ഉപ്പും മുളകില്‍ പുതിയ ഭവാനിയമ്മ ഈ നടി ആരെന്ന് മനസിലായോ ഇരട്ടിമധുരം പ്രതീക്ഷിച്ച ആരാധകര്‍

കാർത്തിക് ശങ്കറിന്റെ അമ്മ ഇനി ഭവാനിയമ്മ ലച്ചുവിന്റെ ഭർത്താവായി ഇനി കാർത്തിക് കൂടി വന്നാൽ സംഭവം കേമമാകുമെന്ന് ആരാധകർ.മകന്റെ ഒപ്പം അഭിനയം തുടങ്ങിയ കലാദേവി ഇനി ഉപ്പും മുളകിലും താരമാകും.ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പര പ്രേക്ഷകര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് പറയേണ്ടതില്ല. പരമ്പരയില്‍ നിന്ന് താരങ്ങള്‍ പുറത്തുപോകുന്നതായും ഒടുക്കം പരമ്പരതന്നെ നിര്‍ത്തിവെക്കുന്നു എന്ന വാര്‍ത്തയും ഏറെ നിരാശയാണ് പ്രേക്ഷകരില്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇപ്പോള്‍ പത്തരമാറ്റോടെ പരമ്പര വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഒരു കുടുംബത്തിനുള്ളിലെ സ്വാഭാവിക സംഭവ വികാസങ്ങളെ രസകരമായി അവതരിപ്പിക്കുന്നു എന്നതായിരുന്നു ഉപ്പും മുളകിന്റേയും വിജയം. ഇപ്പോഴിതാ പുത്തൻ താരോദയം കൂടി സംഭവിച്ചിരിക്കുകയാണ് പരമ്പരയിൽ.ഭവാനിയമ്മ എന്ന ഉപ്പും മുളകിലെ കഥാപാത്രം മുൻപ് ചെയ്തുകൊണ്ടിരുന്നത് കെപിഎസി ശാന്ത ആയിരുന്നു. ഇടയ്ക്ക് വിവാദങ്ങളിൽ പെട്ടുകൊണ്ട് നടി പിന്മാറിയ സ്ഥാനത്തേക്കാണ് കലാദേവി വരുന്നത്. കലയെ പ്രേക്ഷകർക്ക് സുപരിചതമാണ്. കാർത്തിക് ശങ്കറിന്റെ അമ്മയാണ് കലാദേവി. മകനൊപ്പം അഭിനയിച്ചു മലയാളി ഹൃദയങ്ങളിൽ അന്ന് തന്നെ സ്ഥാനം കല നേടിയെടുത്തിരുന്നു. മകനൊപ്പമുള്ള സ്‌ക്രീനുകളിൽ തിളങ്ങി നിന്നിരുന്ന കലയുടെ ആദ്യ മിനി സ്‌ക്രീൻ ചുവട് വയ്പ്പുകൂടിയാണ് ഉപ്പും മുളകും.​കട്ട കലിപ്പിൽ ആദ്യ എൻട്രി.

ഓട്ടോയിൽ വന്നിറങ്ങിയ പാടേ തന്നെ കട്ട കലിപ്പിൽ ആണ് ഭവാനിയമ്മ. അപ്പൂപ്പാ എന്ന് വിളിച്ചു വരുന്ന പാറുകുട്ടിയോട് തന്നെ എന്താ കൊച്ചെ എന്നെ കണ്ടില്ലേ എന്ന ചോദ്യമാണ് ഭവാനിയമ്മ നൽകുന്നത്. മാസ് എൻട്രിയോടെ വന്ന കല ഭവാനിയമ്മയെ ഒറ്റ ദിവസം കൊണ്ട് ജീവനുറ്റതാക്കി മാറ്റി.​സൂപ്പർ സെലെക്ഷൻ
സൂപ്പർ സെലെക്ഷൻ ഭവാനിയമ്മ അടിപൊളി, ആ ക്യാരക്ടർ ചെയ്യാൻ ഇത്തിരി പാട് തന്നെയാണ്. എന്തായാലും നമ്മുടെ കാർത്തിക്കിന്റെ അമ്മ ഈ കഥാപാത്രത്തിന് ജീവൻ കൊടുക്കും എന്നാണ് ആരാധകരുടെ പക്ഷം. തുടക്കത്തിൽ കുറച്ച് എതിർപ്പ് കാണും.. പക്ഷേ എപ്പോഴും കണ്ട് കഴിയുമ്പോൾ ശരിയാകും. പുള്ളികാരി നല്ല അഭിനയാത്രി ആണ് ന്നും ആരാധകർ പറയുന്നു.ലച്ചുവിന്റെ ഭർത്താവായി ഇനി കാർത്തിക്ക്.ഓരോ ദിവസവും അടിപൊളി ആയിക്കൊണ്ടിരിക്കുകയാണ് ഉപ്പും മുളകും ചുമ്മാതല്ല വീണ്ടും ഞങ്ങളെപ്പോലുള്ള ആൾക്കാർ ഇത് കൊണ്ടുവരണമെന്ന് ശ്രീകണ്ഠൻ സാറിന് മെസ്സേജ് അയച്ചത് സാറിന് ഒരു നന്ദി രേഖപ്പെടുത്തുന്നു. ഭവാനി അമ്മക്ക് പകരം കൊണ്ടുവന്ന കാർത്തിക്കിന്റെ അമ്മ വളരെ മനോഹരമായി ലീഡ് ചെയ്തു മിസ് കാസ്റ്റ് ആയി ഒട്ടും തന്നെ തോന്നിയില്ല സൂപ്പർ . ലച്ചുവിന്റെ ഭർത്താവായി ഇനി കാർത്തിക്ക് കൂടി വന്നാൽ പിന്നെ വേറെ ലെവൽ . പിന്നെ ബാലു മാമനും സിദ്ദു മരുമോനും തമ്മിൽ ആകും അങ്കം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *