വിവാഹം പോലും വേണ്ടെന്ന് വച്ച് വര്‍ത്തുമകള്‍ക്കായി ജീവിച്ചു ഇന്ന് ആ മകള്‍ ആരായെന്ന് കണ്ടോ കലക്കി
ജന്മം നൽകിയത് കൊണ്ട് ആരും അമ്മയും അച്ഛനും ആവില്ല. അതിന് കർമ്മം തന്നെ വേണം. ഇപ്പോഴിതാ ജനിച്ചയുടനെ അമ്മ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെയും കുപ്പയിൽ പുഴുവരിച്ച് കിടന്ന ചോര കുഞ്ഞിനെ എടുത്തു വളർത്തിയ മുഴു പട്ടിണിക്കാരനായ ഉന്തുവണ്ടിക്കാരൻ്റെയും ജീവിതകഥയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സൊബേരൻ്റെയും മകൾ ജ്യോതിയുടെയും ജീവിതകഥ അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. 30 വർഷം മുമ്പ് നടന്ന സംഭവം ഇങ്ങനെ. ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന ജോലിയായിരുന്നു സൊബേരൻ്റെത്. വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു ജീവിതം.ഒരു ദിവസം കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയാണ് ഒരു കുഞ്ഞിൻ്റെ കരച്ചിൽ കേട്ടത്. തുടർന്ന് സമീപത്തെ മാലിന്യകൂമ്പാരത്തിൽ നിന്ന് ഒരു ചോരക്കുഞ്ഞിനെ സൊബേരൻ കണ്ടെത്തി. വായിലും മൂക്കിലുമെല്ലാം പുഴുക്കൾ കയറി ഇറങ്ങുന്നുണ്ട്. കുഞ്ഞിനെ വാരിയെടുത്ത സൊബേരൻ ആദ്യം തന്നെ കുഞ്ഞിനെ വൃത്തിയാക്കി. കുഞ്ഞിൻ്റെ അമ്മയെ സമീപത്ത് നോക്കിയെങ്കിലും കണ്ടില്ല. തുടർന്ന് ദൈവം തന്ന മാണിക്യം എന്ന് വിശേഷിപ്പിച്ച സൊബേരൻ കുഞ്ഞിനെ സ്വന്തമായി നോക്കാനും വളർത്താനും തീരുമാനിച്ചു. അവൾക്ക് ജ്യോതി എന്ന് പേരിട്ട് അവളുടെ അച്ഛൻ ആയി മാറാനും അവളെ പഠിപ്പിക്കാനും അവൾക്ക് നല്ലൊരു ജീവിതം ലഭിക്കാനും വിവാഹം പോലും സൊബേരൻ വേണ്ടെന്നുവച്ചു. രാവും പകലും കഷ്ടപ്പെട്ട് യാതൊരു കുറവും കൂടാതെ സൊബേരൻ തൻ്റെ വളർത്തുമകളെ പൊന്നുപോലെ വളർത്തി. അച്ഛൻ്റെ കഠിനാധ്വാനവും കഷ്ടപ്പാടും അവളെ ഒരുപാട് സങ്കടപ്പെടുത്തി.
അതിനാൽ ജ്യോതി വാശിയോടെ പഠിച്ചു. 2013-ൽ അവൾ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയെടുത്തു. 2014 -ൽ അസം പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ വിജയിക്കുകയും ആദായനികുതി സർവീസ് അസിസ്റ്റൻറ് കമ്മീഷ്ണറായി നിയമിതയാവുകയും ചെയ്തു. തനിക്കുവേണ്ടി ജീവിതംപോലും മാറ്റിവച്ച വളർത്തച്ഛനു വേണ്ടി അവൾ സ്വന്തമായി വീട് പണിയുകയും, അച്ഛൻ്റെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി അച്ഛന് പൂർണ വിശ്രമം നൽകുകയും ആയിരുന്നു ആദ്യം ചെയ്തത്. അച്ഛനെ മറ്റുകുട്ടികൾ സ്നേഹിക്കുന്നത് പോലും ഇന്നും തനിക്ക് താങ്ങാനാകില്ല എന്നാണ് ജ്യോതി പറയുന്നത്. സംഭവത്തെക്കുറിച്ച് സൊബേരനോട് ചോദിച്ചാൽ അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെ. എനിക്ക് മാലിന്യക്കൂമ്പാരത്തിൽ നിന്നും ഒരു കുഞ്ഞിനെ ലഭിച്ചിട്ടില്ല.കൽക്കരി ഖനിയിൽ നിന്നും ഒരു മാണിക്യത്തെ കിട്ടി.ആ മാണിക്യം എൻ്റെ ജീവനും ജീവിതവും ആണ് എന്നാണ് സൊബേരൻ പറഞ്ഞത്. വിവാഹ ജീവിതം പോലും വേണ്ടെന്ന് വച്ച് വളർത്തുമകളെ സ്വന്തം കുഞ്ഞിനെ പോലെ സംരക്ഷിക്കുകയും സംരക്ഷിക്കുകയും വളർത്തുകയും ചെയ്ത സോബേശ്വരൻ എന്ന അച്ഛന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
@All rights reserved Typical Malayali.
Leave a Comment