മക്കളൊക്കെ നല്ല നിലയിൽ, മകൻ സൂപ്പർ സ്റ്റാർ, അച്ഛൻ ഇന്നും തൊഴിലാളി; താൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളിക്കൊപ്പം വിഷ്ണു.

മേയ് ഒന്ന് തൊഴിലാളി ദിനത്തിലാണ് തൊഴിലാളിയായ അച്ഛനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ് വിഷ്ണു പങ്കുവെച്ചത്. ആത്മാർഥതയുള്ള തൊഴിലാളിയെന്നാണ് താരം അച്ഛനെ വിശേഷിപ്പിക്കുന്നത്
ഹൈലൈറ്റ്:
ആത്മാർത്ഥതയുള്ള തൊഴിലാളി
അച്ഛനെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
ചിത്രം പങ്കുവെച്ച് താരം
Vishnu Unnikrishnan
വിഷ്ണു ഉണ്ണികൃഷ്ണൻ അച്ഛനൊപ്പം

തൊഴിലാളി ദിനത്തിൽ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിപ്പുമായി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ടതിൽ വച്ച് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി അച്ഛനാണെന്ന് താരം പറഞ്ഞു. മക്കളൊക്കെ നല്ല നിലയിലായിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിയ്ക്ക് പോകുന്നുണ്ടെന്നാണ് താരത്തിന്‍റെ വാക്കുകൾ.

‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി, എന്‍റെ അച്ഛൻ..! മക്കൾക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാറും.. എന്നിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവുന്നുണ്ട്.. തൊഴിലാളി ദിനാശംസകൾ’ അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷ്ണു കുറിച്ചു.

തൊഴിലാളിയായ അച്ഛനും സൂപ്പർ സ്റ്റാറായ മകനും നിരവധിയാളുകൾ ആശംസകൾ നേർന്നിട്ടുണ്ട്. മകൻ അറിയപ്പെടുന്ന നടനും തിരക്കഥാകൃത്തും ആയിട്ടും മാർക്കറ്റിൽ ദിവസും ജോലിക്ക് പോകുന്ന അച്ഛൻ ഉണ്ണികൃഷ്ണനെക്കുറിച്ച് വിഷ്ണു നേരത്തെയും സംസാരിച്ചിട്ടുണ്ട്.

നിലവിൽ തന്‍റെ പുതിയ ചിത്രത്തിന്‍റെ വർക്കിലാണ് വിഷ്ണു. ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുക്കെട്ടിലെ പുതിയ സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിച്ചിരുന്നു. യിവാനി എന്‍റടൈൻമെന്‍റിന്‍റെറെ ബാനറിൽ ആരതി കൃഷ്ണ നിർമിക്കുന്ന ചിത്രം രജിത്ത് ആർഎൽ , ശ്രീജിത്ത് എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *