മാമുക്കോയയുടെ അവസാന പിറന്നാള്‍ ആഘോഷം ആശുപത്രിയില്‍..! അറിഞ്ഞില്ലല്ലോ റബ്ബേ ഇനിയില്ലെന്ന്..! വീഡിയോ

മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം മലയാളസിനിമയ്ക്ക് തീരാത്ത വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ആശുപത്രിയിൽ ആണെന്നുള്ള വാർത്തകൾ എത്തിയെങ്കിലും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുമ്പോൾ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതോടെ അദ്ദേഹം നമ്മെ വിട്ട് വിടപറയുകയായിരുന്നു.വ്യത്യസ്തമായ സംസാരശൈലി തന്നെയാണ് മാമുക്കോയയെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി മാറ്റിയത്. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളും അതിൻ്റെ തന്മയത്വം കൈവിടരുത് എന്ന് മാമുക്കോയയ്ക്ക് നിർബന്ധമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് തൊണ്ടയിൽ ചെറിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു മാമുക്കോയ. എന്നാലും സിനിമകളിലും ആൽബങ്ങളിലും പൊതുപരിപാടികളിലും അവസാനനാളുകളിൽ വരെ സജീവമായിരുന്നു. 76 -കാരനായ മാമുക്കോയ മലയാള സിനിമയിലെ അനിഷേധ്യനായ താരങ്ങളിലൊരാളായിരുന്നു എന്നുതന്നെ പറയാം. ഇപ്പോഴിതാ മാമുക്കോയയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കഴിഞ്ഞ ഒമ്പത് മാസം മുമ്പ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ആശുപത്രിക്കിടക്കയിൽ തൻ്റെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണിത്. വിറക്കുന്ന കൈകളോടെ അദ്ദേഹം കേക്ക് മുറിക്കുന്നത് വീഡിയോയിൽ കാണാം. അദ്ദേഹത്തിൻ്റെ അവസാന പിറന്നാൾ ആഘോഷിക്കപ്പെട്ടത് ഒരു ആശുപത്രി കിടക്കയിൽ വച്ച് തന്നെയായിരുന്നു. ഡോക്ടർമാരും നഴ്സുമാരും എല്ലാവരും അന്ന് അദ്ദേഹത്തിനു ചുറ്റും നിന്ന് പിറന്നാളാശംസകൾ നേർന്നു. നിറപുഞ്ചിരിയോടെ കേക്ക് മുറിച്ച് അടുത്തുനിൽക്കുന്നവർക്ക് കേക്ക് പകർന്നുനൽകുന്ന മാമുക്കോയ യെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *