ഓരോ ദിവസം കഴിയുന്തോറും രോഗം പിടിമുറുക്കുന്നു അപ്പോഴും പുഞ്ചിരിയോടെ മംമ്ത പൊതുവേദിയില്‍ കണ്ണുനിറയുന്ന കാഴ്ച

എന്റെ നിറം നഷ്ടമായി ഇപ്പോള്‍ എനിക്കേറേയിഷ്ടം നിന്നെയാണ് എന്നും കടപ്പെട്ടിരിക്കും രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞ് മംമ്ത മോഹൻദാസ്.പ്രിയപ്പെട്ട സൂര്യന്‍, മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഇപ്പോള്‍ ഞാന്‍ നിന്നെ സ്വീകരിക്കുന്നു. എന്റെ നിറം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുകയാണ്. നിന്റെ ആദ്യ കിരണങ്ങള്‍ കാണാനായി ഞാന്‍ നിന്നേക്കാള്‍ മുന്‍പ് എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം എനിക്കും തരൂ.മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മംമ്ത മോഹന്‍ദാസ്. അര്‍ബുദത്തെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ ജീവിതത്തെ തിരികെ പിടിച്ച വ്യക്തി കൂടിയാണ് മംമ്ത. രോഗത്തോട് പൊരുതിയതിനെക്കുറിച്ചുള്ള മംമ്തയുടെ തുറന്ന് പറച്ചിലുകള്‍ വൈറലായിരുന്നു. ജീവിതത്തില്‍ മറ്റൊരു അസുഖത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണ് താനെന്ന് മംമ്ത പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് താരം ഓട്ടോ ഇമ്യൂണല്‍ ഡിസീസിനെക്കുറിച്ച് പറഞ്ഞത്. വിറ്റിലിഗോയാണ് താരത്തെ ബാധിച്ചിട്ടുള്ളത്. സൂര്യനോട് സംസാരിക്കുന്നത് പോലെയായാണ് മംമ്ത ഇതേക്കുറിച്ച് പറഞ്ഞത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് മംമ്ത തന്റെ കളര്‍ നഷ്ടമാവുന്നതിനെക്കുറിച്ച് പറഞ്ഞത്. പ്രിയപ്പെട്ട സൂര്യന്‍, മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഇപ്പോള്‍ ഞാന്‍ നിന്നെ സ്വീകരിക്കുന്നു. എന്റെ നിറം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുകയാണ്. നിന്റെ ആദ്യ കിരണങ്ങള്‍ കാണാനായി ഞാന്‍ നിന്നേക്കാള്‍ മുന്‍പ് എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം എനിക്കും തരൂ. നിന്റെ അനുഗ്രഹത്താല്‍ ഇന്ന് മുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കുമെന്നായിരുന്നു മംമ്ത കുറിച്ചത്. സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്.

ടൊവിനോ തോമസ്, സൃന്ദ, രശ്മി സോമന്‍, തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങളും സ്‌നേഹവും അറിയിച്ചിട്ടുള്ളത്. ഈ അവസ്ഥയെ അതിജീവിക്കാന്‍ കഴിയട്ട, ഞങ്ങളുടെ പ്രാര്‍ത്ഥന കൂടെയുണ്ട്. ആയുര്‍വേദത്തിലും പാരമ്പര്യ ചികിത്സകളിലും ഫലപ്രദമായ ചികിത്സ രീതിയുണ്ട്. ഇത്ര അത്ര ഭയപ്പെടാനില്ലെന്നായിരുന്നു അനുഭവസ്ഥനായ ഒരാൾ പറഞ്ഞത്. ഈ അവസ്ഥയേയും മംമ്തയ്ക്ക് തരണം ചെയ്യാൻ കഴിയട്ടെ എന്നായിരുന്നു ആരാധകരുടെ കമന്റുകൾ.24ാം വയസിലായിരുന്നു മംമ്തയ്ക്ക് അര്‍ബുദ രോഗമുണ്ടെന്ന് കണ്ടെത്തിയത്. സിനിമകളുമായി തിരക്കിലായിരുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി രോഗമെത്തിയത്. ആരോഗ്യപ്രശ്‌നങ്ങളിലായിരുന്നപ്പോള്‍ ചില അവസരങ്ങള്‍ വേണ്ടെന്ന് വെച്ചെങ്കിലും പൂര്‍വ്വാധികം ശക്തിയോടെയായി തിരികെ എത്തുകയായിരുന്നു താരം. അച്ഛനും അമ്മയുമായിരുന്നു തനിക്ക് താങ്ങായി നിന്നത്. അവരുടെ സ്‌നേഹമാണ് തന്നെ നയിച്ചതെന്നും മംമ്ത പറഞ്ഞിരുന്നു.
കമല്‍ സാറിനോടാണ് താന്‍ ആദ്യം അസുഖത്തെക്കുറിച്ച് പറഞ്ഞതെന്നും താരം മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ആഗതന്‍ എന്ന ചിത്രത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നപ്പോഴായിരുന്നു രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ആറ് മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞെന്നും താരം പറഞ്ഞിരുന്നു. തിരികെ വരാനായുള്ള ശക്തമായ പോരാട്ടത്തിലായിരുന്നു. തിരിച്ച് വരവില്‍ മികച്ച അവസരങ്ങളാണ് മംമ്തയ്ക്ക് ലഭിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *