യൂട്യൂബിൽ നിന്നുമാത്രം ലക്ഷങ്ങളുടെ വരുമാനം! 35 കാരി 2 പെണ്മക്കളുടെ അമ്മ; പരിഹസിച്ചവർ പോലും കൈയ്യടിക്കുന്നു!

ഒരു കംപ്ലീറ്റ് എന്റർടെയ്‌നർ അതാണ് പേളി മാണി. വര്ഷങ്ങളുടെ പരിചയം ഉണ്ട് മലയാളികൾക്ക് പേളിയെ. ഇന്ന് ഒരുപക്ഷെ ഇത്രയും പോസിറ്റിവിറ്റി നിറയ്ക്കുന്ന ഒരു യൂട്യൂബർ വേറെ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. അത്രത്തോളം പോസിറ്റീവ് എനര്ജിയാണ് പേളി പ്രേക്ഷകർക്കായി കരുതി വച്ചിരിക്കുന്നത്. കോവിഡ് സമയത്താകും ഒരു പക്ഷേ പേളി എന്ന എന്റർടെയ്‌നർ മലയാളികൾക്ക് എത്രത്തോളം ഹാപ്പി മൊമമന്റ്‌സ് നൽകിയിട്ടുണ്ട് എന്ന് അറിയുന്നത്.

ടെലിവിഷൻ ഇൻഡസ്ട്രി പോലും നിലച്ചുനിന്ന സമയത്താണ് പേളിയുടെ ഓരോ വീഡിയോയും മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. അവതരണത്തിൽ മാത്രമല്ല അഭിനയത്തിലും താൻ പുലി ആണെന്ന് തെളിയിക്കുകയിരുന്നു പിന്നീട് താരം. മലയാളത്തിന് പുറമെ അങ്ങ് ബോളിവുഡ് ചിത്രത്തിൽ വരെ അഭിനയിച്ച പേളിയുടെ നിഷ്കളങ്കമായ സംസാര രീതിയും കുട്ടിത്തം നിറഞ്ഞ അവതരണവും ആകാം മലയാളിക്ക് ഇത്രത്തോളം ഇഷ്ടം പേളിയോട് തോന്നാൻ കാരണം.

പതിനാറുവര്ഷത്തെ തന്റെ കരിയറിൽ കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി വരുമാനം സോഷ്യൽ മീഡിയ തനിക്ക് നൽക്കുന്നുണ്ട് എന്ന് ഇടക്ക് വച്ച് പേളി പറഞ്ഞിരുന്നു. അതിനു ഒന്നാമത്തെ കാരണം തന്നെ സ്വാഭാവികമായ പേളിയുടെ പെരുമാറ്റം തന്നെയാണ്

മെയ് 28 നു പേളിക്ക് ജന്മദിനമാണ്. 35 വയസ്സ് പൂർത്തിയായി പേളിക്ക്. ഇത്തവണ പിറന്നാൾ ആഘോഷം രണ്ടു പെണ്മക്കൾക്കും ഭർത്താവിനും ഒപ്പം പട്ടായയിൽ ആണ്. മിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കിടുന്ന താരം തന്റെ പിറന്നാൾ ആഘോഷത്തിന്റെ സന്തോഷവും പങ്കുവച്ചു.

ലക്ഷങ്ങളുടെ വരുമാനം ഉണ്ട് പേളിക്ക് യൂട്യൂബിൽ നിന്നും മാത്രം. പേളിയുടെ വീഡിയോ അനുകരിച്ചുകൊണ്ട് ചില താരങ്ങൾ പോലും വ്ലോഗ് ചെയ്യാറുണ്ട്. എങ്കിൽ പോലും പേളിയെ റീച്ചിന്റെ കാര്യത്തിൽ തോൽപ്പിക്കാൻ ആർക്കും സാധിച്ചിട്ടില്ല. ശ്രീനിയാണ് പേളിയുടെ ജൈത്ര യാത്രക്ക് കൂട്ടായിട്ടുള്ളത്.സ്വന്തം കരിയർ തന്നെ മാറ്റിവച്ചിട്ടാണ് ഫുൾ ടൈം യൂട്യൂബർ എന്ന നിലയിൽ ശ്രീനിയും പേളിക്ക് ഒപ്പം കൂടിയത്. പേളി പ്രൊഡക്ഷന്സില് വ്ലോഗുകൾ മാത്രമല്ല, പേളിയും ശ്രീനിയും ഡയറക്ട് ചെയ്യുന്ന ഓൺ സ്റ്റോറികളും ചാനലിലൂടെ പുറത്തുവിടാറുണ്ട്.

സിനിമാ പ്രമോഷന്റെ ഭാഗമായി നല്ലൊരു വരുമാനം പേളി സ്വന്തം ചാനലിലൂടെ സമ്മാനിക്കുന്നുണ്ട്, ഇതിനൊക്കെ പുറമെ പരസ്യ ചിത്രങ്ങളും, വിവിധ ഉത്പന്നങ്ങളുടെ പ്രമോഷനും ഒക്കെയായി ലക്ഷങ്ങൾ ആണ് ഓരോ മാസവും നേടുന്നത്. അടുത്തിടെയാണ് ഒരു കോടി വിലയുള്ള ഓഡി കാർ പേളി സ്വന്തമാക്കിയത്. കൊച്ചിയുടെ കണ്ണായ സ്ഥലത്തു സ്വന്തമായ ഒരു ഫ്ലാറ്റും, നിരവധി ലക്ഷ്യൂറിയസ് വണ്ടികളും പേളിക്ക് സ്വന്തമായുണ്ട്. കോടികളുടെ ആസ്തി ഉണ്ടെങ്കിലും ഒരിക്കലും പൊങ്ങച്ചം കലർന്ന ഒരു പെരുമാറ്റം പേളിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നാണ് അടുത്ത സുഹൃത്തുക്കൾ പോലും പറയുന്നത്

യെസ് ഇന്ത്യവിഷനിൽ യെസ് ജുക്ക്ബോക്സ് എന്ന സംഗീത ഷോയുടെ 250 എപ്പിസോഡുകൾ അവതരിപ്പിച്ചുകൊണ്ടാണ് ആദ്യകാലങ്ങളിൽ പേളി ശ്രദ്ധ നേടുന്നത്. ടേസ്റ്റ് ഓഫ് കേരളം അവതരിപ്പിച്ചും മഴവിൽ മനോരമയിലെ ഡി ഫോർ എന്ന ഡാൻസ് റിയാലിറ്റി ഷോ അവതരിപ്പിച്ചും നിരവധി ആരാധകരെയാണ് പേളി സ്വന്തമാക്കിയത്. 2018 ൽ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരിച്ച് റണ്ണറപ്പായി അതോടെ പേളിയുടെ ജീവിതം തന്നെ മാറിമറിഞ്ഞു . ഇന്ന് ഈ മുപ്പത്തിഅഞ്ചുവയസ്സിൽ എത്തി നിൽകുമ്പോൾ കോടീശ്വരിയാണ് താരം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *