ഞാന്‍ ആഗ്രഹിച്ചത് പോലെ ഒരാളല്ല നിങ്ങള്‍, ഇഷ്ടമായില്ല എന്ന് മിറി; നേരില്‍ കണ്ടപ്പോള്‍ മിറിയെ മീത്തിനും ഇഷ്ടപ്പെട്ടില്ല: പിന്നെ എന്ത് സംഭവിച്ചു?

ഇന്ന് സോഷ്യല്‍ മീഡിയയിലെ മാതൃകാ ദമ്പതികളാണ് മീത്തും മിറിയും. എന്നാല്‍ ആദ്യം പരസ്പരം രണ്ട് പേര്‍ക്കും ഇഷ്ടമല്ലായിരുന്നുവത്രെ. ഞാന്‍ ആഗ്രഹിച്ചത് പോലെ ഒരാളല്ല എന്ന് പറഞ്ഞാണ് മിറി റിജക്ട് ചെയ്തത്. പിന്നീട് എങ്ങനെ വിവാഹത്തിലെത്തി?
meeth miri tumb
ഞാന്‍ ആഗ്രഹിച്ചത് പോലെ ഒരാളല്ല നിങ്ങള്‍, ഇഷ്ടമായില്ല എന്ന് മിറി; നേരില്‍ കണ്ടപ്പോള്‍ മിറിയെ മീത്തിനും ഇഷ്ടപ്പെട്ടില്ല: പിന്നെ എന്ത് സംഭവിച്ചു?

മീത്ത് – മിറി ജോഡികളെ സോഷ്യല്‍ മീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. റീല്‍സ് വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ്. തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം പലപ്പോഴും മീത്തും മിറിയും യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ആനീസ് കിച്ചണില്‍ ആ കഥ വീണ്ടും ആവര്‍ത്തിയ്ക്കുന്നു.

ഒരേ നാട്ടുകാരാണ് മീത്തും മിറിയും. രണ്ട് വീടുകളിലേക്കും നടന്ന് പോകേണ്ട ദൂരം മാത്രമേയുള്ളൂ. രണ്ട് പേരും ജോലി ചെയ്തതും ബാഗ്ലൂരില്‍ ആണ്. അതും ഏകദേശം അടുത്തടുത്ത് തന്നെ. പക്ഷെ ഞങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് മീത്തും മിറിയും പറയുന്നു. പെണ്ണ് കാണാന്‍ വരുന്നത് വരെ പരസ്പരം കണ്ടിട്ടും ഉണ്ടായിരുന്നില്ല. കണ്ടപ്പോള്‍ എനിക്ക് മുത്തു ഏട്ടനെ ഇഷ്ടമായില്ല എന്ന് മിറി പറയുന്നു.

നാട്ടില്‍ ലീവിന് വന്നപ്പോഴാണ് മിറിയെ മിത്തുവിന്റെ പെങ്ങള്‍ പെണ്ണു കാണാന്‍ വന്നത്. നിറയെ മുടിയുള്ള പെണ്‍കുട്ടിയെ പെങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. ബാഗ്ലൂരില്‍ വച്ച് പെണ്ണ് കാണാം എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ അതിന് മുന്‍പ് മിത്തുവിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ കണ്ട മിറിയ്ക്ക് ഇഷ്ടപ്പെട്ടില്ല. മുടിയൊക്കെ കളര്‍ ചെയ്ത്, വല്ലാത്ത ഒരു കോലം. ‘ഞാന്‍ ആഗ്രഹിച്ചത് പോലെ ഒരാളല്ല, ഇഷ്ടമായില്ല’ എന്ന് മിറി, മിത്തുവിന് മെസേജ് അയച്ചു.

കാണുകപോലും ചെയ്യാതെ എങ്ങനെയാണ് ഒരാള്‍ നമ്മളെ റിജക്ട് ചെയ്യുന്നത് എന്നോര്‍ത്ത് മിത്തുവിന് ദേഷ്യം വന്നു. എങ്ങനെയായാലും നേരിട്ട് കാണണം എന്ന് മിത്തു പെങ്ങളെ വിളിച്ച് പറഞ്ഞു, അങ്ങനെ ബാഗ്ലൂരില്‍ ഒരു കഫെയില്‍ വച്ചാണ് ഇരുവരും പരസ്പരം കാണുന്നത്. കണ്ടാല്‍ ഇയാള്‍ക്ക് ഇഷ്ടപ്പെടരുത് എന്ന് കരുതി മേക്കപ്പ് ഒന്നും ഇടാതെയാണ് മിറി പോയത്. അത് കണ്ടപ്പോള്‍ മിത്തുവിന് ഇഷ്ടപ്പെട്ടില്ല.

നല്ല വെല്‍ ഡ്രസ്സില്‍, ബൊക്കയൊക്കെയായിട്ട് മിത്തു വന്നു. പെങ്ങള്‍ അയച്ചു തന്ന ഫോട്ടോയില്‍ മിറിയ്ക്ക് നല്ല മുടിയുണ്ടായിരുന്നു. നേരിട്ട് കാണുമ്പോള്‍ അത് വെട്ടിയിരിക്കുന്നു. പിന്നെ മോഡേണ്‍ ആയിട്ടുള്ള പെണ്‍കുട്ടിയെയായിരുന്നു മിത്തുവിന് ഇഷ്ടം. മിറി പക്ക നാട്ടുപുറത്തുകാരിയായിട്ടാണ് വന്നത്. അതൊക്കെ കാരണമാണ് മിത്തു ഇഷ്ടമല്ല എന്ന് പറഞ്ഞത്. അവസാനം രണ്ട് കൂട്ടരും ഇഷ്ടപ്പെട്ട്, കല്യാണം ഫിക്‌സ് ചെയ്യുമ്പോഴേക്കും ഒരു വര്‍ഷം എടുത്തു.

കല്യാണം ഉറപ്പിച്ച സമയത്ത് മിറി ഡബ്‌സ്മാഷ് വീഡിയോകള്‍ എല്ലാം ചെയ്ത് മിത്തുവിന് അയക്കുമായിരുന്നുവത്രെ. അത് കണ്ട് മിത്തുവും ട്രൈ ചെയ്തു. വിവാഹത്തിന് ശേഷം രണ്ട് പേരും ഒരുമിച്ച് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ക്ലിക്കായി. ആദ്യം വീഡിയോ ചെയ്യുന്നതിന് മിറിയുടെ വീട്ടില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും, പിന്നീട അതൊക്കെ മാറി. ഇപ്പോള്‍ രണ്ട് വീട്ടുകാരും ഭയങ്കര സപ്പോര്‍ട്ട് ആണ് എന്ന് മീത്തും മിറിയും പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *