വച്ച്യല്ലേ ന്നാ അവന്‍ എന്നെ വിളിക്കണത്..!! എന്റെ മക്കളാ.. ഞാന്‍ നോക്കും അവരെ ഇനി..!! നെഞ്ചുപൊട്ടി ചേട്ടന്‍..!!

സുധിയുടെ മകന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു, അച്ഛന്‍ ആഗ്രഹിച്ചത് പോലെ മോന്‍ വളരണം എന്ന് കമന്റുകള്‍.കൊല്ലം സുധിയുടെ മരണത്തിന് ശേഷം മകന്‍ രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍. അച്ഛന്റെ മരണ ശേഷം മകന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ആദ്യത്തെ പോസ്റ്റ് വൈറലാവുന്നു. തളരരുത് മകനേ, അച്ഛന്‍ അഗ്രഹിച്ചത് പോലെ ജീവിക്കണം എന്നാണ് കമന്റുകള്‍.കൊല്ലം സുധിയുടെ മരണ വാര്‍ത്ത നല്‍കിയ ഷോക്കില്‍ നിന്ന് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ സുധിയുടെ കുടുംബത്തിന്റെ കാര്യം പറയാനുണ്ടോ. ഇപ്പോഴും കണ്ണീര്‍ വറ്റാത്ത സുധിയുടെ വീഡിയോസും അഭിമുഖങ്ങളും എല്ലാം യൂട്യൂബില്‍ സജീവമാണ്. അതിനിടയില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ഇമോഷണലാവുന്നത് സുധിയുടെ മൂത്ത മകന്‍ രാഹുലിന്റെ കാര്യത്തിലാണ്. രാഹുലിനെ സുധി വളര്‍ത്തിയ കഷ്ടപ്പാടുകളാണ് അതിന് കാരണം.
അച്ഛന്റെ മരണ ശേഷം രാഹുല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച പോസ്റ്റ് ആണ് വൈറലാവുന്നത്. കാറിലിരുന്ന് കുടുംബത്തിനൊപ്പം എടുത്ത ഒരു ഫോട്ടോയാണ് രാഹുല്‍ പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ ചിരിച്ച് പിടിച്ച് നില്‍ക്കുന്ന സുധിയെ കാണാം. മടിയില്‍ ഇളയ കുട്ടിയും തൊട്ടടുത്ത് രാഹുലും പിറകില്‍ ഭാര്യ രേണുവും ഉണ്ട്. ലവ് യു അച്ഛാ എന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.പോസ്റ്റിന് താഴെ രാഹുലിനെ ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന കമന്റുകളുടെ പ്രവാഹമാണ്. അച്ഛന്‍ ആഗ്രഹിച്ചത് പോലെ നല്ല രീതിയില്‍ പടിച്ച് മോന്‍ വളരണം. അമ്മയെയും അനിയനെയും നോക്കണം. അവര്‍ക്ക് മോന്‍ മാത്രമേയുള്ളൂ. മോന്റെ കൂടെ അച്ഛന്റെ ആത്മാവും, അച്ഛനെ സ്‌നേഹിച്ച ഞങ്ങളെ പോലെ ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും ഉണ്ടാവും എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കമന്റുകള്‍.

കമന്റില്‍ ഒരുപാട് ആരാധകര്‍ വല്ലാതെ ഇമോഷണലാവുന്നത് കാണാം. എന്ത് പറയണം എന്ന് അറിയാതെ സുധിയോടുള്ള സ്‌നേഹത്തെ കുറിച്ച് നിര്‍ത്താതെ എഴുതുന്നു. അച്ഛന്‍ കൂടെ തന്നെയുണ്ട് എന്ന് വിശ്വസിച്ച്, അച്ഛന്റെ ആഗ്രഹം സഫലമാക്കണം എന്നാണ് ഭൂരിഭാഗം കമന്റുകളും.അമ്മ ഉപേക്ഷിച്ച് പോയതിന് ശേഷം രാഹുലിനെ ഏറെ പാടുപെട്ടാണ് സുധി വളര്‍ത്തിയത്. സ്റ്റേജ് ഷോകളില്‍ എല്ലാം കൈ കുഞ്ഞുമായി പോകുന്നതും, കുഞ്ഞിനെ സ്‌റ്റേജിന് പിന്നില്‍ ഉറക്കി കിടത്തി ഷോ ചെയ്യുന്നതും എല്ലാം സ്റ്റാര്‍ മാജിക് വേദിയില്‍ സുധി തന്നെ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് രേണു ജീവിതത്തിലേക്ക് വന്നത്. രാഹുലിന്റെ അമ്മയായി രേണു ജീവിതത്തിലേക്ക് എത്തിയ ശേഷം എല്ലാം മാറി എന്നാണ് സുധി പറഞ്ഞിരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *