ദേ രോമം എഴുന്നേറ്റ് നില്‍ക്കുന്നു, പൊളിച്ചു മോനെ ഋഷി, ഇത് ഞങ്ങള്‍ പറയാന്‍ ആഗ്രഹിച്ചത്; ജാസ്മിനെയും ഗബ്രിയെയും പൊളിച്ചടുക്കി മുടിന്‍!

ഇന്നലെ ബിഗ് ബോസ് ഷോയില്‍ നിന്ന് രതീഷ് കുമാര്‍ പുറത്തിറങ്ങിയതോടെ, മിച്ചമുള്ള 18 പേര്‍ ഇനി കളിക്കളത്തിലേക്കിറങ്ങും എന്നായിരുന്നു പ്രെഡിക്ഷനുകള്‍. അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് ഷോയുടെ പുതിയ പ്രമോ.

ഇതുവരെ വേണ്ടിടത്തും, വണ്ടാത്തിടത്തും എല്ലാം രതീഷ് ഒച്ചപ്പാട് ഉണ്ടാക്കിയതു കാരണം, മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊന്നും സ്‌പേസ് കിട്ടിയിരുന്നില്ല. പൂര്‍ണമായും ഒരു രതീഷ് ഷോ ആയി മാറുകയായിരുന്നു. രതീഷ് പുറത്തേക്ക് പോയതിന് ശേഷം ഇതാ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്ന പുതിയ പ്രമോ വീഡിയോ പുറത്തുവന്നിരിയ്ക്കുന്നു.

ജാസ്മിനും ഋഷിയും തമ്മിലുള്ള മുട്ടന്‍ വഴക്കാണ് പുതിയ പ്രമോ. ബഹുഭൂരിപക്ഷം ആളുകളും ജാസ്മിന്‍ വിരോധികളാണ് എന്ന് പ്രമോ വീഡിയോയുടെ കമന്റ് കണ്ടാല്‍ അറിയാം. ജാസ്മിനെ പിന്തുണച്ച് എത്തിയ ഗബ്രിയ്ക്കും ഋഷി കണക്കിന് കൊടുക്കുന്നുണ്ട്.

ബിഗ്ഗ് ബോസ് സീസണ്‍ 6 ല്‍ ലവ് സ്ട്രാറ്റജിയ്ക്ക് ശ്രമിയ്ക്കുകയാണ് ജാസ്മിനും ഗബ്രിയും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതിന്റെ പേരില്‍ കാണിച്ചുകൂട്ടുന്ന നാടകങ്ങളെ പൊളിച്ചടുക്കിയുള്ള ഋഷിയുടെ ഡയലോഗ് കേട്ട് കോരിത്തരിച്ചു പോയി എന്നാണ് പലരും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാ കമന്റ് ചെയ്യുന്നത്.

‘നീ ഒന്നുകില്‍ ബാക്കില്‍ നിന്ന് കുത്ത്, അല്ലെങ്കില്‍ ഫ്രണ്ടില്‍ വന്ന് സംസാരിക്ക്. ആ രണ്ട് കാരക്ടറുമായി എന്റടുത്ത് സംസാരിക്കാന്‍ വന്നാലുണ്ടല്ലോ’ എന്ന് ചോദിച്ച് നാവ് കടിക്കുകയായിരുന്നു ഋഷി. സ്‌നേഹത്തിന്റെ കാര്യം പറഞ്ഞ് ജാസ്മിന്‍ ഇമോഷണലായി വരുമ്പോള്‍, വൃത്തികെട്ട കളികളിക്കല്ലേ എന്ന് പറഞ്ഞ് ഋഷി വീണ്ടും ദേഷ്യപ്പെടുന്നു.

‘ഡാ ഗബ്രി വാഴ പോലെ വാഴയുടെ പുറകെ പോകുന്ന മരവാഴേ നീ എന്റെ അടുത്തിനി ഇളിക്കാന്‍ വരരുത്’ എന്ന് പറഞ്ഞ് ഋഷി കത്തിക്കയറുമ്പോഴാണ് പ്രമോ കാണുന്നവര്‍ക്കും ആവേശം കേറുന്നത്. ആ സെക്കന്റ് ടാഗ് ചെയ്താണ് കമന്റുകള്‍ വരുന്നത്. ഇത് ഞങ്ങള്‍ പറയാന്‍ ആഗ്രഹിച്ചതാണ്, മോനെ റിഷി പൊളിച്ചു, നീ കേറി വാടാ എന്നൊക്കെ പറഞ്ഞ് ഗംഭീര പിന്തുണയാണ് ഋഷിയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. അടിക്കാന്‍ പാകത്തിന് ഋഷി തുള്ളി, ഓടി വരുന്നത് കാണിച്ചാണ് 35 സെക്കന്റ് ദൈര്‍ഘ്യമുള്ള പ്രമോ വീഡിയോ അവസാനിപ്പിച്ചിരിയ്ക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *