സോറി ആ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വയ്യ! അവന്തിക എന്റെ മകൾ ആണെന്നാണ് പറയുന്നത്; എന്റെ മകൻ എന്ത് കരുതും?

സോറി ആ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വയ്യ! അവന്തിക എന്റെ മകൾ ആണെന്നാണ് പറയുന്നത്; എന്റെ മകൻ എന്ത് കരുതും?

ഞാൻ ചെയ്യാത്ത സിനിമകളുടെ പേരുകൾ പറയുന്നത് പിന്നെയും സഹിക്കാം. പക്ഷേ ഈ കുട്ടിയുടെ ഉത്തരവാദിത്വം എനിക്ക് ഏറ്റെടുക്കാൻ വയ്യ . എനിക്ക് രണ്ടുമക്കൾ ഉണ്ടെന്നാണ് അതിൽ പറയുന്നത്. ഇനി മകൻ എന്ത് കരുതും. എന്റെ ബന്ധുക്കൾ കരുതില്ലേ അവർ അറിയാതെ എങ്ങനെ ഇത് സംഭവിച്ചു എന്ന്; നവ്യ ചോദിക്കുന്നു.

സോറി ആ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വയ്യ! അവന്തിക എന്റെ മകൾ ആണെന്നാണ് പറയുന്നത്; എന്റെ മകൻ എന്ത് കരുതും?പൊതുപരിപാടിയിൽ ഒക്കെയും അതിഥിയായി എത്തുന്ന നവ്യയുടെ പ്രസംഗം മിക്കപ്പോഴും വൈറൽ ആകാറുണ്ട്. അത്തരത്തിൽ തന്നെക്കുറിച്ച് വന്ന ഒരു ബുക്ക് ലെറ്റിനെക്കുറിച്ചാണ് നവ്യ സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

സോഷ്യൽ മീഡിയയിൽ വരുന്ന അനാവശ്യ കാര്യങ്ങൾക്കായി സമയം കൊടുക്കാതിരുന്നാൽ തന്നെ നമ്മൾ ഹാപ്പി ആകും എന്നാണ് നവ്യ പറയുന്നത്. പൊളിറ്റിക്കൽ കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് അതിന്റെ ഡിബേറ്റുകൾ കണ്ട്, മതപരമായ കാര്യങ്ങളിൽ അഭിപ്രായങ്ങൾ പങ്കിട്ട് ഉള്ള സമാധാനം എന്തിനു കളയണം. എന്തെങ്കിലും ഒരു വിഷയം ഉണ്ടായാൽ വേറെ ഒരു വിഷയം ഉണ്ടാക്കി നമ്മുടെ മനസ്സിനെ അതിലേക്ക് കൊണ്ട് പോകുന്നതാണ് ഇപ്പോഴത്തെ രീതി. ബ്രില്യന്റ് ഐഡിയാസ് ചെയ്യുന്ന ഒരുപാട് പി ആർ ടീമുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഞാൻ നിങ്ങളോട് പറയുന്നത് സോഷ്യൽ മീഡിയ വിടണം എന്നല്ല. പകരം ബുദ്ധിപൂർവ്വം അത് ഉപയോഗിക്കണം എന്നാണ്.

ഈ നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും നമ്മൾ കമന്റുകൾ പങ്കിട്ടതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇവിടെ ആരും നന്നാകാനും പോകുന്നില്ല, ആരും കരയാനും പോകുന്നില്ല. അതുകൊണ്ടുതന്നെ ഇവിടെ വെറുതെ കമന്റുകൾ പങ്കിട്ടുകൊണ്ട് നമ്മുടെ കൈയ്യുടെ തൊലി തേച്ചു കളയാതെ നിങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്ക്. പലരും പറയും ഞാൻ ഇപ്പോൾ പെൻഷൻ ആയി എനിക്ക് ഇഷ്ടം പോലെ സമയം ഉണ്ട് ഇതൊക്കെ കാണാം എന്ന്. എന്റെ അച്ഛൻ പറയും. പക്ഷെ ഒരിക്കലും ഇതിനു ചെവി കൊടുക്കാൻ നിക്കരുത്. ചിലർ നിങ്ങളെ മാനിപ്പുലേറ്റ് ചെയ്യാൻ ശ്രമിക്കും. അവർക്ക് ചില ഹിഡൻ അജണ്ടകൾ ഉണ്ട്. നമ്മൾ എന്തിന് ഇത്തരം കാര്യങ്ങൾക്ക് വേണ്ടി സമയം കൊടുക്കണം.

ഇഷ്ടം പോലെ നല്ല നല്ല പുസ്തകങ്ങൾ ഇവിടെ ഉണ്ട്. അത് വായിക്കാം. ഒരുപാട് പാവപ്പെട്ടവർ ഉണ്ട്. അവരെ സഹായിക്കാം. നമ്മുടെ ഉള്ളിൽ ഇഷ്ടം പോലെ കഴിവുകൾ ഉണ്ട്. അതിനെ പൊടി തട്ടി എടുക്കാം. എന്തെല്ലാം കാര്യങ്ങൾ നമുക്ക് ചുറ്റിലും ഉണ്ട്. അതൊക്കെ ചെയ്യാം. എന്നാൽ സോഷ്യൽ മീഡിയയിൽ നമ്മൾ കളയുന്ന ഓരോ സമയവും നമ്മുടെ വിലപ്പെട്ട സമയം ആണ് കളയുന്നത്. ആരും നമ്മുടെ കമന്റുകൾ കൊണ്ട് മാറില്ല. നമ്മുടെ മാത്രം ജോലി നോക്കി പോകുന്നതാണ് നല്ലത്. എന്നുവച്ചാൽ ആരെയും സഹായിക്കാൻ പോകണ്ട എന്നല്ല. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ പോകണ്ട എന്നാണ് ഉദ്ദേശിക്കുന്നത്.

എനിക്ക് ഒരു പരിഭവം ഉണ്ട് നിങ്ങളോട് പറയാൻ. എന്നെ കുറിച്ച് ഒരു ബുക്ക് ലെറ്റ് ഞാൻ ഇവിടെ കണ്ടു. അതിൽ പറയുന്നുണ്ട് എനിക്ക് രണ്ടു മക്കൾ ഉണ്ട് എന്ന്. എന്റെ മകൻ എന്ത് വിചാരിക്കും. എനിക്ക് രണ്ടുമക്കൾ ഇല്ല കേട്ടോ. എന്റെ കുടുംബം എന്ത് വിചാരിക്കും ഇത് കണ്ടാൽ. അവർ കരുതില്ലേ എനിക്ക് എങ്ങനെ രണ്ടുമക്കൾ വന്നു എന്ന്.

അവർ ആരും അറിയാതെ എനിക്ക് എങ്ങനെ ഈ അവന്തിക എന്ന ഒരു മകൾ വരും. അപ്പോൾ ദയവ് ചെയ്തു അതൊന്നു നോക്കണം. എന്നെകുറിച്ച് അറിയാത്തവർ അതല്ലേ വായിക്കുക. അറിയുന്നവർക്ക് അറിയാം എനിക്ക് ഒരു മകനെ ഉള്ളൂ എന്ന്. അറിയാത്തവർ ഉണ്ടാകില്ലേ. അത് ദയവായി പിൻവലിക്കണം. ഒന്ന് വിക്കി പീഡിയ വരെ പോയാൽ കാര്യങ്ങൾ കൃത്യമായി മനസിലാക്കാം. അവിടെയുണ്ട് എല്ലാം വ്യക്തമായി.

പിന്നെ ആകെയുള്ള സന്തോഷം എന്താണ് എന്ന് വച്ചാൽ ഞാൻ അഭിനയിക്കാത്ത സിനിമകളുടെ ചില ലിസ്റ്റുകൾ അതിൽ ഉണ്ട് എന്നതാണ്. അതിന്റെ ക്രെയ്റ്റ കിട്ടുന്നത് നല്ലതാണ് പക്ഷെ ഞാൻ ചെയ്യാത്ത കാര്യത്തിന് അല്ലെ അത്. ഇതൊക്കെ പിന്നെയും ക്ഷമിക്കാം പക്ഷെ ഒരു കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ എനിക്ക് ആകില്ല സോറി- നവ്യ പൊതുവേദിയിൽ ചിരി പടർത്തുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *