സുബിയുടെ ഏറ്റവും വലിയ ആഗ്രഹം.. അത് ദൈവം നടത്തിയില്ല’… മരണത്തിൽ വിങ്ങിപ്പൊട്ടി മമ്മൂക്ക

ആ ആഗ്രഹം ബാക്കിയാക്കിയാണ് സുബി പോയത്, മമ്മൂട്ടിയോട് അത്രയ്ക്ക് ധൈര്യത്തില്‍ സംസാരിച്ചതിനെ കുറിച്ച് അന്ന് സുബി പറഞ്ഞത്.’നീ വീട്ടിലേക്കുള്ള സാധനം എല്ലാം വാങ്ങുന്നത് വിദേശത്ത് നിന്നാണോ’ എന്ന് മമ്മൂക്ക ഒരു കൗതുകത്തോടെ ചോദിച്ചപ്പോള്‍, ചോദിച്ചത് മമ്മൂക്കയാണെന്ന് പോലും ഓര്‍ക്കാതെ സുബി പറഞ്ഞുവത്രെ, ‘അരിയും മീനും മാത്രമേ ഞാന്‍ കേരളത്തില്‍ നിന്ന് വാങ്ങാറുള്ളൂ, മറ്റെല്ലാം ഇറക്കുമതി ചെയ്യുന്നതാണ്’ എന്ന്. അത് കേട്ട് മമ്മൂക്ക ഒരുപാട് ചിരിച്ചതിനെ കുറിച്ചും സുബി സംസാരിക്കുന്നുണ്ട്.
സുബി സുരേഷ് ലോകത്തോട് വിട പറഞ്ഞിട്ട് ദിവസങ്ങളായി എങ്കിലും ഇപ്പോഴും സുബിയെ കുറിച്ചുള്ള ഓര്‍മകള്‍ സഹപ്രവര്‍ത്തകരെയും ആരാധകരെയും വിട്ട് പോയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും സുബിയെ സംബന്ധിച്ച വീഡിയോകളും ഫോട്ടോകളും എല്ലാം വൈറലാവുകയാണ്. മുന്‍പ് ഒരു അഭിമുഖത്തില്‍ സുബി മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും സംസാരിച്ചതിനെ കുറിച്ചും എല്ലാ പറഞ്ഞ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. മമ്മൂട്ടിയെ എല്ലാവരും പേടിയോടെ കാണുന്നത് എങ്കിലും സുബി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെയാണ് മെഗാസ്റ്റാറിനോടും സംസാരിച്ചതത്രെ.കുറച്ച് കാലം മുന്‍പ് ഏഷ്യനെറ്റിന്റെ ഒരു പ്രോഗ്രാം യുഎസ്സില്‍ വച്ച് നടന്നിരുന്നു. മമ്മൂട്ടിയാണ് അതിന്റെ ചീഫ് ഗസ്റ്റ്. സുബിയും രമേഷ് പിഷാരടിയും ഒക്കെ ഷോ അവതരിപ്പിക്കാനായി വന്നിട്ടുണ്ട്. ഷോ തുടങ്ങുന്നതിന് മുന്‍പ് ബാക്ക് സ്റ്റേജില്‍ പോയി മമ്മൂട്ടി ആര്‍ട്ടിസ്റ്റുകളെയൊക്കെ കണ്ടു. താന്‍ അന്ന് ശകുന്തളയുടെ വേഷത്തില്‍ നില്‍ക്കുകയായിരുന്നു എന്നും, ആ കോസ്റ്റിയൂമില്‍ മമ്മൂട്ടിയുടെ മുന്‍പില്‍ നില്‍ക്കാന്‍ നാണമൊക്കെ ഉണ്ടായിരുന്നു എന്നും സുബി പറയുന്നു.

പിന്നീട് ഒരു ഒന്നര മാസത്തെ ഗ്യാപിന് ഇടയില്‍ വീണ്ടും മറ്റ് ഏതോ ഒരു വിദേശ രാജ്യത്ത് വച്ചും മമ്മൂക്കയെ കണ്ടിരുന്നു. അതിന് ശേഷം വീണ്ടും കാണുന്നത് എയര്‍പോര്‍ട്ടില്‍ വച്ചാണ്. ഞങ്ങള്‍ ദുബായില്‍ ഒരു പ്രോഗ്രാം കഴിഞ്ഞിട്ട് വരികയായിരുന്നു, മമ്മൂക്ക മറ്റേതോ ഒരു ഫ്‌ളൈറ്റില്‍ വന്നിറങ്ങിയതാണ്. മമ്മൂക്കയെ കണ്ടതോടെ ചാടി തുള്ളി ഞാനങ്ങോട്ട് പോയി, ‘നിന്നെ പല രാജ്യത്ത് വച്ചും ആണല്ലോ ഞാന്‍ കണ്ടോണ്ടിരിയ്ക്കുന്നത്. കേരളത്തില്‍ നില്‍ക്കാറേ ഇല്ലേ’ എന്ന് അദ്ദേഹം ചോദിച്ചു.’നീ വീട്ടിലേക്കുള്ള സാധനം എല്ലാം വാങ്ങുന്നത് വിദേശത്ത് നിന്നാണോ’ എന്ന് മമ്മൂക്ക ഒരു കൗതുകത്തോടെ ചോദിച്ചപ്പോള്‍, ചോദിച്ചത് മമ്മൂക്കയാണെന്ന് പോലും ഓര്‍ക്കാതെ സുബി പറഞ്ഞുവത്രെ, ‘അരിയും മീനും മാത്രമേ ഞാന്‍ കേരളത്തില്‍ നിന്ന് വാങ്ങാറുള്ളൂ, മറ്റെല്ലാം ഇറക്കുമതി ചെയ്യുന്നതാണ്’ എന്ന്. അത് കേട്ട് മമ്മൂക്ക ഒരുപാട് ചിരിച്ചതിനെ കുറിച്ചും സുബി സംസാരിക്കുന്നുണ്ട്.മമ്മൂക്ക നമ്മളെ പോലെ ഉള്ളവരെ ഓര്‍ക്കുന്നതും തിരിച്ചറിയുന്നതും തന്നെ വലിയ സന്തോഷമാണ്. ഒരിക്കല്‍ സാജന്‍ പള്ളുരുത്തിയുടെ പുസ്തക പ്രകാശനത്തിന്, ‘സുബിയുടെ ചാനലിന് നീ നല്‍കിയ അഭിമുഖം കണ്ടിരുന്നു’ എന്ന് മമ്മൂക്ക പറഞ്ഞു എന്ന് ഞാന്‍ അറിഞ്ഞു. ചാനല്‍ അദ്ദേഹം കാണുന്നുണ്ട് എന്നും നമ്മളെ അറിയുന്നുണ്ട് എന്നതും എത്ര വലിയ സന്തോഷമാണ്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല, അങ്ങനെ ഒരു സിനിമ എന്റെ ആഗ്രഹമാണ്- എന്ന് പറഞ്ഞ സുബി ആ ആഗ്രഹം ബാക്കിയാക്കിയാണ് പോയത്‌.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *