ഈ വലിയ വീടിന്റെ രണ്ടാം നിലയില്‍ സംഭവിച്ചത്..!എല്ലാം കണ്ടത് കുഞ്ഞി കണ്ണുകള്‍.. വിറങ്ങലിച്ച് നാട്..!

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മലയൻ കീഴിൽ കുണ്ടമൻ കടവിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയത്. മലയൻ കീഴ് ശങ്കര മങ്ക് ലെ വാടക വീട്ടിലാണ് രണ്ടാം നിലയിൽ താമസിച്ചിരുന്ന വീട്ടമ്മ ആയ വിദ്യയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്.കഴിഞ്ഞ ദിവസം ചോര വാർന്ന നിലയിൽ ഭർത്താവ് പ്രശാന്തും വിദ്യയുടെ അച്ഛനും ചേർന്ന് വിദ്യയെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.ഇതിനു പിന്നാലെ വിദ്യയുടെ അച്ഛൻ മകളുടെ മരണത്തിൽ അസ്വഭാവികത ചൂണ്ടി കാണിച്ചു കൊണ്ട് പോലീസിൽ പരാതി നൽകി.ഇപ്പോൾ ഇതാ ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.വിദ്യയുടെ മരണം കൊലപാതകം ആണെന്നാണ് പോലീസ് കണ്ടെത്തിയത്.നിർണായകം ആയത് ആവട്ടെ സ്‌കൂൾ വിദ്യാർത്ഥി ആയ മകന്റെ മൊഴിയും.വിദ്യയെ ഭർത്താവ് ആയ പ്രശാന്ത് കൊലപ്പെടുത്തുകയായിരുന്നു.ഒരു മാസം മുൻപാണ് ഇവർ വാടക വീട്ടിലേക്ക് താമസം മാറുന്നത്.വിദ്യയുടെ മൂത്ത മകന് ഒന്പത് വയസ് ആണ് പ്രായം.ഇളയ കുട്ടിക്ക് നാലും.കുളി മുറിയിൽ തല ഇടിച്ചു വീണാണ് മരണപ്പെട്ടത് എന്നാണ് ഭർത്താവ് പ്രശാന്ത് പോലീസിൽ പറഞ്ഞത്.എന്നാൽ മകൻ പോലീസിൽ പറഞ്ഞത് മറ്റൊന്ന് ആയിരുന്നു.

സ്‌കൂൾ വിട്ട് താൻ വീട്ടിൽ വന്നപ്പോൾ ‘അമ്മ ക്ഷീണിത ആയി മുറിയിലെ കട്ടിലിൽ കിടക്കുന്നത് കണ്ടു എന്നാണ് മകന്റെ മൊഴി.പിന്നീട് ടീവി കാണാൻ പോയി എന്നും അതിനു ശേഷം അമ്മയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടു എന്നും സമീപത്തു അച്ഛൻ ഇരിക്കുക ആയിരുന്നു എന്നും കുട്ടി പറഞ്ഞു ഇതിനിടെ വിദ്യയുടെ അച്ഛൻ ഫോണിൽ വിളിച്ചപ്പോൾ ‘അമ്മ ചോരയിൽ കിടക്കുന്നു അപ്പൂപ്പാ എന്ന് കുട്ടി പറഞ്ഞു വിവരം അറിഞ്ഞു അച്ഛൻ ഗോപ കുമാർ എത്തുമ്പോൾ പ്രശാന്ത് വിദ്യയുടെ അടുത്തിരുന്നു കൊണ്ട് വിളിച്ചു ഉണർത്താൻ ശ്രമിക്കുന്നതാണ് കണ്ടത്.വിദ്യയെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.വിദ്യ ശുചി മുറിയിൽ വീണത് ആണെങ്കിൽ പ്രശാന്ത് ആംബുലൻസ് വിളിക്കുകയോ വീട്ടുകാരെ വിളിക്കുകയോ ചെയ്യുമായിരുന്നില്ലേ എന്ന സംശയത്തിലാണ് പോലീസിൽ വീട്ടുകാർ പരാതി നൽകിയത്.ഇപ്പോൾ തെളിയുന്നത് ആകട്ടെ വിദ്യയെ മൃഗീയമായി കൊലപ്പെടുത്തി എന്നുള്ള സത്യവും.തലക്കും അടിവയറ്റിനും ക്രൂര മർദനം ഏറ്റതാണ് വിദ്യയെ മരണത്തിലേക്ക് നയിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *