കല്യാണവീട് മ,ര,ണ,വീടായി! പഴയങ്ങാടിയിലെ വിവാഹപന്തലിലേക്ക് എത്തിയത് വെള്ളതുണിയില്‍ പൊതിഞ്ഞ ചേതനയറ്റ യുവതി

എല്ലാവരുടെയും കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു. സംഭവിച്ചതെല്ലാം സത്യമാണെന്ന് വിശ്വസിക്കാൻ ഇനിയും ആരും പാകപ്പെട്ടിട്ടില്ല. വിവാഹ ആരവങ്ങൾ ഉയരേണ്ട കണ്ണൂർ പഴയങ്ങാടിയിലെ വീട് ഇന്ന് പ്രിയപ്പെട്ടവളുടെ ആകസ്മിക വേർപാടിൽ കണ്ണീർ കയത്തിൽ മുങ്ങിയിരിക്കുകയാണ്. വീട്ടിൽ ഒരുക്കിയ വിവാഹപന്തലിലേക്ക് കഴിഞ്ഞദിവസം 24 കാരി ഫാത്തിമ കമറുദ്ദീൻ്റെ വെള്ള പുതച്ച ശരീരം എത്തിയതോടെ കൂട്ടക്കരച്ചിൽ ഉയർന്നു. ഫാത്തിമയുടെ ഭർത്തൃ സഹോദരി ഹാദിയയും, ഇരിക്കൂർ സ്വദേശിയും തമ്മിലുള്ള വിവാഹം ഇന്നലെ നടക്കാനിരിക്കെയാണ് ഫാത്തിമയ്ക്ക് ജീവൻ നഷ്ടമായത്.വിവാഹത്തിനായി ഇരു വീടുകളിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയും, പന്തൽ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. നാത്തൂൻ്റെ വിവാഹം കെങ്കേമമാക്കാൻ പുതു വസ്ത്രങ്ങൾ ഉൾപ്പെടെ തയ്യാറാക്കിവെച്ച് വിവാഹം അടിച്ചുപൊളിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഫാത്തിമ. എന്നാൽ വിധി മ,ര,ണ,മാ,ണ് അവൾക്കായി ഒരുക്കിയത്.കുടുംബാംഗത്തിൻ്റെ അകാല,മ,ര,ണ,ത്തെ,ത്തുടർന്ന് വിവാഹം മാറ്റിവെച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന ഭർത്തൃ സഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് വീടിന് കിലോ മീറ്ററുകൾ മാത്രം അകലെവച്ച് ഫാത്തിമയ്ക്ക് ജീവൻ നഷ്ടമായത്.

പഴയങ്ങാടി പാലത്തിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആയിരുന്നു മ,ര,ണം സംഭവിച്ചത്. അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന ഫാത്തിമയ്ക്കൊപ്പം സ്കൂട്ടർ യാത്രക്കാരിയായ വീണയ്ക്ക് ജീവൻ നഷ്ടമായി. ഫാത്തിമയുടെ ഭർത്താവ് കുട്ടി ഹസൻ സാക്കി, മകൾ ഒന്നരവയസ്സുള്ള ഇസ, മാതാവ് എംപി താഹിറ എന്നിവർക്കും പരിക്കേറ്റിരുന്നു.വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ കണ്ണൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ഫാത്തിമയും കുടുംബവും സഞ്ചരിച്ച കാറും ചെറുകുന്ന് ഭാഗത്തേക്ക് പോകുകയായിരുന്നു സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അ,പ,ക,ട,ത്തി,ൽ പ,രി,ക്കേ,റ്റ എല്ലാവരെയും ചെറുകുന്നില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമ, വീണ എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *