5-ാം ക്ലാസില്‍ തുടങ്ങിയ പ്രണയം.. 22-ാം വയസ്സില്‍ വിവാഹം.. നല്ല അടിപൊളി 2 മക്കള്‍.. എവിടെയായിരുന്നു നിഷാന്ത് ഇത്രയും നാളും?!

എല്ലാ വിവാഹാലോചനകളും ഞാൻ മുടക്കി; ഒടുക്കം 22 ആം വയസ്സിൽ വിവാഹം; മകൾ ഇപ്പോൾ ഡിഗ്രിക്ക്; വിശേഷങ്ങളുമായി നിഷാന്ത് സാഗർ.മോളുടെ കൂടെ പുറത്തുപോയാൽ വൈഫ് ആണോ എന്ന് പോലും ആളുകൾ ചോദിച്ചിട്ടുണ്ട്. അവൾക്ക് വരെ അത് അയ്യോ എന്നായി!!nishanth.വർക്ക് ഔട്ട് ഒന്നും മുടക്കാറില്ലെന്ന് നടൻ നിഷാന്ത് സാഗർ. ഒരുപ്രായം കഴിയുമ്പോൾ തന്നെ നമുക്ക് അറിയാനാകും നമ്മുടെ ബോഡിയുടെ പോക്ക്. അതിന് അനുസരിച്ച് നീങ്ങിയാൽ ബോഡി മെയിന്റയിൻ ചെയ്യാം എന്നും നിഷാന്ത്. വന്ന സമയത്ത് ശരീരത്തെക്കുറിച്ച്പറയുമായിരുന്നു. ഇത്രയും ശരീരം പാടില്ല എന്നാണ് ഒട്ടുമിക്ക ആളുകളും എന്നോട് പറഞ്ഞിരുന്നത്. മലയാളം ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ കുറച്ചു കവിളും വയറും വേണം എന്നൊക്കെ ആയിരുന്നു ആളുകൾ പറഞ്ഞുതന്നത്- നിഷാന്തിന്റെ വിശേഷങ്ങൾ തുടർന്ന് വായിക്കാം.ബിഗ് ബോസിലേക്ക് പോകണം എന്നൊന്നും തോന്നിയിട്ടില്ല. നല്ല സിനിമകൾ ചെയ്തു ആളുകളിലേക്ക് എത്തണം എന്നാണ് ആഗ്രഹം. ആരും എന്നെ ഉപയോഗിക്കാത്തത് അല്ല. സിനിമയിൽ എത്തണം എന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നുള്ളൂ. അത് എത്തി. പക്ഷെ പിന്നെ അറിവില്ലായ്മയും, ഉഴപ്പും ഒക്കെയാണ് നിലനിന്നു പോകാതിരിക്കാൻ കാരണം.

ആ സമയത്ത് പ്രണയം ഉണ്ടായിരുന്ന പല ആളുകളും ഇപ്പോൾ പറയുന്നുണ്ട്. വിരൽ തൊട്ടാൽ പൂവേ എന്ന ഗാനം ചെയ്യുമ്പോൾ 22 വയസ്സ് ആയിരുന്നു. ഫാന്റം ചെയ്യുന്നത് വിവാഹം കഴിഞ്ഞ ആ സമയത്തായിരുന്നു. 22 വയസ്സിലായിരുന്നു എന്റെ വിവാഹം. പ്രേമം ആയിരുന്നു, ഒരേ പ്രായം. അഞ്ചാം ക്‌ളാസിൽ തുടങ്ങിയ പ്രണയം ആയിരുന്നു. നേരത്തെ തോന്നിയ ഇഷ്ടം, വിവാഹവും നേരത്തെ ആയിരുന്നു. പെൺകുട്ടികൾക്ക് ആ സമയത്ത് 22 വയസ്സൊക്കെ വിവാഹ പ്രായം ആയിരുന്നു.ആ സമയത്ത് അവൾക്ക് ആലോചനകൾ വന്നു തുടങ്ങിയിരുന്നു. ഓരോ ആലോചനകൾ വരും മുടക്കും അങ്ങനെ പോവുകയായിരുന്നു. പക്ഷെ ഒരു ആലോചന വന്നിട്ട് ഞാൻ മുടക്കാൻ നോക്കിയിട്ട് അത് മുടങ്ങുന്നില്ല. പുള്ളിയോട് ഞാൻ അതിൽ നിന്നും പിന്മാറാൻ പറഞ്ഞു. പക്ഷേ കേട്ടില്ല. അപ്പോൾ ഞാൻ ആ പ്രായത്തിൽ വിവാഹം കഴിക്കാൻ നിര്ബന്ധിതനായി. മോൾ ഇപ്പോൾ ഡിഗ്രിക്കും, മകൻ ഇപ്പോൾ ആറാം ക്ലാസ്സിലും. നിഷാന്ത് സാഗർ മൈൽ സ്റ്റോൺ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *