ഞാൻ എന്തെങ്കിലും തരികിട ചെയ്താൽ ഭാര്യ ആദ്യം വിളിക്കുക ചിത്രേച്ചിയെ; ചെവിക്ക് പിടിച്ച് ശാസിക്കുന്ന ചേച്ചിയമ്മ!
ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവർ തമ്മിലുള്ള സൗഹൃദം പുതുമയുള്ള കാര്യമല്ല. എന്നാൽ അത്തരം സൗഹൃദകഥകൾ അധികമാർക്കും അറിവുണ്ടാകില്ല. അത്തരത്തിലുള്ള ഒരു ആത്മബന്ധത്തിന്റെ കഥയാണ് ഗായിക ചിത്രക്കും സംഗീത സംവിധായകൻ ശരത്തിനും പറയാനുള്ളത്. തന്റെ അച്ഛനും അമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാൽ അവർക്ക് തന്റെ ജീവിതത്തിൽ ഉള്ളപോലെയുള്ള ഫ്രീഡം ആണ് ചിത്രച്ചേച്ചിക്ക് തന്റെ ലൈഫിൽ ഉള്ളത് എന്നാണ് ശരത്തിനു പറയാനുള്ളത്. ഒരു കൊച്ചനുജന്റെ സ്നേഹമാണ് ശരത്തിന് തന്നോട് ഉള്ളത്. എന്ത് ആവശ്യത്തിനും എപ്പോൾ വേണമെങ്കിലും വിളിക്കാൻ പറ്റുന്ന ഒരു ബന്ധം തങ്ങൾക്ക് ഇടയിൽ ഉണ്ടെന്ന് ചിത്രയുംപറയുന്നു.
ഞാൻ ആദ്യമായി കാണുന്ന സമയത്ത് കുഞ്ഞു പയ്യൻ ആയിരുന്നു ശരത്. അസലായിട്ട് പാടുന്ന ഒരു പയ്യൻ ബാല മുരളി സാറിന്റെ ശിഷ്യൻ ആണെന്ന് അറിഞ്ഞു. ധും ധും സ്വരമേളം ആണ് നമ്മൾ ഒരുമിച്ചു പാടുന്നത്. അങ്ങനെ പരിചയപ്പെട്ടു തുടങ്ങി. പിന്നെ ശരത്തിന്റെ മ്യുസിക്കിൽ നമ്മൾ പാടാൻ തുടങ്ങി. അന്നാണ് മനസിലാകുന്നത് ആള് ചില്ലറക്കാരനല്ല എന്ന്. അന്ന്മുതൽ ശരത്തിന്റെ പാട്ട് പാടാൻ പോകുമ്പോൾ എക്സ്ട്രാ ഒരു പ്രാർത്ഥന കൊടുത്തിട്ടേ ഞാൻ പോകാറുളളൂ. കാരണം എന്നെക്കൊണ്ട് പാടാൻ പറ്റുന്ന പാട്ട് ആയിരിക്കണേ എന്നാകും ആ പ്രാർത്ഥന. അങ്ങനെ അങ്ങനെ ശരത്തിന്റെ ഒപ്പം ഒരുപാട് പാട്ടുകൾ പാടാൻ ഉള്ള അവസരം എനിക്ക് ലഭിച്ചു. നമ്മൾ പിന്നെ ഒരാളോട് സ്നേഹം ഉണ്ടാക്കുന്നത് അല്ലല്ലോ, തനിയെ വന്നു പോകുന്നത് അല്ലെ. ഇപ്പോൾ എന്ത് ആവശ്യത്തിന് വിളിച്ചാലും ആ നിമിഷം എനിക്ക് ചെയ്തു തരും. അങ്ങനെ ഒരു നല്ല സ്നേഹവും ഉണ്ടായി; ആഹായിലെ അവതാരകർക്ക് മറുപടി നൽകികൊണ്ട് ചിത്ര ചേച്ചി വാചാലയാകുന്നു.
ശ്യാം സാർ ഒരു പാട്ടു തരുമ്പോൾ കൂടെ ആരായിരിക്കും എന്ന് ചോദിയ്ക്കാൻ ആകുമോ. ചേച്ചിയെ ആദ്യം കണ്ടതോടെ എനിക്ക് ഒരു സൈഡിൽ പേടിയും സന്തോഷവും ആയെന്നാണ് ആദ്യ പാട്ട് ചിത്രക്ക് ഒപ്പം പാടിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ശരത് മറുപടി നൽകിയത്. ശ്യാം സാർ ആദ്യമേ തന്നെ ടെറർ ആയിരുന്നു. ഒരുതരം പേടിയാണ് സാറിന്റെ കൂടെ പാടുന്നത്. ശ്യാം സർ ചിത്രച്ചേച്ചിയെ പൊരിക്കുന്നത് കണ്ടിട്ടാണ് ഞാൻ സ്റ്റുഡിയോയിൽ കയറുന്നത്. ഒരു സിംഹത്തിന്റെയും പുലിയുടെയും ഇട യിൽ പെടുന്ന ചെന്നായയുടെ അവസ്ഥ ആയിരുന്നു എനിക്ക്. പിന്നെ മാലേയം ഗാനത്തിൽ ചിത്ര ചേച്ചി വരണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. അന്ന് മുതൽ തുടങ്ങിയ കണക്ഷൻ ആണ്– ചിരിച്ചുകൊണ്ടാണ് ശരത്തിന്റെ മറുപടി.
ചേച്ചി പറഞ്ഞ പോലെ നമ്മൾക്ക് ആരെയും പ്ലാൻ ചെയ്തു സ്നേഹിക്കാൻ ആകില്ല. അങ്ങനെ പ്ലാൻ ചെയ്തു സ്നേഹിച്ചാൽ അത് വഞ്ചന ആയിരിക്കും. പക്ഷെ നിഷ്കളങ്കമായി നമ്മൾ സ്നേഹിച്ചു തുടങ്ങിയതാണ്. എനിക്ക് അച്ഛനും ഇല്ല അമ്മയുമില്ല. ഇന്നും എന്നെ ശാസിക്കുന്നത് ചേച്ചി മാത്രം ആയിരിക്കും. അത് ചെവിക്ക് പിടിച്ചുതന്നെ പറഞ്ഞു തരും. ആ ഒരു പ്രശ്നം കഴിഞ്ഞാലും ചേച്ചി അത് തന്നെ പറഞ്ഞുകൊണ്ടിരിക്കും ശാസന നിർത്തില്ല.
ഞാൻ എന്തെങ്കിലും തരികിട ചെയ്താൽ അപ്പോൾ തന്നെ എന്റെ ഭാര്യ വിളിക്കുന്നത് ചേച്ചിയെ ആയിരിക്കും. അത് കേട്ടിട്ട് ശരത്തേ എന്നൊരു വിളിയുണ്ട്. അത് കേൾക്കുമ്പോൾ തന്നെ എനിക്ക് കാര്യം മനസിലാകും. അതൊക്കെ ഒരു സന്തോഷം തന്നെയാണ്- അതാണ് സ്വകാര്യ ബന്ധം- ശരത്തും ചിത്രയും സൗഹൃദത്തെക്കുറിച്ച് വാചാലരായി.
@All rights reserved Typical Malayali.
Leave a Comment