5000 വിവാഹാലോചനകള്‍ വന്നു, ഇനി വയ്യ, മടുത്തു; എനിക്ക് പ്രണയ വിവാഹം മതി എന്ന് പ്രഭാസ്, കല്യാണത്തെ കുറിച്ച് ബാഹുബലി താരം പറഞ്ഞത്
ഇന്ത്യന്‍ സിനിമയ്ക്ക് ഒരു വലിയ ബ്രേക്ക് നല്‍കിയ സിനിമയായിരുന്നു ബാഹുബലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രവും അതില്‍ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും ആഘോഷിക്കപ്പെട്ടു. ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം നടന്‍ പ്രഭാസിന്റെ തലവരയും മാറി. ഒരു മികച്ച നടനാണ് പ്രഭാസ് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നുവെങ്കിലും, മറ്റൊരു തലത്തിലേക്ക് പ്രഭാസിന്റെ കരിയറും ജീവിതവും മാറിയത് ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷമാണ്.
അന്ന് മുതല്‍ പ്രഭാസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യപ്പെടാത്ത സ്ത്രീ ആരാധികമാരുടെ എണ്ണവും കൂടി. പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് വലിയ രീതിയിലുള്ള ചര്‍ച്ചകളും നടന്നു. ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന് ഏറ്റും കൂടുതല്‍ നേരിടേണ്ടി വന്ന ചോദ്യവും, എപ്പോള്‍ കല്യാണം എന്നതായിരുന്നു. കൂടെ അഭിനയിച്ച അനുഷ്‌ക ഷെട്ടിയുമായി പ്രണയത്തിലാണെന്നും, വിവാഹം ഉടന്‍ ഉണ്ടാവും എന്നുമുള്ള വാര്‍ത്തകളും ശക്തമായിരുന്നു. അനുഷ്‌ക ഷെട്ടിയ്ക്ക് ശേഷം, ആധിപുരുഷ് എന്ന ചിത്രത്തില്‍ കൂടെ അഭിനയിച്ച കൃതി സനോണുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ എല്ലാം ഗോസിപ്പുകളായി തന്നെ അവശേഷിച്ചു.
ഇപ്പോഴിതാ, വീണ്ടും പ്രഭാസിന്റെ വിവാഹക്കാരം ചര്‍ച്ചയ്ക്ക് എടുത്തിടുകയാണ് ആരാധകര്‍. അപ്പോഴാണ് രണ്ട് വര്‍ഷം മുന്‍പ്, രാധെ ശ്യം എന്ന ചിത്രത്തിന്റെ സമയത്ത് തന്റെ വിവാഹത്തെ കുറിച്ച് പ്രഭാസ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുന്നത്. ഞാന്‍ തീര്‍ച്ചയായും വിവാഹം കഴിക്കും, പക്ഷെ അത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല എന്നാണ് അന്ന് നടന്‍ പറഞ്ഞത്.
ബാഹുബലിയ്ക്ക് ശേഷം എനിക്ക് അയ്യായിരത്തിലധികം വിവാഹാലോചനകള്‍ വന്നു. അതിലൊരെണ്ണം തിരഞ്ഞെടുക്കുക എന്നത് വളരെ പ്രയാസമായിട്ടുള്ള ഒരു കാര്യമാണ്. അതെന്നെ വലിയ ആശയക്കുഴപ്പത്തിലാക്കി. തീര്‍ച്ചയായും ഞാന്‍ വിവാഹം കഴിക്കും, പക്ഷേ അതെപ്പോഴാണ് എന്ന് ഇപ്പോള്‍ എനിക്കറിയില്ല. എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് എന്റെ വിവാഹം. അതുകൊണ്ടാണ് ബാഹുബലിയ്ക്ക് ശേഷം ഞാന്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. പക്ഷെ ഇനിയെനിക്ക് പ്രണയ വിവാഹം മതി’ എന്നാണ് അന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ പ്രഭാസ് പറഞ്ഞത്.
ആരാധികമാര്‍ക്ക് ഇപ്പോഴും പ്രഭാസിന്റെ വിവാഹം വലിയൊരു ചര്‍ച്ചാ വിഷയം തന്നെയാണ്. പക്ഷെ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ബാഹുബലി താരം തന്റെ സോള്‍മേറ്റിനെ കണ്ടെത്തിയിട്ടില്ല എന്നാണ് വിവരം.
@All rights reserved Typical Malayali.
Leave a Comment