപ്പോർട്ടുണ്ട്. രാധിക തിലകിന്റെ ഏക മകൾ ആണ് ദേവിക. വിവാഹത്തോടനുബന്ധിച്ച മറ്റു ചടങ്ങുകൾ ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കുമെ ന്നും റിപ്പോർട്ടുണ്ട്. ഗായികയും, രാധിക തിലകിന്റെ സഹോദര സ്ഥാനത്തുനിൽക്കുന്ന സുജാതയാണ് അമ്മയുടെ സ്ഥാനത്തുനിന്നതെന്നും ചിത്രങ്ങളിൽ നിന്നും വ്യക്തം.
ഒരുപിടി ഹൃദയഹാരിയായ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ രാധിക 2015 സെപ്റ്റംബർ 20നാണ് 45-ാം വയസ്സിൽ അര്‍ബുദ ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. അരുണകിരണ ദീപം, ദേവസംഗീതം, മായാമഞ്ചലിൽ, കൈതപ്പൂമണം, തിരുവാതിര തിരനോക്കിയ, നിന്റെ കണ്ണിൽ, എന്റെ ഉള്ളുടുക്കും കൊട്ടി, തകില് പുകില്, മനസ്സിൽ മിഥുന മഴ, മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് തുടങ്ങി എഴുപതിലേറെ സിനിമാ ഗാനങ്ങൾ രാധിക ആലപിച്ചിട്ടുണ്ട്. ഇരുന്നൂറിലേറെ ലളിതഗാനങ്ങളും രാധികയുടേതായുണ്ട്.
ഒരിക്കൽ അമ്മയുടെ ഓർമ്മ ദിനത്തിൽ പാട്ടുകള്‍ പാടി അമ്മയെ കുറിച്ചുള്ള ഓർമ്മകളുമായി മകള്‍ ദേവിക സുരേഷ് എത്തിയിരുന്നു. രാധിക പാടി ഏറെ പ്രശസ്തമായതും തനിക്കേറെ ഇഷ്ടമുള്ളതുമായ മായാമഞ്ചലില്‍, കാനനക്കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഗാനങ്ങൾ പുനരാവിഷ്കരിച്ചായിരുന്നു ദേവിക എത്തിയിരുന്നത്.
രാധികയുടെ ഓർമ്മകളിലായിരുന്നു ഏറെക്കാലം മകൾ ദേവികയുടെയും ഭർത്താവ് സുരേഷിന്റെയും ജീവിതം. അമ്മ ചികിത്സയിലായിരുന്ന സമയത്തും ഏറെ സന്തോഷവതിയായിരുന്നുവെന്നും പോസിറ്റീവായി ഇഷ്ടമുള്ള കാര്യങ്ങൾ എല്ലാം ചെയ്യുമായിരുന്നുവെന്നും ദേവിക ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.
ഞാനിത് ചെയ്തില്ലെങ്കിൽ വേറെയാരാണ് ചെയ്യുകയെന്ന് കുറിച്ചുകൊണ്ട് ഒരിക്കൽ അമ്മയുടെ ഓർമ്മ ദിനത്തിൽ ദേവിക അമ്മയുടെ ഗാനങ്ങളുടെ കവർ ഒരുക്കിയിരുന്നു. ഗായിക ശ്വേത മോഹനായിരുന്നു അന്ന് ആ വീഡിയോയുടെ മ്യൂസിക് പ്രൊഡക്ഷൻ നിര്‍വ്വഹിച്ചിരുന്നത്. അമ്മയുടെ പാതയിൽ സംഗീത വഴിയിൽ തന്നെയാണ് ഇപ്പോൾ ദേവിക.
@All rights reserved Typical Malayali.
Leave a Comment