സീരിയല്‍ നടി ലക്ഷ്മി പ്രമോദ് വീണ്ടും അമ്മയായി…!! പ്രസവത്തിനു തൊട്ടു മുമ്പുള്ള ചിത്രം കണ്ടോ..!! ആശംസകളേകി ആരാധകര്‍.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് ലക്ഷ്മി പ്രമോദ്. പരസ്പരത്തിലെ സ്മൃതി ഇന്നും എല്ലാവരും ഓര്‍ത്തിരിക്കുന്ന ക്യാരക്ടറാണ്. സ്വഭാവിക വേഷങ്ങള്‍ മാത്രമല്ല വില്ലത്തരവും തനിക്ക് വഴങ്ങുമെന്നും ലക്ഷ്മി തെളിയിച്ചിരുന്നു. സുഖമോ ദേവി പരമ്പരയില്‍ അഭിനയിച്ച് വരികയായിരുന്നു താരം. അടുത്തിടെയായിരുന്നു പരമ്പരയില്‍ നിന്നും മാറിയത്.യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലും പുതിയ പോസ്റ്റുകളും കാണാതെ വന്നതോടെയാണ് ലക്ഷ്മിക്ക് എന്തുപറ്റിയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നത്. തന്നോടും ഭര്‍ത്താവിനോടും എല്ലാവരും ഒരുപോലെ ഇതേ ചോദ്യം ചോദിക്കുന്നുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ആറ് മാസം ഗര്‍ഭിണിയാണെന്നും അതിനാലാണ് ബ്രേക്കെടുത്തതെന്നുമായിരുന്നു താരം പറഞ്ഞത്. വിശേഷം അറിയിച്ചുള്ള വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. തുടക്കത്തില്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഇടയ്‌ക്കൊരു പനിയൊക്കെ വന്ന് കുറച്ചുദിവസം ആശുപത്രിയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തതിന് ശേഷമായി വിശേഷവാര്‍ത്ത പങ്കിടാനായി തീരുമാനിക്കുകയായിരുന്നു.

വീണ്ടും ആശുപത്രിയിലായതിനെക്കുറിച്ച് പറഞ്ഞുള്ള ലക്ഷ്മിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. എന്താണെന്നറിയില്ല, പുതിയ ഏത് വൈറല്‍ പനി വന്നാലും ഇപ്പോള്‍ ആദ്യം എന്നെ വിസിറ്റ് ചെയ്തിട്ടേ പോകാറുള്ളൂ. ഇതിപ്പോള്‍ ഏതോ പുതിയ തരം ഫ്‌ളൂ ആണത്രേ. ഹോസ്പിറ്റല്‍ നിന്ന് ഇപ്പോഴാണ് ഡിസ്ചാര്‍ജായത്. ബെറ്ററാവാന്‍ ടൈം എടുക്കുമെന്നാണ് ഡോക്ടേഴ്‌സ് പറഞ്ഞത്. ഞാന്‍ ഓക്കെയായി കഴിഞ്ഞാല്‍ നിങ്ങളുടെ മെസ്സേജുകള്‍ക്കെല്ലാം മറുപടി തരാം. ബേബിയുടെ ആരോഗ്യത്തെക്കുറിച്ചും കുറേപേര്‍ ചോദിച്ചിരുന്നു. മറ്റ് കുഴപ്പങ്ങളൊന്നുമില്ല, ബേബിയും ഓക്കെയാണെന്നുമായിരുന്നു ലക്ഷ്മി കുറിച്ചത്.

കിംസ് ഇപ്പോള്‍ സ്വന്തം തറവാട് പോലെ ആയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. സത്യമെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ഇതെന്താണ് സംഭവിച്ചത്, അസുഖമൊക്കെ മാറി പെട്ടെന്ന് തന്നെ ഓക്കെയായി വരട്ടെയെന്നായിരുന്നു ആരാധകരും പറഞ്ഞത്.ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതിനാല്‍ ഇടക്കാലത്ത് സോഷ്യല്‍മീഡിയയില്‍ അത്ര ആക്ടീവായിരുന്നില്ല ലക്ഷ്മി. ഇനിയങ്ങോട്ട് വീഡിയോയും പോസ്റ്റുകളുമൊക്കെയായി സജീവമായി ഇവിടെ കാണുമെന്ന് താരം പറഞ്ഞിരുന്നു. ഭര്‍ത്താവിനും മകളോടൊപ്പമെത്തിയായിരുന്നു താരം വിശേഷവാര്‍ത്ത പങ്കിട്ടത്. വല്യേച്ചിയാവുന്നതിന്റെ സന്തോഷത്തിലാണ് മകളെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. കുടുംബസമേതമുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *