നടൻ കിഷോറിന്റെ ഒന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത രോഗാവസ്ഥ..!

ഒരടി പോലും നടക്കാനാവില്ല എല്ലാമാസവും ആശുപത്രിയിൽ നടൻ കിഷോറിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ചത് എന്തായിരുന്നു.ഭാര്യയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. മുൻപൊരിക്കൽ റോഡിൽ അടി കൂടിയിരുന്ന സമയത്ത് ഇവരുടെ ബസ് അതിലെ പോയിരുന്നു. എന്റെ അച്ഛനോട് പുള്ളിക്കാരിക്ക് ആരാധനയായിരുന്നു. അദ്ദേഹത്തിന്റെ മരുമകളായി പോവാൻ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് കിഷോറിനെ വിവാഹം ചെയ്തതെന്നായിരുന്നു സരിത പറഞ്ഞത്. അച്ഛന്റെ മരുമകളായി മാത്രമല്ല എന്റെ ഭാര്യയായാലും കൊള്ളാമെന്ന് പുള്ളിക്കാരി മനസിലാക്കുകയായിരുന്നു.ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് കിഷോർ. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും നായക വേഷവുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് കിഷോർ തെളിയിച്ചിരുന്നു. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം ഇതുവരെയായി അവതരിപ്പിച്ചിട്ടുള്ളത്. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും കിഷോർ സാന്നിധ്യം അറിയിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് അദ്ദേഹം. സസ്നേഹമുൾപ്പടെയുള്ള പരമ്പരകളിൽ കിഷോർ അഭിനയിക്കുന്നുണ്ട്. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. ഫ്ളവേഴ്സ് ഒരുകോടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു കിഷോർ മനസ് തുറന്നത്.

ഇടയ്ക്ക് വെച്ച് കിഷോറിന് ശാരീരികമായി പ്രശ്നങ്ങളുണ്ടായല്ലോ, അതെന്തായിരുന്നുവെന്ന് ശ്രീകണ്ഠൻ നായർ ചോദിച്ചിരുന്നു. എപ്പോഴും ക്ഷീണം വരുന്ന അവസ്ഥയായിരുന്നു. നടക്കാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. അഭിനയിക്കാനൊന്നും പോവുന്നുണ്ടായിരുന്നില്ല. വിറയലും ക്ഷീണവുമായിരുന്നു. ഒന്നര വർഷത്തോളം അസുഖം എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാ മാസവും ആശുപത്രിയിൽ പോവേണ്ടി വരുന്ന അവസ്ഥയായിരുന്നു.അച്ഛന്റെ മരണത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. അച്ഛൻ അനങ്ങുന്നില്ല, സംസാരിക്കുന്നില്ല എന്ന് പറഞ്ഞാണ് അമ്മ വിളിച്ചത്. അന്നൊരു ദിവസം മരുന്നിന്റെ ഇരട്ടി ഡോസ് വായിലിട്ടിരുന്നു. ഞാൻ ചെന്ന് നോക്കുമ്പോൾ കൃഷ്ണമണിയൊക്കെ മുകളിലായിരുന്നു എന്നാണ് കിഷോറിന്റെ ഭാര്യ പറഞ്ഞത്. അമ്മയും ഭാര്യയും കിഷോറിനൊപ്പമായി ഷോയിലേക്ക് എത്തിയിരുന്നു.
തന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന വ്യക്തിയെക്കുറിച്ചും കിഷോർ ഷോയിൽ പറയുന്നുണ്ട്. ഞാൻ പങ്കെടുത്തൊരു ഷോയുടെ പ്രൊഡ്യൂസറുണ്ട്, സിജി എന്നാണ് പേര്. ഞങ്ങളൊന്നിച്ചുള്ളപ്പോൾ എന്റെ മേശപ്പുറത്ത് അദ്ദേഹമൊരു പുസ്തകം കണ്ടിരുന്നു. അത് വായിച്ചോ എന്ന് എന്നോട് ചോദിച്ചു. എന്തിനാണ് ഒരു പേജ് മാത്രം മടക്കി വെച്ചതെന്നും ചോദിച്ചിരുന്നു. അത് തുറന്ന് നോക്കാനായാണ് അദ്ദേഹം പറഞ്ഞതെന്നും കിഷോർ പറയുന്നു.ഭാര്യയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. മുൻപൊരിക്കൽ റോഡിൽ അടി കൂടിയിരുന്ന സമയത്ത് ഇവരുടെ ബസ് അതിലെ പോയിരുന്നു. എന്റെ അച്ഛനോട് പുള്ളിക്കാരിക്ക് ആരാധനയായിരുന്നു. അദ്ദേഹത്തിന്റെ മരുമകളായി പോവാൻ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് കിഷോറിനെ വിവാഹം ചെയ്തതെന്നായിരുന്നു സരിത പറഞ്ഞത്. അച്ഛന്റെ മരുമകളായി മാത്രമല്ല എന്റെ ഭാര്യയായാലും കൊള്ളാമെന്ന് പുള്ളിക്കാരി മനസിലാക്കുകയായിരുന്നു പിന്നീട് എന്നുമായിരുന്നു കിഷോർ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *