സാന്ത്വനത്തില്‍ ഇനി ഗോപിക ഇല്ല..!! ജിപിയുടെ തീരുമാനം.. കാരണമിത്..!!

ആകെ പെട്ടുപോയി’! വീട്ടീന്ന് ഇറങ്ങി ഓടാൻ പറ്റില്ലല്ലോ, റീച്ചുള്ള ഒരു മാട്രിമോണിയൽ പ്രൊഫൈൽ വരും ; ഗോവിന്ദ് പദ്മസൂര്യ പറയുന്നു.ഗോവിന്ദ് പദ്മസൂര്യ എന്തുകൊണ്ട് ഇത്രയും നാൾ വിവാഹം കഴിച്ചില്ല, ആർക്കും പിടികൊടുക്കാതെ ജിപി ഇങ്ങിനെ നടക്കുന്നത് എന്തുകൊണ്ടാണ് എന്നൊക്കെയുള്ള അവതാരികയുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ വൈറലാക്കി മാറ്റിയ വിഡിയോയിൽ ഉള്ളത്.ജിപി എന്ന് വിളിക്കുന്ന നടന്‍ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവന്നതുമുതൽ ആരാധകർ ഞെട്ടലിൽ ആയിരുന്നു. അഷ്ടമി ദിനത്തിൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു എന്നുള്ള സന്തോഷ വാർത്ത ജിപി തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. ആരാധകരെ സംബന്ധിച്ച് ജിപി വിവാഹിതനാകാൻ പോകുന്നു എന്നത് സന്തോഷമാണെങ്കിൽ ഇരട്ടി മധുരമാണ് വധു ഗോപിക ആണെന്ന് അറിഞ്ഞതിൽ. ടെലിവിഷൻ സീരിയലിലൂടെ ആരാധകർക്ക് പ്രീയങ്കരി ആയി മാറിയ താരമാണ് ഗോപിക. സാന്ത്വനം സീരിയലിൽ ഗോപിക അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തിന് നിരവധി ആരാധകരാണുള്ളത്. ഗോപികയും ജിപിയും തമ്മിലുള്ള വിവാഹ നിശ്ചയ വാർത്ത പുറത്തുവന്നതുമുതൽ മുൻപ് പങ്കെടുത്ത അഭിമുഖങ്ങളിൽ വിവാഹത്തെക്കുറിച്ച് ജിപി പറഞ്ഞ കാര്യങ്ങളുടെ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
“ജീവിതം ഭയങ്കര രസകരമായി അടിച്ചു പൊളിച്ചു ആസ്വദിക്കുകയാണ് ഞാൻ. മുപ്പതു കഴിഞ്ഞാൽ വയസിനെക്കുറിച്ച് ആലോചിക്കില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്. എനിക്ക് അങ്ങിനെ പേടിയൊന്നുമില്ല. ഞാൻ എത്ര കഴിഞ്ഞെന്നു പറഞ്ഞാലും വയസിനെക്കുറിച്ച് ആലോചിക്കാറേയില്ലല്ലോ. ഈ കോവിഡ് വന്നതിനു ശേഷം വയസ്സിന്റെ ട്രാക്ക് നഷ്ടപ്പെട്ടു എനിക്ക്. നമ്മൾ ഈ ബർത്ത്ഡേ ആഘോഷിക്കൽ കുറവാണല്ലോ, എന്റെ ലാസ്റ്റ് ബർത്ത്ഡേയ്ക്ക് ഞാൻ റഷ്യയിൽ ആയിരുന്നു. നിങ്ങൾ കൂട്ടിക്കോളൂ 16 ജൂൺ 1987 ആണ് എന്റെ ഡേറ്റ് ഓഫ് ബർത്ത്. ഞാൻ ആർക്കും പിടികൊടുക്കാതെ നടക്കുവൊന്നുമല്ല. ഞാൻ ഇങ്ങിനെ അടിച്ചു പൊളിച്ചു നടക്കുന്നത് ഒന്നും ഇഷ്ടപ്പെടുന്നില്ലേ. വീട്ടീന്ന് കല്യാണക്കാര്യത്തിൽ നല്ല പ്രെഷർ ഉണ്ട്.

കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഞാൻ വിചാരിച്ചത് എന്റെ കല്യാണം അപ്പോൾ നടക്കും എന്ന് തന്നെയാണ്. വീട്ടിൽ നിന്നും ഇറങ്ങി ഓടാനും പറ്റില്ല, വീട്ടിൽ തന്നെയാണ്, ഞാൻ ആകെ പെട്ടുപോയി. മാട്രിമോണി അത് ഇത് എന്നൊക്കെ പറഞ്ഞ് എന്നെ വീട്ടുകാർ ആകെ ബുദ്ധിമുട്ടിച്ചു. ഓരോ മാട്രിമോണിയലും തുറന്നു വച്ചിട്ട് ഈ കുട്ടി കൊള്ളാം ആ കുട്ടി കൊള്ളാം ഇതുതന്നെ ആയിരുന്നു കേട്ടുകൊണ്ടിരുന്നത്. വൈകാതെ എന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിനെക്കാൾ റീച്ചുള്ള ഒരു മാട്രിമോണിയൽ പ്രൊഫൈൽ എനിക്ക് ഉണ്ടാകും. എന്റെ വീട്ടുകാർ എന്റെ പേരും വിലാസവും അതിൽ ഉടനെ അപ്‌ലോഡ് ചെയ്യുന്നത് ആയിരിക്കും. ഞാൻ അതിങ്ങനെ പിടിച്ചു വച്ചിരിക്കുകയാണ്. ശരിക്കും ഒരു വടംവലി പോലെയാണ്, ഞാൻ ഒന്ന് വിട്ടാൽ അത് ഒരു പോക്കങ് പോകും” – ഗോവിന്ദ് പദ്മസൂര്യ ബിഹൈൻഡ് വുഡ്സിന് മുൻപൊരിക്കൽ നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞത് ഇങ്ങിനെയാണ്‌. ജിപിയുടെയും ഗോപികയുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ ഇരുവരുടെയും വിവാഹനിശ്ചയം. വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടിയാണ് ഗോപിക എന്ന് ജിപി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *