10 ലക്ഷം രൂപയുടെ ചെക്ക് കിട്ടിയോ? ബാല തിരിച്ചെത്തിയാൽ സത്യം പറയും! ധർമ്മം തന്നില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് മോളി കണ്ണമാലി

10 ലക്ഷം രൂപയുടെ ചെക്ക് കിട്ടിയോ ബാല തിരിച്ചെത്തിയാൽ സത്യം പറയും! ധർമ്മം തന്നില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് മോളി കണ്ണമാലി.നാളുകളായുള്ള ആശുപത്രിവാസത്തിന് ശേഷമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മോളി കണ്ണമാലി. ബാലയെ കാണാനായും മോളിയും മകനും എത്തിയിരുന്നു. ബാലയുടെ ഫേസ്ബുക്കിലൂടെയായി പുറത്തുവന്ന വീഡിയോ വൈറലായിരുന്നു. അതിന് ശേഷം അത്ര നല്ല അവസ്ഥയിലൂടെയല്ല താന്‍ കടന്ന് പോയതെന്ന് മോളി പറയുന്നു.നീണ്ടനാളത്തെ ആശുപത്രി വാസത്തിന് ശേഷം ജീവിതം തിരികെ പിടിച്ചിരിക്കുകയാണ് മോളി കണ്ണമാലി. സിനിമയിലും സീരിയലിലുമായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച പ്രിയനടി ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. സാമ്പത്തികമായി പ്രതിസന്ധികളുണ്ടെന്നും മോളിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രിയപ്പെട്ടവരെത്തിയിരുന്നു. അന്ന് ബാല തന്നെ സഹായിച്ചിരുന്നുവെന്നും, വീണ്ടും ആശുപത്രിയില്‍ പോവുന്നതിനിടയിലാണ് കാണാന്‍ പോയതെന്നും മോളി പറയുന്നു. ബാലയെ കണ്ടതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചത്. അദ്ദേഹം തിരിച്ച് വരുമ്പോള്‍ സത്യങ്ങളും പുറത്തുവരും. ബിഹൈന്‍ഡ് വുഡ്‌സിനോടായിരുന്നു മോളിയും മകനും സംസാരിച്ചത്.വീടിന് ജപ്തി നോട്ടീസ് വന്നപ്പോള്‍ സഹായിക്കാമോ മകനെ എന്ന് ചോദിക്കാന്‍ വേണ്ടിയാണ് ബാലയെ കാണാന്‍ പോയത്. മരണത്തില്‍ നിന്നും തിരിച്ചുവന്ന് ചേച്ചി എന്നെ കാണാന്‍ വന്നല്ലോ, അതില്‍ സന്തോഷമുണ്ട്. നമുക്ക് ഒരുമിച്ചൊരു സിനിമയൊക്കെ ചെയ്യണം. നല്ല ജോളിയായാണ് എന്നോട് സംസാരിച്ചത്. ഞാന്‍ കിടപ്പിലായിരുന്ന സമയത്ത് മകന്റെ കൈയ്യില്‍ ബാല പൈസ കൊടുത്തിരുന്നു. ചത്ത തടിയായി കിടക്കുകയായിരുന്നു അന്ന് ഞാന്‍. കഴിഞ്ഞ ദിവസം കാണാന്‍ പോയപ്പോള്‍ പതിനായിരം രൂപയുടെ ചെക്ക് തന്നിരുന്നു. മരുന്ന് മേടിക്കാനും ചെലവിനുമുള്ള കാശാണ് ഇതെന്ന് പറഞ്ഞിരുന്നു. അയ്യായിരം വേണോ, പതിനായിരം വേണോ എന്ന് എന്നോട് ചെക്ക് എഴുതുമ്പോള്‍ ചോദിച്ചിരുന്നു. മകന്‍ തരുന്നത് എന്തായാലും സ്വീകരിക്കുമെന്നായിരുന്നു ഞാന്‍ പറഞ്ഞത്.

സന്തോഷത്തോടെയാണ് അന്ന് പിരിഞ്ഞത്. ജപ്തിയുടെ കാര്യം ഞാന്‍ ആ വീഡിയോയില്‍ പറഞ്ഞിട്ടുമുണ്ട്. വേറൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് ചിലര്‍ നെഗറ്റീവ് ന്യൂസ് പറയുന്നതെന്നറിയില്ല. ആ ചെക്ക് 10 ലക്ഷത്തിന്റേതാണെന്നാണ് പറയുന്നത്. അങ്ങനെയൊക്കെ പറയുമ്പോള്‍ അത് കാണിക്കേണ്ടി വരും. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതി. പെട്ടെന്ന് ഇത്രയും ലക്ഷം മറിക്കാനുള്ള സാമ്പത്തികം ഞങ്ങള്‍ക്കില്ല. സാവകാശം തന്നാല്‍ നമ്മള്‍ അടക്കും. ബാങ്കുകാരോട് ഇത് പറഞ്ഞിരുന്നു. ആശുപത്രി പോക്കിന് ഒരുപാട് കടം വന്നിട്ടുണ്ട്. ഞങ്ങള്‍ രണ്ടാണ്‍മക്കളാണ്. നാണമില്ലേ, നിങ്ങള്‍ക്ക് പണിക്ക് പോയിക്കൂടേ എന്നൊക്കെയാണ് ചോദ്യം. ശരിയാണ് ഞങ്ങള്‍ പണിക്കൊക്കെ പോവുന്നവരാണ്. കുറച്ച് സാവകാശമാണ് ഞങ്ങള്‍ ചോദിച്ചത്.മനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ എന്ന് പറഞ്ഞായിരുന്നു ഫോണ്‍ വന്നത്. ഓരോ കാര്യങ്ങളും ചോദിച്ച് അത് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചിരുന്നില്ല. മരുമക്കളെല്ലാം കരച്ചിലാണ്. ഇവിടെ വെച്ച കഞ്ഞി പോലും അതേ പോലെ ഇരിക്കുകയാണ്. പെട്ടെന്നാണ് ക്ഷീണം വന്ന് ആശുപത്രിയിലായത്. അഞ്ചര ലക്ഷം വേണം ജപ്തി ഒഴിവാകാന്‍. 3ാം തീയതിക്കുള്ളില്‍ ഒന്നര ലക്ഷം അടക്കണം. അത് എങ്ങനെയെങ്കിലും ഒഴിവാക്കണം. മമ്മൂക്ക സഹായിച്ചിരുന്നു. പ്രശ്‌സതരായവരാണ് സഹായിക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ അത് പത്തും പതിനഞ്ചും ലക്ഷമാണെന്നാണ് ആളുകള്‍ കരുതുന്നത്. സത്യം എന്താണെന്ന് തിരക്കുന്നില്ല.ജനിക്കുമ്പോള്‍ നമ്മള്‍ അച്ഛനേയും അമ്മയേയും കാണുന്നു. മരിക്കുമ്പോള്‍ ആരൊക്കെയാണ് കൂടെയുണ്ടാവുക എന്നറിയാന്‍ പറ്റുമെന്നൊക്കെ പറഞ്ഞിരുന്നു. എന്നെ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. അമര്‍ അക്ബര്‍ അന്തോണി സെയിം റ്റു യു ബ്രോ എന്നൊക്കെ പറഞ്ഞിരുന്നു. അത്രയും കാര്യത്തോടെയാണ് സംസാരിച്ചത്. ധര്‍മ്മം തന്നില്ലെങ്കിലും എന്തിനാണ് പട്ടിയെക്കൊണ്ട് കടിപ്പിക്കുന്നത്. ഒരുപാട് ആള്‍ക്കാരെ സഹായിക്കുന്നുണ്ട് ബാല. എടാ ഇതെന്തിനാണ് കൊടുത്തതെന്ന് കൂടെയുള്ളവരോട് ചോദിക്കുന്നുണ്ട്. തെറ്റായ വാര്‍ത്തകള്‍ എന്തിനാണ് പ്രചരിപ്പിക്കുന്നത്. ഇനിയാരോടും ഞങ്ങള്‍ സഹായം ചോദിച്ച് പോവില്ല. മാധ്യമങ്ങളോടും സംസാരിക്കില്ലെന്നുമായിരുന്നു മോളി കണ്ണമാലി പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *