മഞ്ജു ആശുപത്രിയിൽ അടിയന്തരമായി എത്തിയതിന്റെ പ്രധാന കാരണം ഇതാണ്

വിശേഷമുണ്ടോ എന്നായിരുന്നു ചോദ്യങ്ങള്‍! ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവത്തെക്കുറിച്ച് മഞ്ജു.ശാരീരികമായി ഇടയ്ക്കിടയ്ക്ക് ചില ബുദ്ധിമുട്ടുകള്‍ വന്നപ്പോഴും അതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല. വര്‍ക്കുമായി മുന്നേറുന്നതിനിടെ ലീവെടുക്കാനൊക്കെ മടിയായിരുന്നു. തീരെ വയ്യാത്ത അവസ്ഥയിലായപ്പോഴാണ് ഡോക്ടറെ കണ്ടതെന്നും മഞ്ജു പറയുന്നു.manju pathrose talks about her friends latest video went viral.വിശേഷമുണ്ടോ എന്നായിരുന്നു ചോദ്യങ്ങള്‍! ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവത്തെക്കുറിച്ച് മഞ്ജു.റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. അടുത്തിടെ ചില ആരോഗ്യ പ്രശ്്‌നങ്ങളിലൂടെ കടന്നുപോയിരുന്നതായി താരം പറഞ്ഞിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ വൈറലായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സിമിയും സ്മിത ചേച്ചിയും അമ്മയുമെല്ലാം കൂടെയുണ്ടായിരുന്നു. ബ്ലാക്കീസ് ചാനലിലൂടെയായിരുന്നു മഞ്ജു മനസ്സുതുറന്നത്.
​യൂട്രസ് മാറ്റുന്ന സര്‍ജറിയെന്ന് കേട്ടതും നല്ല ടെന്‍ഷനിലായിരുന്നു മഞ്ജു. അന്ന് ഇവളെ കാണാന്‍ പോവണമെന്ന് കരുതിയതാണ്. അമ്മച്ചിക്ക് വയ്യാതെയായതിനാല്‍ പോവാന്‍ പറ്റിയില്ല. സര്‍ജറി കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് സിമി മഞ്ജുവിനെ കണ്ടത്. കമ്മലിന് കുത്തിയത് പോലെ മൂന്ന് പാടാണ് ഞാന്‍ കണ്ടത്. ഇതുവെച്ച് അവര്‍ എങ്ങനെയാണ് സര്‍ജറി ചെയ്തതെന്നറിയില്ലെന്നായിരുന്നു മഞ്ജു പറഞ്ഞത്. നാലെണ്ണമുണ്ടായിരുന്നു ഒരെണ്ണം ഇവള്‍ കാണാതിരുന്നതാണ്. ഒട്ടും വേദനയൊന്നുമില്ലായിരുന്നു. ഒരു ശതമാനം പോലും ഞാന്‍ വേദന അനുഭവിച്ചിട്ടില്ല. ഡോക്ടര്‍ അനിത പിള്ളയായിരുന്നു സര്‍ജറി ചെയ്തത്. എല്ലാം കഴിഞ്ഞപ്പോള്‍ ക്ഷീണമുണ്ടായിരുന്നു, വേദനയില്ലായിരുന്നു. വേദനയുണ്ടാവരുത്, എനിക്ക് പെണ്‍കുട്ടികള്‍ വേദന അനുഭവിക്കുന്നത് എനിക്കിഷ്ടമല്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.

നിസാരമായിട്ട് കഴിഞ്ഞുപോകാവുന്ന സര്‍ജറിയാണിത്. പേടി കാരണം ഇത് വെച്ചോണ്ടിരുന്ന് വേറെ അസുഖം വരുത്തരുത്. അത് പറയാന്‍ വേണ്ടിയാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. എന്റെ അനുഭവം നിങ്ങളോട് പറയണമെന്ന് തോന്നി. ചിലരൊക്കെ മഞ്ജു പ്രസവിക്കാന്‍ പോയതാണോ എന്ന് വരെ ചോദിച്ചിട്ടുണ്ടെന്നായിരുന്നു സിമി പറഞ്ഞത്. ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയിട്ടുണ്ടെങ്കില്‍ ആ ചോദ്യം ഉറപ്പാണ്. വിശേഷമുണ്ടോയെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. സ്വതവേ എനിക്ക് വയറുണ്ടല്ലോ. അതുനോക്കിയാണ് ചോദ്യങ്ങള്‍.
എല്ലാ കാര്യത്തിലും കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്യുന്ന സുഹൃത്തുക്കളെക്കുറിച്ചും മഞ്ജു സംസാരിച്ചിരുന്നു. എനിക്കെന്ത് വന്നാലും എന്നേക്കാളും ടെന്‍ഷന്‍ സിമിക്കായിരിക്കും. എന്നെക്കുറിച്ച് ടെന്‍ഷനടിക്കുന്ന രണ്ടുപേരുണ്ട്. അതിലൊന്ന് സിമിയാണ്, മറ്റേത് എന്റെ അമ്മച്ചി. ഞാന്‍ ഇല്ലാത്തപ്പോള്‍ എന്തെങ്കിലും സാധനം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അമ്മച്ചി അത് എടുത്തുവെക്കും, ഇവളും അങ്ങനെയാണ്. ഞങ്ങളുടെയൊരു ബന്ധം അങ്ങനെയാണ്.ഞാന്‍ ആശുപത്രിയില്‍ പോയിരുന്ന സമയത്തെല്ലാം എന്റെ കൂടെയുണ്ടായിരുന്ന ആളാണ് സ്മിത ചേച്ചി. എന്റെ മോളായി അഭിനയിക്കുന്ന മുത്തിന്റെ അമ്മയാണ്. ഞാന്‍ ആശുപത്രിയിലായ സമയത്ത് അമ്മയും മോളും എനിക്കൊപ്പമുണ്ടായിരുന്നു. സ്വന്തം അമ്മയെപ്പോലെയാണ് മുത്ത് എന്നെ കാണുന്നത്. അമ്മാ അതങ്ങനെ ചെയ്യല്ലേ എന്ന് പറയും. ഞാന്‍ എന്ത് പറഞ്ഞാലും ചെയ്ത് തരും. എന്റെ അടിമക്കണ്ണാണ് അവള്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *