അവൾ മഞ്ജുവിന്റെ മാത്രം മകളല്ല.. എന്ത് ചെയ്താലും മഞ്ജു മഞ്ജു മഞ്ജു’.. മീനാക്ഷിയുടെ കഴിവ് അംഗീകരിക്കുന്നില്ല എന്ന് പരാതി..

മഞ്ജു വാര്യരുടെ മകളായത് കൊണ്ടല്ല, അത് മീനാക്ഷിയുടെ കഴിവാണ്; ആ ക്രെഡിറ്റ് അങ്ങിനെ മഞ്ജുവിന് കൊടുക്കേണ്ട എന്ന് സോഷ്യല്‍ മീഡിയ.മീനാക്ഷി എന്ത് സോഷ്.ല്‍ മീഡിയയില്‍ പങ്കുവച്ചാലും അതിന്റെ ക്രെഡിറ്റ് എപ്പോഴും മഞ്ജു വാര്യര്‍ക്ക് കൊടുക്കുന്ന ഒരു പ്രവണതയുണ്ട്. അത് വേണ്ട എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ.മീനാക്ഷി ദിലീപ് എന്ന പേര് പോലും വൈറലാണ്. ഒരു സിനിമയിലും അഭിനയിക്കാതെ തന്നെ, ഒരു പൊതു സ്ഥലത്തും തന്റെ അഭിപ്രായങ്ങളോ ഇഷ്ടങ്ങളോ തുറന്ന് പറയാതെ തന്നെ സെലിബ്രിറ്റിയായ താരപുത്രിയാണ് മീനാക്ഷി ദിലീപ്.സോഷ്യല്‍ മീഡിയയില്‍ അത്രയ്‌ക്കൊന്നും സജീവമല്ല എങ്കിലും, മീനാക്ഷി എന്ത് തന്നെ പങ്കുവച്ചാലും അത് പെട്ടന്ന് വൈറലാവാറുണ്ട്. അങ്ങിനെ ഏറ്റവും ഒടുവില്‍ പങ്കുവച്ചത് ഒരു ഡാന്‍സ് വീഡിയോ ആണ്.

വീഡിയോയില്‍ മീനാക്ഷിയുടെ സ്‌റ്റേപ്പുകളെ കുറിച്ചും മെയ് വഴക്കത്തെ കുറിച്ചും എല്ലാം വാതോരാതെ സംസാരിയ്ക്കുകയാണ് ആരാധകര്‍. സെലിബ്രിറ്റികള്‍ പോലും വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഇട്ടിട്ടുണ്ട്.
എന്നാല്‍ ചില ആരാധകരുടെ ഫാന്‍ ഫൈറ്റും മീനാക്ഷി പങ്കുവച്ച വീഡിയോയ്ക്ക് താഴെ കാണാം. മകള്‍ക്ക് അമ്മയുെട കഴിവ് കിട്ടി എന്ന് പറഞ്ഞ ചില കമന്റുകള്‍ക്ക് എതിരെ വ്യാപക എതിര്‍ അഭിപ്രായങ്ങളാണ് ഉള്ളത്.
മീനാക്ഷി ഏത് വേഷം ധരിച്ചാലും, എന്ത് സ്റ്റെപ്പ് വച്ചാലും അതിന്റെ എല്ലാം ക്രെഡിറ്റ്‌സ് കൊടുക്കുന്നത് അമ്മ മഞ്ജു വാര്യരാണ്. അമ്മയെ പോലെ തകര്‍ത്തു, അമ്മയുടേതല്ലേ മകള്‍ എന്നൊക്കെയുള്ള കമന്റിന് എതിരെയാണ് വിമര്‍ശനം.മീനാക്ഷി സൗന്ദര്യം സൂക്ഷിക്കുന്നതും നല്ല ഡ്രസ്സിങ് സെന്‍സോടെ വേഷം ധരിയ്ക്കുന്നതും, പഠിച്ചെടുത്ത ഡാന്‍സ് കളിക്കുന്നതും എല്ലാം മീനാക്ഷിയുടെ കഴിവാണ്, അതെങ്ങിനെ മഞ്ജുന്റെ ക്രെഡിറ്റ്‌സ് ആവും എന്നാണ് ചിലരുടെ ചോദ്യം.മീനാക്ഷിയെ ഒരു വ്യക്തിയായി പരിഗണിക്കാന്‍ ശ്രമിയ്ക്കുക. ഇഷ്ടങ്ങളും കഴിവുകളും എല്ലാം ഉള്ള വ്യക്തിയാണ് മീനാക്ഷി. തന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് മീനാക്ഷി ഓരോന്ന് ചെയ്യുമ്പോള്‍ അതിന് മഞ്ജുവിനെ കൂട്ടു പിടിക്കേണ്ടതില്ല എന്നാണ് പലരുടെയും അഭിപ്രായം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *