കല്യാണം കഴിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്”! ഇതുപോലെ ഒരു കാമുകൻ ഉണ്ടാവണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്; സുരേഷ് ഗോപിയെ കുറിച്ച് റിമി ടോമി!
മലയാള സിനിമയുടെ ആക്ഷൻ കിംഗ് എന്നറിയപ്പെട്ടിരുന്ന താരമായിരുന്നു സുരേഷ് ഗോപി. ആക്ഷൻ സിനിമകളിലും പോലീസ് വേഷങ്ങളിലും നിറഞ്ഞു നിന്നിരുന്ന സുരേഷ് ഗോപിയ്ക്ക് ഒരു പ്രണയിതാവിന്റെ രൂപമാറ്റം നൽകിയ നിരവധി സിനിമകൾ ഉണ്ട്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് പ്രണയവർണ്ണങ്ങളും സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയും. ജനനായകൻ എന്ന അമൃത ടീവിയുടെ പരിപാടിയിൽ പങ്കെടുത്ത സുരേഷ് ഗോപിയെ കുറിച്ച് ഗായിക റിമി ടോമിയും നടനും സംവിധായകനുമായ രമേഷ് പിഷാരടിയും സംസാരിക്കുകയാണ്.
“സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയ ആരാധന ആണ്. ആ സമയത്ത് കാശ്മീരം, തക്ഷശില, യാദവം, രജപുത്രൻ, കർമ്മ, എന്നിങ്ങിനെ നിരവധി സിനിമകൾ ആണ് അദ്ദേഹം ചെയ്തിട്ടുള്ളത്. റൊമാൻസ് ആണെങ്കിലോ സമ്മർ ഇൻ ബത്ലഹേമിലെ ആ നിഷ്കളങ്ക മുഖമൊക്കെ എന്ത് രസമായിരുന്നു. പ്രണയ വർണ്ണങ്ങൾ സിനിമയൊക്കെ അന്നത്തെ എന്റെയൊക്കെ പ്രായത്തിൽ ഞാൻ സ്വപ്നം കാണുന്ന എന്റെ കാമുകന്റെ മുഖമായിരുന്നു സുരേഷേട്ടന്. ആ കാമുകന്റെ കൂടെയാണ് നമ്മൾ ഇന്ന് ഇവിടെ ഇരിക്കുന്നത്.
വരമഞ്ഞളാടിയ എന്ന പാട്ടും ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന പാട്ടും ഒക്കെ കേൾക്കുമ്പോൾ ഇതുപോലെ ഒരു കാമുകൻ ഇത്രയും സുന്ദരനായ ഒരു ആറടി പൊക്കക്കാരൻ നമുക്കും ഉണ്ടാവണം എന്നൊക്കെ നമ്മൾ സ്വപ്നം കാണുന്ന പോലെ ഒരാൾ ആയിരുന്നു സുരേഷേട്ടൻ. ആ മനുഷ്യന്റെ കൂടെയാണ് നമ്മൾ ഇന്ന് ഇവിടെ ഇരിക്കുന്നത്” എന്ന് റിമി പറയുമ്പോൾ “നീ മാത്രമല്ല നമ്മൾ എല്ലാവരും അങ്ങിനെ തന്നെയാണ്. പക്ഷെ നമ്മൾ ഒരിക്കലും കല്യാണം കഴിക്കണം എന്ന് സ്വപ്നം കണ്ടിട്ടില്ല എന്നേയുള്ളു” എന്നാണ് പിഷാരടി പറയുന്നത്.
“പക്ഷെ ഞാൻ ഒരു കാര്യം പറയട്ടെ ഞാൻ സുരേഷേട്ടനെ കല്യാണം കഴിക്കണം എന്ന് സ്വപ്നം കണ്ടിട്ടുണ്ട്” എന്നാണ് റിമി പറയുന്നത്. “റിമി പറഞ്ഞപോലെ പാട്ടുകളുടെ ലിസ്റ്റിൽ ഒരു മിക്സ് അപ്പ് ഉണ്ട്. ഇത് സത്യത്തിൽ കേരളത്തിലെ മലയാളി പ്രേക്ഷകർ മുഴുവൻ ഇത് മിക്സ് ചെയ്യും. സമ്മർ ഇൻ ബത്ലഹേമിലെ പാട്ടും വന്നു ഒരു രാത്രി കൂടി എന്ന പാട്ടും വന്നും പ്രണയ വർണ്ണങ്ങളിലെ പാട്ടും വന്നു. രണ്ടും ഒന്നായിട്ടേ എല്ലാവർക്കും തോന്നുള്ളു” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment