നാല് വര്‍ഷത്തെ ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ് അവസാനിച്ചു; ശ്രുതി ഹാസനും ശാന്തനുവും വേര്‍പിരിയാനുള്ള കാരണം?

നാല് വര്‍ഷത്തെ ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ് അവസാനിച്ചു; ശ്രുതി ഹാസനും ശാന്തനുവും വേര്‍പിരിയാനുള്ള കാരണം?

താന്‍ ലിവിങ് ടുഗെദര്‍ റിലേഷനിലാണ് എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത് ശ്രുതി ഹാസന്‍ തന്നെയാണ്. നാല് വര്‍ഷമായി ശാന്തനു ഹസാരികയുമൊത്ത് മുംബൈ ഫ്‌ളാറ്റിലായിരുന്നു താമസം. എന്നാല്‍ ആ ബന്ധം ഇപ്പോള്‍ വേര്‍പിരിഞ്ഞു എന്നാണ് വാര്‍ത്തകള്‍
shruti haasan tumb
നാല് വര്‍ഷത്തെ ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ് അവസാനിച്ചു; ശ്രുതി ഹാസനും ശാന്തനുവും വേര്‍പിരിയാനുള്ള കാരണം?

ഗായിക, നായിക എന്നീ നിലകളില്‍ എല്ലാം വിജയം നേടിയ ശ്രുതി ഹാസന്‍ അച്ഛന്‍ കമല്‍ ഹസന്റെ ലേബലില്‍ നിന്നും മാറിയിട്ട് വര്‍ഷങ്ങളായി. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ള ശ്രുതിയുടെ തുറന്ന് പറച്ചിലുകള്‍ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. വിവാഹത്തോട് തനിക്ക് താത്പര്യമില്ല എന്ന് നേരത്തെ താരപുത്രി വ്യക്തമാക്കിയതാണ്. നാല് വര്‍ഷമായി ഡൂഡില്‍ ആര്‍ട്ടിസ്റ്റും ഇല്ല്യസ്‌ട്രേറ്ററുമായ ശാന്തനു ഹസാരികയുമായി ലിവിങ് ടുഗെദര്‍ റിലേഷനിലായിരുന്നു ശ്രുതി ഹാസന്‍.

ലിവിങ് റിലേഷനെ കുരിച്ചും, തങ്ങളുടെ ജീവിതത്തെ കുറിച്ചും എല്ലാം ശ്രുതി തന്നെ പല അവസരത്തിലും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് പേരും അണ്‍ ഫോളോ ചെയ്യുകയും, ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തപ്പോള്‍ തന്നെ ഗോസിപ്പുകള്‍ വന്നു തുടങ്ങിയിരുന്നു. ഇപ്പോള്‍ അതിന് സ്ഥിരീകരണം ആയി എന്ന് ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

കഴിഞ്ഞ മാസമാണ് ശ്രുതിയും ശാന്തനുവു വേര്‍പിരിഞ്ഞത്. വ്യക്തപരമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കാരണം. യോജിച്ചു പോകാന്‍ കഴിയില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ സൗഹൃദത്തോടെ തന്നെ പിരിയുകയായിരുന്നുവത്രെ. ശ്രുതിയോ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചാണ് ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ ശ്രുതി ഹസന്‍ പ്രതികരിച്ചിട്ടില്ല.

അതിനിടയില്‍ ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ചെറിയ ബ്രേക്ക് എടുത്തിരുന്നു. അതിന് ശേഷം അല്പം നിഗൂഢത നിറഞ്ഞ പോസ്റ്റുമായി തിരിച്ചെത്തി, ‘ഇതൊരു ഭ്രാന്തമായ യാത്രയാണ്. എന്നെ കുറിച്ച് സ്വയവും, മറ്റുള്ളവരെ കുറിച്ചും പഠിക്കാന്‍ സാധിച്ചു. നമുക്ക് എന്താണോ വേണ്ടത്, എന്തായി തീരണമെന്നാണ് ആഗ്രഹിക്കുന്നത് അതിനൊന്നും ഒരിക്കലും ഖേദിക്കേണ്ടതില്ല’ എന്നാണ് ശ്രുതി പങ്കുവച്ച പോസ്റ്റ്

ഒരു ക്യു ആന്റ് എ സെഗ്മെന്റില്‍ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ശ്രുതി ഹാസന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. നാല് വര്‍ഷത്തോളം മുംബൈയിലെ ശ്രുതി ഹാസന്റെ ഫ്‌ളാറ്റിലായിരുന്നു ശാന്തനവുമൊത്ത് ജീവിച്ചത്. എന്നാല്‍ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു നടിയുടെ മറുപടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *