സന്തോഷത്തോടെ ആ വാര്‍ത്ത അറിയിക്കാനിരുന്നതായിരുന്നു, പക്ഷെ നഷ്ടപ്പെട്ടു; അബോര്‍ഷനെ കുറിച്ച് തുറന്ന് പറഞ്ഞ് മീനു ലക്ഷ്മി
സോഷ്യല്‍ മീഡിയ റീല്‍സുകളിലൂടെയും റീലുകളിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താരമാണ് മീനു വി ലക്ഷ്മി. തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും മീനു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന മീനുവിന്റെ വിവാഹവും സോഷ്യല്‍ മീഡിയ ആഘോഷമാക്കി. എന്നാല്‍ ഇപ്പോള്‍ വേദനയുള്ള ഒരു വാര്‍ത്തയോടെയാണ് മീനു എത്തിയിരിക്കുന്നത്.
എന്റെ അബോര്ഷന് ജേര്‍ണി എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. എന്താണ് സംഭവിച്ചത് എന്നും, എന്തുകൊണ്ടാണ് എന്നും പോസ്റ്റില്‍ മീനു വളരെ വ്യക്തമായി പറയുന്നുണ്ട്.
‘വ്യത്യസ്തമായ പല ഇമോഷനുകളും നിറഞ്ഞതായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍. ഞാന്‍ ഗര്‍ഭിണിയാണ് എന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കേണ്ട ത്രില്ലിലും സന്തോഷത്തിലും ആയിരുന്നു. വീട്ടുകാരോടും, അടുത്ത സുഹൃത്തുക്കളോടും രണ്ടാമത്തെ സ്കാനിങ് കഴിഞ്ഞതിന് ശേഷം മാത്രം ഈ സന്തോഷ വാര്‍ത്ത അറിയിക്കാം എന്നായിരുന്നു ആദ്യം ഞങ്ങള്‍ കരുതിയത്. എന്നാല്‍ എന്റെ എക്സൈറ്റ്മെന്റ് കാരണം, ആദ്യത്തെ സ്കാനിങ് കഴിഞ്ഞപ്പോള്‍ തന്നെ എല്ലാവരോടും പറഞ്ഞു’
‘എന്നാല്‍, നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തെ സ്കാനിങ് എനിക്ക് നല്‍കിയത് ഒരു പോസിറ്റീവ് റിസള്‍ട്ട് അല്ല. രണ്ടാമത്തെ സ്കാനിങില്‍ നമുക്ക് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേള്‍ക്കാനായി സാധിയ്ക്കും. പക്ഷെ ഞങ്ങളുടെ കാര്യത്തില്‍ അതുണ്ടായില്ല, കുഞ്ഞിന്റെ ഇടിപ്പ് കേട്ടില്ല. അത് നഷ്ടപ്പെട്ടു എന്ന റിസള്‍ട്ടാണ് വന്നത്. അത് ഞങ്ങള്‍ക്ക് ശരിക്കും ഒരു ഞെട്ടലായിരുന്നു, കാരണം അങ്ങനെ ഒരു റിസള്‍ട്ട് ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല’
‘ശാരീരികമായി എന്തെങ്കിലും ചെയ്തത് കൊണ്ടോ, ശ്രദ്ധക്കുറവ് കൊണ്ടോ സംഭവിച്ചതല്ല എന്ന് ഡോക്ടര്‍ ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു. ക്രോമസോം അബ്നോര്‍മാലിറ്റി കാരണമാണ്. എന്റെ ഫസ്റ്റ് ട്രിമസ്റ്റര്‍ അനുസരിച്ച് മിസ്കാരേജാകാനുള്ള അന്‍പത് ശതമാനം സാധ്യത ഉണ്ടായിരുന്നുവത്രെ. എന്നിരുന്നാലും രണ്ടാഴ കൂടെ നമുക്ക് കാത്തിരിക്കാം, അത് കഴിഞ്ഞ് ഒന്നുകൂടെ സ്കാനിങ് ചെയ്യാം എന്ന് ഡോക്ടര്‍ പറഞ്ഞു’
അങ്ങനെ രണ്ടാഴ്ച ഞങ്ങള്‍ കാത്തിരുന്നു, മൂന്നാമത്തെ സ്കാനിങ് ചെയ്തു. പക്ഷെ അപ്പോഴും അതില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ത്ന്നെ ഉണ്ടായിരുന്നില്ല. ഇനി അബോര്ഷന് തന്നെയാണ് നല്ലത് എന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. പക്ഷെ ഒരാഴ്ച കൂടെ കാത്ത് നില്ക്കാം എന്നായിരുന്നു ഞങ്ങള്‍ക്ക്. അന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും ബ്ലീഡിങ് തുടങ്ങി. ഉടനെ ഹോസ്പിറ്റലില്‍ എത്തി, പിന്നീടുള്ള മൂന്ന് ദിവസം ഞങ്ങളെ സംബന്ധിച്ച് ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇപ്പോഴും ഞങ്ങള്‍ ആ അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോകുന്നത്
ഈ അവസ്ഥയില്‍ തനിക്കൊപ്പം നിന്ന ഭര്‍ത്താവിനും അച്ഛനും അമ്മയ്ക്കും, സുഹൃത്തുക്കള്‍ക്കും എല്ലാം മീന നന്ദി പറയുന്നുണ്ട്. തന്റെ സംശയങ്ങള്‍ എല്ലാം തീര്‍ത്ത്, വളരെ കൃത്യമായി എല്ലാം വിശദീകരിച്ചു തന്നെ ഡോക്ടറെ കുറിച്ചും മീനു സംസാരിക്കുന്നുണ്ട്. എന്തുകൊണ്ട് ഇത് ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നു എന്ന് ചോദിച്ചാല്‍, ഇവിടെ റീലുകള്‍ മാത്രമല്ല, റിയാലിറ്റിയും ചിലത് പറയണം എന്നുള്ളത് കൊണ്ടാണ്. ഇത് ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു പാഠമാണ്. പക്ഷേ ഇതൊന്നിന്റെയും അവസാനമല്ല, വളരെ മികച്ച ഒരു യാത്രയ്ക്ക് തുടക്കമാകാന്‍ ഇത് ഞങ്ങളെ സഹായിക്കും എന്ന് പറഞ്ഞാണ് മീനുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment