ഈ വീഡിയോ നിങ്ങള്‍ കാണുമോയെന്നറിയില്ല പക്ഷെ എന്റെ മനസമാധാനത്തിനു വേണ്ടിയാണിത് കണ്ണുനിറഞ്ഞ് ആര്യ ലൈവില്‍

ആരോടാണ് പ്രണയം, ന്യൂ ഇയറിന്റെ ക്യാപ്ഷനില്‍ മെന്‍ഷന്‍ ചെയ്തിരുന്നല്ലോ എന്നായിരുന്നു ഒരാള്‍ ആര്യയോട് ചോദിച്ചത്. അതിന്റെ സമയം വരുമ്പോള്‍ ഞാന്‍ എല്ലാം പറയാമെന്നായിരുന്നു ആര്യയുടെ മറുപടി. ബിഗ് ബോസില്‍ മത്സരിച്ചിരുന്ന സമയത്ത് താന്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും പറഞ്ഞിരുന്നുവെങ്കിലും അത് ബ്രേക്കപ്പായെന്നായിരുന്നു ആര്യ പിന്നീട് പറഞ്ഞത്.ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലൂടെയുമായി ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ. ബഡായി ബംഗ്ലാവില്‍ ആര്യയായി വേഷമിട്ടതോടെയാണ് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്. ആശങ്കയോടെ ചെയ്ത് തുടങ്ങിയ പരിപാടി ഗംഭീര വിജയമായി മാറുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ താന്‍ അങ്ങനെയാണെന്നായിരുന്നു ആളുകളുടെ ധാരണയെന്ന് ആര്യ പറഞ്ഞിരുന്നു. അത് ക്യാരക്ടറാണെന്ന് പിന്നീടായിരുന്നു എല്ലാവരും മനസിലാക്കിയത്. അഭിനയം മാത്രമല്ല അവതരണവും വഴങ്ങുമെന്നും ആര്യ തെളിയിച്ചിരുന്നു. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിലും താരം മത്സരിച്ചിരുന്നു. തന്റെ ജീവിതകഥയും തുറന്ന് പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷം രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ആര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായി പങ്കുവെച്ച വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്ന സമ്മാനം എന്താണെന്നായിരുന്നു ഒരാള്‍ ആര്യയോട് ചോദിച്ചത്. ഹെര്‍ എന്ന ക്യാപ്ഷനോടെയായി മകള്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു ആര്യ പങ്കുവെച്ചത്. പ്രണയവിവാഹമായിരുന്നു ആര്യയുടേത്. പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വേര്‍പിരിയുകയായിരുന്നു. ഇടയ്ക്ക് മകള്‍ അച്ഛന് അരികിലേക്ക് പോവാറുണ്ട്. മകളുടെ സന്തോഷവും തനിക്കേറെ പ്രധാനപ്പെട്ട കാര്യമാണെന്ന് ആര്യ വ്യക്തമാക്കിയിരുന്നു.

മമ്മ ബിയര്‍ ആന്‍ഡ് ബേബി ബൂ എന്ന ക്യാപ്ഷനോടെയായി മകളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടും ആര്യ എത്തിയിരുന്നു. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയത്. ഫോട്ടോയുടെ ക്യാപ്ഷന്‍ കൊള്ളാം, നിങ്ങള്‍ക്ക് ഒരുപാട് കാശില്ലേ, എന്താണ് മകള്‍ക്ക് പല്ലില്‍ കമ്പി ഇടാത്തത്, പല്ലിലെ അപാകത മാറ്റിയാല്‍ അവളും നിങ്ങളെപ്പോലെയാവില്ലേയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ചോദ്യത്തിന് താഴെയായി ആര്യയും മറുപടിയുമായെത്തിയിരുന്നു.പല്ലില്‍ കമ്പി ഇടുന്നതിന് പ്രായപരിധിയുണ്ട്. അമ്മയെന്ന നിലയില്‍ ഞാനേറ്റവും വിലമതിക്കുന്ന കാര്യം എന്റെ മോളാണ്. എന്റെ മകള്‍ പെര്‍ഫെക്റ്റാണ് എന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. അതാണ് ഞാന്‍ അവളെ പഠിപ്പിക്കുന്നത്. എല്ലാ കുറവോടെയും അംഗീകരിക്കാന്‍ പഠിക്കുമ്പോളാണ് അതിനെ പെര്‍ഫെക്ഷന്‍ എന്ന് വിളിക്കുന്നത്. നിരവധി പേരായിരുന്നു ആര്യയുടെ മറുപടിക്ക് കൈയ്യടിയുമായെത്തിയത്.ആരോടാണ് പ്രണയം, ന്യൂ ഇയറിന്റെ ക്യാപ്ഷനില്‍ മെന്‍ഷന്‍ ചെയ്തിരുന്നല്ലോ എന്നായിരുന്നു ഒരാള്‍ ആര്യയോട് ചോദിച്ചത്. അതിന്റെ സമയം വരുമ്പോള്‍ ഞാന്‍ എല്ലാം പറയാമെന്നായിരുന്നു ആര്യയുടെ മറുപടി. ബിഗ് ബോസില്‍ മത്സരിച്ചിരുന്ന സമയത്ത് താന്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും പറഞ്ഞിരുന്നുവെങ്കിലും അത് ബ്രേക്കപ്പായെന്നായിരുന്നു ആര്യ പിന്നീട് പറഞ്ഞത്. തന്റെ സുഹൃത്തുമായി അദ്ദേഹം പ്രണയത്തിലാണെന്നും വൈകിയാണ് താന്‍ അത് അറിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. ബ്രേക്കപ്പിനെ അതിജീവിച്ചതിനെക്കുറിച്ചുള്ള ആര്യയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *