ലാലേട്ടന് കിട്ടിയത് എനിക്കും വേണം:’ലഫ്റ്റണന്റ് കേണല്‍’ പദവിക്ക് വേണ്ടി സുരേഷ് ഗോപിയും ശ്രമിക്കുന്നു

അടുത്തിടെ ഇറങ്ങുന്ന ചിത്രങ്ങളൊക്കെ എട്ടു നിലയില്‍ പൊട്ടിയത് കൊണ്ടാണോ സുരേഷ് ഗോപി പട്ടാളത്തില്‍ പോകാന്‍ ഒരുങ്ങുന്നത്. അതേ ഇതിലും നല്ല പണി അതാണെന്ന് തോന്നിയോ? എന്തായാലും ഒന്നോ രണ്ടോ സിനിമയില്‍ പട്ടാളക്കാരനോ പോലീസുകാരനോ ആയി അഭിനയിച്ചാല്‍ ലഫ്റ്റണന്റ് കേണല്‍ പദവി കിട്ടുമെങ്കില്‍ അതിന് ശ്രമിക്കുന്നതാ നല്ലത്.

മോഹന്‍ലാലിന് ടെറിടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റണന്റ് പദവി നല്‍കിയതിന് തൊട്ട് പിന്നാലെയാണ് സുരേഷ് ഗോപിയും ഇതിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നത്. പൊതു പ്രവര്‍ത്തന രംഗത്ത് പിച്ചവെയ്ക്കുന്നതിന് താരം ശ്രമിച്ചെങ്കിലും നീക്കങ്ങള്‍ വിജയം കണ്ടില്ല. മലയാള സിനിമയില്‍ നിന്നാണോ പട്ടാളത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നത്?

2009 ലാണ് മോഹന്‍ലാലിന് ലഫ്റ്റണന്റ് കേണല്‍ പദവി നല്‍കുന്നത്. കീര്‍ത്തി ചക്ര, കാന്തഹാര്‍, കുരുക്ഷേത്ര, കര്‍മ്മയോദ്ധ എന്നീ ചിത്രങ്ങളിലാണ് ലാലേട്ടന്‍ പട്ടാളക്കാരന്റെ വേഷമിട്ടത്. ലാലേട്ടന്റെ അഭിനയം യുവതലമുറയ്ക്കും പട്ടാളകാര്‍ക്കുമിടിയില്‍ ആവേശം പടര്‍ത്തിയിരുന്നു. പിന്നീടാണ് കേണല്‍ പദവി അദ്ദേഹത്തെ തേടി എത്തുന്നത്.

മലയാള സിനിമയില്‍ സുരേഷ് ഗോപിയുടെ തിളക്കം മങ്ങി തുടങ്ങി. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം കുതിച്ചുയര്‍ന്ന താരമായിരുന്നു. എന്നാല്‍ അടുത്തിടെയായി സിനിമയകള്‍ എല്ലാം തന്നെ ഫ്‌ളോപ്പ് ആണ്.

15 വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ സുരേഷ് ഗോപി ചിത്രങ്ങളൊന്നും തന്നെ തിയേറ്റര്‍ കണ്ടിട്ടില്ല എന്നതാണ് സത്യം. പല ചിത്രങ്ങളും ഇറങ്ങിയത് തന്നെ മലയാളികള്‍ അറിഞ്ഞില്ല.

സുരേഷ് ഗോപിക്ക് മാത്രമല്ല, മൊത്തത്തില്‍ എല്ലാ സൂപ്പര്‍ ഡ്യൂപ്പര്‍ ഹീറോസിനൊക്കെ ന്യൂജെന്‍ സിനിമാ കാലഘട്ടം തിരിച്ചടിയായിരുന്നു. അടുത്തിടെ ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്.

രാഷ്ട്രീയത്തില്‍ ഒന്ന് പയ്യറ്റി നോക്കി. അതിലും വിവാദങ്ങളും വെല്ലുവിളികളും തന്നെയാണ് താരം നേരിട്ടത്.

മലയാളത്തില്‍ സുരേഷ് ഗോപി അഭിനയിച്ച പോലീസ് വേഷങ്ങള്‍ എക്കാലത്തും തിളങ്ങിയവയാണ്. എന്നാല്‍ ഇനി പോലീസില്‍ താല്പര്യമില്ല പട്ടാളത്തില്‍ ചേരാനാണ് താരത്തിന്റെ ആഗ്രഹം

രുദ്രസിംഹാസനം, മൈ ഗോഡ് എന്നീ ചിത്രങ്ങളും തോല്‍വി ഏറ്റു വാങ്ങി. അത് കൊണ്ട് തന്നെ ഇനി വലയി പ്രതീക്ഷകളൊന്നും സിനിമയില്‍ ഇല്ല. അത് കൊണ്ട് ധാരാളം സമയമുണ്ടല്ലോ…

കേന്ദ്രത്തില്‍ ഇപ്പോള്‍ വലിയ പിടിയാണ് സുരേഷ് ഗോപിക്ക് എന്നൊരു വെപ്പുണ്ട്. അതിനാല്‍ കേണല്‍ പദവി കിട്ടുന്നതിന് താരം ശ്രമിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

പത്താന്‍കോട് ആക്രമണത്തില്‍ വീരമൃത്യവരിച്ച നിരഞ്ജന്‍ കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ താരം പങ്കെടുത്തിരുന്നു. ഇതിനിടയില്‍ മേജര്‍ രവിയുമായി ഇതിനെക്കുറിച്ച് സംസാരിച്ചു എന്നും പറയുന്നു.
ഇനിയിപ്പോ മലയാള സിനിമയില്‍ നിന്ന് ആര്‍ക്കൊക്കെ കേണല്‍ പദവി വേണം എന്തോ? മമ്മൂക്കയും പട്ടാളകാരനായി അഭിനയിച്ചിട്ടുണ്ട്. അപ്പോ മമ്മൂക്കയ്ക്കും കൊടുക്കുമോ ഈ പദവി…

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *