മതമോ ഫാമിലി സ്റ്റാറ്റസോ നോക്കാത്ത പ്രണയമുണ്ടായിരുന്നു; കല്യാണം കഴിക്കാത്തതിനെ കുറിച്ച് മണിക്കുട്ടന്‍

സ്‌കൂള്‍ പഠന കാലത്ത് തന്നെ അഭിനയ ലോകത്തേക്ക് എത്തിയതാണ് മണിക്കുട്ടന്‍. കായം കുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടനവനായി മാറി. പിന്നീട് ബിഗ്ഗ് ബോസ് സീസണ്‍ 3 യുടെ ടൈറ്റില്‍ വിന്നര്‍ ആയി എങ്കിലും ആ ഫെയിം ഒട്ടും തന്നെ കരിയറില്‍ ഉപയോഗപ്പെടുത്താത്ത നടനാണ് മണിക്കുട്ടന്‍. മാത്രവുമല്ല ഒരുപാട് ആരാധികമാര്‍ ഉണ്ടായിട്ടും ഇപ്പോഴും കല്യാണം കഴിക്കാതെ തുടരുന്ന ക്രോണിക് ബാച്ചിലര്‍. തന്റെ പ്രണയത്തെ കുറിച്ചും കല്യാണത്തെ കുറിച്ചും എല്ലാം ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്‍ സംസാരിക്കുകയുണ്ടായി.

​ഞാന്‍ പൊതുവെ സയലന്റാണ്
ബിഗ്ഗ് ബോസിന് ശേഷം കിട്ടിയ ഫെയിം ഉപയോഗിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ പണ്ടേ അല്പം സയലന്റ് ആണ് എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. ക്ലോസ് ഫ്രണ്ട്‌സ് സര്‍ക്കിളില്‍ വരുമ്പോഴാണ് ഞാന്‍ ഒരുപാട് ആക്ടീവ് ആകുന്നത്. അല്ലാത്തപ്പോള്‍ വളരെ അധികം സയലന്റ് ആണ്. എന്നെ തേടി വരുന്ന അവസരങ്ങള്‍ ഉപയോഗിക്കുകയാണ് പൊതുവെ ചെയ്യാറുള്ളത്.

​എന്റെ ബാക്ക്ഗ്രൗണ്ട്
അത്യാവശ്യം നന്നായി ഫാമിലി പ്രോബ്‌ളംസ് ഉള്ള ആളായിരുന്നു ഞാന്‍. വീട്ടില്‍ അച്ഛനും അമ്മയും എനിക്ക് രണ്ട് ചേച്ചിമാരും ആണ്. ഞാന്‍ പഠിച്ച് ജോലിയൊക്കെ ആയി അവരെ നോക്കും എന്നാണ് കരുതിയിരുന്നത്. അപ്പോഴാണ് ഞാന്‍ അഭിനയ രംഗത്തേക്ക് ഇറങ്ങിയത്. അച്ഛനും അമ്മയ്ക്കും അത് വലിയ അഭിമാനം ആയിരുന്നു. അച്ഛന് പിന്നീട് കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി കിട്ടി. അതിന് ശേഷം വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല.

​സിനിമയില്‍ തുടക്കകാലത്ത്
സിനിമയില്‍ ഒരു പാരമ്പര്യവും ഇല്ലാതെ തന്നെ എത്തിയതാണ് മണിക്കുട്ടന്‍. കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ നേരിട്ടിട്ടുണ്ട്. അവസരങ്ങള്‍ കൈയ്യിലെത്തി നഷ്ടപ്പെടും. അഭിനയം നന്നായില്ല എന്നൊക്കെ പറയുന്നത് വേദനയുള്ള കാര്യമാണ്. പക്ഷെ അതിനെയൊക്കെ ഞാനൊരു സ്‌പോട്‌സ്മാന്‍ സ്പിരിറ്റിലേ കാണുന്നുള്ളൂ. നമ്മളെ തളര്‍ത്താന്‍ പലര്‍ക്കും പറ്റും. പക്ഷെ അവിടെ നമ്മള്‍ തളരണമോ വളരണമോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്.

​ഞാന്‍ ചെയ്യാനുള്ളത് ചെയ്യും
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ മാക്‌സിമം തീര്‍ച്ചയായും ഞാന്‍ ചെയ്തിരിയ്ക്കും. ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ മാത്രമേ ഒന്ന് ചിന്തിക്കുകയുള്ളൂ. ഒരു ആക്ടിങ് സ്റ്റുഡന്റ് എന്ന നിലയില്‍ എന്ത് എപ്പോള്‍ എത്രത്തോളം വേണം എന്ന് നോക്കും. എനിക്ക് ഡാന്‍സ് അത്യാവശ്യം നന്നായി അറിയാം, ഫൈറ്റ് നന്നായി ചെയ്യും. എന്നെ ഏല്‍പിച്ചത് നന്നാക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം.

​കല്യാണം കഴിക്കാത്തത്
ഞാന്‍ കല്യാണത്തിന് എതിര് ഒന്നും അല്ല. കല്യാണം എന്ന സമ്പ്രദായത്തില്‍ വിശ്വസിക്കുന്ന ആള്‍ തന്നെയാണ്. ഒരുപാട് ആരാധികമാര്‍ ഉണ്ടെന്നൊക്കെ നിങ്ങള്‍ പറയുന്നു, പക്ഷെ ഇതുവരെ ഒരു സീരിയസ് പ്രണയാഭ്യര്‍ത്ഥന ഒന്നും എനിക്ക് വന്നിട്ടില്ല. അങ്ങനെ പറ്റിയ ഒരാള്‍ വന്നാല്‍ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാനുള്ള സമയം നല്‍കാതെ കെട്ടിയിരിയ്ക്കും എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.

​പ്രണയം ഉണ്ടായിരുന്നു
​പ്രണയം ഉണ്ടായിരുന്നു
കൊളേജ് സമയത്ത് നന്നായി വായി നോക്കി നടന്ന ആളാണ്. വളരെ സീരിയസ് ആയ ഒരു പ്രണയം എനിക്കുണ്ടായിരുന്നു. ജാതിയോ മതമോ ഫാമിലി സ്റ്റാറ്റസോ ഒന്നും നോക്കാത്ത നല്ല ഒരു പ്രണയം. എന്റെ കുറ്റമോ ആളിന്റെ കുറ്റമോ ഒന്നും ആയിരുന്നില്ല അത് വര്‍ക്കൗട്ട് ആയില്ല. പിന്നീടൊരു പ്രണയം അത് പോലെ സംഭവിച്ചിട്ടില്ല- മണിക്കുട്ടന്‍ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *