ആദ്യമായിട്ടാണ് ഒരു വശ്യസുന്ദരി എന്റെ ഫോട്ടോ എടുക്കുന്നത്; നവ്യയുടെ ഈ മനോഹരമായ ചിത്രങ്ങള്‍ക്ക് പകര്‍ത്തിയത് ആരാണ്

സോഷ്യല്‍ മീഡിയയില്‍ തന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ഒട്ടും പിന്നോട്ടല്ല നടി നവ്യ നായര്‍. പല ഷോകള്‍ക്ക് പോകുമ്പോഴും ഉള്ള അതി മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നവ്യ പങ്കുവയ്ക്കുന്നത് പതിവാണ്. നവ്യയുടെ സൗന്ദര്യം ഒന്നുകൂടെ മനോഹരമായി എടുത്ത് കാണിക്കുന്ന അത്തരം ചിത്രങ്ങള്‍ വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. ഇപ്പോഴിതാ വെള്ള സല്‍വാറില്‍ അതി സുന്ദരിയായ ഏതാനും ചിത്രങ്ങളുമായി എത്തിയിരിക്കുന്നു.

എന്നാല്‍ എന്നും പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ നിന്ന്, ഈ ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പൊതുവെ നവ്യയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് എല്ലാം പുരുഷന്മാരായിരിക്കുമത്രെ. ആദ്യമായിട്ടാണ് ഒരു വശ്യ സുന്ദരി തന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് എന്ന് പറഞ്ഞാണ് നവ്യ ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ആരാണ് ആ വശ്യ സുന്ദരി എന്ന് ചോദിച്ചാല്‍, മറ്റാരുമല്ല നര്‍ത്തകിയും നടന്‍ മുകേഷിന്റെ മുന്‍ ഭാര്യയുമായ മേതില്‍ ദേവിക തന്നെ.

രസകരമായ ഒരു കുറിപ്പിനൊപ്പമാണ് ഫോട്ടോയെ കുറിച്ച് നവ്യ സംസാരിക്കുന്നത്. ‘മേതില്‍ ദേവിക എന്ന നര്‍ത്തകി പകര്‍ത്തിയ ചിത്രങ്ങള്‍. സാധാരണ ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരുടെ ചിത്രങ്ങള്‍ എടുക്കാറില്ല. അതുകൊണ്ടാണോ എന്റെ ചിത്രങ്ങള്‍ എടുത്തത്, ഞാനും ഒരു മലയാളിയല്ലേ, വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ഒരു സുഖം’

navya with methil devika

‘ഇങ്ങനെ കാന്‍ഡിഡ് എന്ന് വിളിക്കാവുന്ന എന്റെ ചിത്രങ്ങള്‍ പലപ്പോഴായി പുരുഷന്മാര്‍ പകര്‍ത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു വശ്യസുന്ദരി എന്റെ ചിത്രങ്ങള്‍ എടുക്കുന്നത്. നിങ്ങള്‍ അതീവ സുന്ദരീതരുണീമണി തന്നെ. നിറവും അംഗലാവണ്യവുമല്ല, കണ്ണുകള്‍ തുറിച്ചു എന്നെ നോക്കണ്ട, ഭാഷയിലും, പെരുമാറ്റത്തിലും, തെളിഞ്ഞ മനസ്സിലും ഉള്ള സൗന്ദര്യം നിങ്ങളെ എന്റെ ആരാധനയ്ക്ക് പാത്രമാക്കിയിരിക്കുന്നു എന്ന് പരസ്യമായിത്തന്നെ അറിയിക്കട്ടെ. ലവ് യു ചേച്ചി’ എന്നാണ് നവ്യയുടെ പോസ്റ്റ്.

ഫോട്ടോയിലെ നവ്യയുടെ സൗന്ദര്യത്തെ പ്രശംസിച്ചു, ഇരുവരെയും ആശംസിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അഭിനയത്തിനൊപ്പം ഇപ്പോള്‍ നൃത്തതിലും ഒരുപാട് സജീവമായി നില്‍ക്കുന്ന നവ്യയെ മേത്തില്‍ ദേവികയുമായി അടുപ്പിച്ചതും അതേ നൃത്തമാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *