ദിവ്യ ഉണ്ണിയുടെ മൂത്ത മകളെ കണ്ടോ മീനാക്ഷിയെ സ്വന്തം കുഞ്ഞിനെ പോലെ സ്നേഹിച്ച് അരുണും അവളുടെ പിറന്നാൾ ഗംഭീര ആഘോഷമാക്കി നടിയും ഭർത്താവും
ശരിക്കും മിസ് ചെയ്യുന്നത് വേറൊരു കാര്യം അഭിനയം മിസ് ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് ദിവ്യ ഉണ്ണി
ദി ട്രൂത്ത് ചെയ്യുന്ന സമയത്ത് മമ്മൂക്ക നോമ്പ് പിടിച്ചാണ് മുഴുനീള ഡയലോഗുകള്‍ പറയുന്നത്. ഒന്നും ഒരു എഫക്റ്റുമില്ല. നമ്മളൊക്കെ കഴിക്കാന്‍ പോവുന്നു, കഴിച്ച് വരുന്നു. മമ്മൂക്ക നോമ്പ് പിടിക്കുന്നുണ്ടോയെന്ന് ചോദിക്കും. അന്ന് അത്രേയുള്ളൂ. പിന്നീടാണ് അതേക്കുറിച്ച് കൂടുതല്‍ മനസിലാക്കിയത്.ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയ താരമാണ് ദിവ്യ ഉണ്ണി. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളും ലഭിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയതോടെയാണ് അഭിനയ ജീവിതത്തിന് ബ്രേക്ക് വന്നത്. മൂന്നാം വയസ് മുതല്‍ കൂടെക്കൂട്ടിയ നൃത്തം ഇപ്പോഴും ദിവ്യയ്ക്കൊപ്പമുണ്ട്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് ദിവ്യ. സിനിമാജീവിതത്തിലെയും ഡാന്‍സിലെയും വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. ജമേഷ് ഷോയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു താരം മനസുതുറന്നത്.
സിനിമകളെല്ലാം ഞാന്‍ വിടാതെ കാണാറുണ്ട്. അതുകൊണ്ട് എനിക്ക് ആക്ടിങ് മിസ്സ് ചെയ്യുന്നില്ല. അഭിനയമായിട്ട് ചെയ്യുന്നില്ലെങ്കിലും സ്ക്രിപ്റ്റൊക്കെ വായിക്കുന്നുണ്ട്. ഡാന്‍സ് സ്കൂളിന്റെ കാര്യങ്ങളെല്ലാമായി തിരക്കിലാണ്. നാട്ടിലാണെങ്കില്‍ പെര്‍ഫോമന്‍സിന് ലൈവ് ഓര്‍ക്കസ്ട്രയാണ്. അത് ഞാന്‍ മിസ്സ് ചെയ്യുന്നുണ്ട്. ഇടയ്ക്ക് ലൈവ് ഓര്‍ക്കസ്ട്ര ടീം നാട്ടില്‍ നിന്നും വന്ന് ചെയ്യാറുണ്ട്.
മമ്മൂട്ടിയും മോഹന്‍ലാലും.ആക്ടിങ് യൂണിവേഴ്സ്റ്റികളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരൊക്കെ അനായാസമായാണ് ക്യാരക്ടറായി മാറുന്നത്. അവരെക്കണ്ടാണ് നമ്മള് പഠിച്ചിട്ടുള്ളത്. കരച്ചിലും ചിരിയുമൊക്കെ ഈസിയായാണ് അവര്‍ ചെയ്യാറുള്ളത്. ഒരു ദിവസം പ്ലാന്‍ ചെയ്ത പോലെ പോയില്ലെങ്കില്‍ അയ്യോ എന്നൊക്കെ പറഞ്ഞ് ടെന്ഷനാവുമ്പോള് ഞാനവരെക്കുറിച്ച് ഓര്‍ക്കാറുണ്ട്. എത്രയൊക്കെ തിരക്കുകളും കാര്യങ്ങളുമൊക്കെ മാറ്റിവെച്ചാണ് അവര്‍ അഭിനയിക്കുന്നത്.ലെജന്‍സ്.ദി ട്രൂത്ത് ചെയ്യുന്ന സമയത്ത് മമ്മൂക്ക നോമ്പ് പിടിച്ചാണ് മുഴുനീള ഡയലോഗുകള്‍ പറയുന്നത്. ഒന്നും ഒരു എഫക്റ്റുമില്ല. നമ്മളൊക്കെ കഴിക്കാന്‍ പോവുന്നു, കഴിച്ച് വരുന്നു. മമ്മൂക്ക നോമ്പ് പിടിക്കുന്നുണ്ടോയെന്ന് ചോദിക്കും. അന്ന് അത്രേയുള്ളൂ. പിന്നീടാണ് അതേക്കുറിച്ച് കൂടുതല്‍ മനസിലാക്കിയത്. കല്‍പ്പന ചേച്ചി, ഹനീഫിക്ക, ഐവി ശശി സാര്‍, ഭരതന് സാര്‍ അങ്ങനെയുള്ളവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യാനായി. അതെന്റെ കരിയറിലെ വലിയ ഭാഗ്യമാണ്.
വനിത സംഘടനയെക്കുറിച്ച്.എന്തെങ്കിലുമൊരു സന്ദര്‍ഭം വരുമ്പോളാണ് നമ്മള് ധൈര്യം കാണിക്കേണ്ടി വരുന്നത്. അന്നേരം ആ സിറ്റുവേഷനില്‍ വരുന്ന സ്ത്രീകളുടെ കൂട്ടായ്മ കാണിച്ച ധൈര്യവും മന:സാന്നിധ്യവുമൊക്കെയാണ് അത്. അത്രയേ ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളൂവെന്നായിരുന്നു വനിത സംഘടനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ദിവ്യ ഉണ്ണി പറഞ്ഞത്. ഇന്നിപ്പോള്‍ ന്യൂജന്‍ എന്നൊക്കെ പറയുമ്പോള്‍ നമ്മളിതെത്ര കണ്ടതാണ് എന്നാലോചിക്കാറുണ്ട്. സ്കൂട്ടിയിലെ രംഗം എന്റെ സിനിമകളിലെല്ലാമുണ്ടായിരുന്നു.
സിനിമ കാണുന്നത്.ഒടിടിയിലാണ് ഞാന്‍ കൂടുതലും സിനിമകള്‍ കാണുന്നത്. മക്കളുടെ ക്ലാസുകളും ടൈമിംഗുമൊക്കെ നോക്കിയേ തിയേറ്ററിലേക്ക് പോവാന്‍ പറ്റൂ. ഞങ്ങള്‍ക്ക് ചെറിയൊരു ഹോം തിയേറ്റര്‍ സെറ്റപ്പുണ്ട്. അതില്‍ രസം പിടിച്ച് പോയി. മക്കളേയൊക്കെ മാനേജ് ചെയ്യാന്‍ എളുപ്പമാണ്. കുറേനാള്‍ തിയേറ്റര്‍ റിലീസില്ലായിരുന്നു. അടുത്തിടെയാണ് പിന്നെയും തുടങ്ങിയത്. ഇതുപോലൊരു സിനിമ ചെയ്യണമെന്നെനിക്ക് തോന്നിയിട്ടുള്ളത്. ചില സീനുകളൊക്കെ കാണുമ്പോള്‍ കിടിലമാണല്ലോ എന്ന് തോന്നാറുണ്ട്. വേറൊരാള് ചെയ്ത് വെച്ച് ആസ്വദിക്കലാണ് ചെയ്യുന്നത്.
@All rights reserved Typical Malayali.
Leave a Comment