ഇതാണോ നയൻതാരയുടെ അമ്മ?’… സൂപ്പർതാരത്തിന്റെ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ… അത്ഭുതത്തോടെ ആരാധകർ…

നയൻതാരയുടെ അമ്മ ഓമന കുര്യന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി വിഘ്നേശ് ശിവൻ. അമ്മ എന്നും സ്വന്തം അമ്മയെപ്പോലെയാണെന്നും അമ്മയുടെ പ്രാർഥനയും അനുഗ്രഹവുമാണ് തങ്ങളുടെ ജീവിതത്തെ സന്തോഷപൂർണമാക്കുന്നതെന്നും വിഘ്നേശ് പറയുന്നു.നയൻതാരയ്ക്കൊപ്പമുള്ള ഓമന കുര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു വിഘ്നേശ് പിറന്നാള്‍ ആശംസകള്‍ നേർന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നയൻതാരയും അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയുണ്ടായി.

ഇത്തവണ ഓണത്തിന് നയൻതാരയും വിഘ്നേശും കൊച്ചിയിലെത്തിയിരുന്നു. ‘ജവാൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചിനുപോലും പങ്കെടുക്കാതെ അമ്മയെ കാണാൻ നയൻതാര കൊച്ചിയിലെത്തുകയായിരുന്നു. എത്ര തിരക്കുകൾക്കിടയിലും അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ നയൻതാരയും വിഘ്നേഷും സമയം കണ്ടെത്താറുണ്ട്. അതേ സമയം ‘ജവാൻ’ ആണ് നയൻതാരയുടേതായി റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രം. ജയം രവി നായകനായുന്ന ‘ഇരൈവനി’ലും നയൻതാരയാണ് നായിക. ചിത്രം അടുത്ത ആഴ്ച തിയറ്ററുകളിലെത്തും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *