ഒരിക്കലും ഇങ്ങനെ ചെയ്യരുത്.. വിവാഹം കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളല്ലെ.. പണി വാങ്ങിക്കൂട്ടി ഗോപിക
ആരാധകരുടെ ഫേവറൈറ്റ് കപ്പിള്‍ ആയി മാറിക്കൊണ്ടിരിയ്ക്കുകയാണ് ഇപ്പോള്‍ ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും. ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങള്‍ എല്ലാം ആറാധകര്‍ വിടാതെ പിന്തുടരുന്നുണ്ട്. ഇന്ന് (ഏപ്രില്‍ 27) ഗോപികയുടെ ജന്മദിനമാണ്. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനാഘോഷത്തിന് നല്ല അസ്സല് പണിയാണ് ജിപി കൊടുത്തത്.
ശരിക്കും ഗോപികയുടെ സ്വഭാവം എന്താണ്, എങ്ങനെയാണ് എന്ന് വ്യക്തമായി കാണിച്ചുതരുന്ന ഒരു രസകരമായ റീലാണ് ജിപി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. ഇത് കാണാന്‍ ആരും മറക്കരുത് എന്ന് അടുത്ത പോസ്റ്റില്‍ ജിപി വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്.
‘എല്ലാ ഗോപിക അനില്‍ ആരാധകര്‍ക്കും ഉള്ള ഒരു സ്പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണിത്. നിങ്ങളുടെ ഗോപിക ചേച്ചി വളരെ ശാന്തയും, സംയമനം പാലിക്കുകയും ചെയ്യുന്ന, പക്വതയും ഗൗരവുമുള്ള വ്യക്തിയാണ് എന്ന് നിങ്ങളെ എല്ലാവരെയും ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം’ എന്നാണ് വീഡിയോയ്ക്ക് ജിപി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ആ വീഡിയോ കണ്ടാല്‍ മാത്രമേ ഗോപികയുടെ പക്വത ശരിക്കും ആരാധകര്‍ക്ക് ബോധ്യമാവൂ. കുഞ്ഞു കുട്ടികള്‍ക്കൊപ്പം തവള ചാട്ടം ചാടിയും, കുട്ടികളോട് അവര്‍ക്ക് പോലും മനസ്സിലാവാത്ത ഭാഷയില്‍ സംസാരിച്ച് കണ്ഫ്യൂഷനാക്കുകയുമൊക്കെ ചെയ്യുന്ന അപൂര്‍വ്വ സ്വഭാവത്തിന് ഉടമയാണെന്ന് വീഡിയോ കാണ്ടാല്‍ അറിയാം.
എന്നാലും പിറന്നാളായിട്ട് ഞങ്ങളുടെ ഗോപിക ചേച്ചിയ്ക്ക് ഇത്രയും വലിയ പണി കൊടുക്കേണ്ടിയിരുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. സകല വിലയും കളഞ്ഞു കുളിച്ചല്ലോ എന്ന് വിലപിക്കുന്നവരുമുണ്ട്.
എന്നാല്‍ മറ്റ് രണ്ട് പോസ്റ്റുകളില്‍, തന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് ഗോവിന്ദ് പദ്മസൂര്യ വളരെ മനോഹരമായ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘മറ്റൊരു വീക്ഷണത്തില്‍ എനിക്ക് ജീവിതത്തെ കാണിച്ചു തന്നതിന് ആലിംഗനം. നിന്റെ തമാശകള്‍ക്കും വഴക്കുകള്‍ക്കും പരിചരണത്തിനും സന്തോഷത്തിനും എല്ലാം പ്രത്യേക ആലിംഗനം. എന്റെ സന്തോഷമുള്ള ജീവിതം കൂടുതല്‍ സന്തോഷമാക്കി മാറ്റിയതിന് കൂടുതല്‍ ഇറുക്കിപ്പിടിച്ച ആലിംഗനം’ എന്നാണ് ഏറ്റവും ആദ്യം പങ്കുവത്ത പോസ്റ്റില്‍ ഗോവിന്ദ് പദ്മസൂര്യ കുറിച്ചത്
‘ഞാന്‍ എപ്പോഴും എന്റെ തിരക്കുകളില്‍ മുഴുകിയിരിക്കുകയാണെന്ന് തോന്നാം, എന്നാല്‍ എന്റെ ഒരു കൈ എപ്പോഴും നിനക്കൊപ്പമുണ്ട്’ എന്ന് മറ്റൊരു മനോഹര ചിത്രത്തിനൊപ്പം ജിപി കുറിക്കുന്നു.
@All rights reserved Typical Malayali.
Leave a Comment