തൃശ്ശൂരല്ല, അതിന് മുന്‍പ് സുരേഷ് ഗോപി വന്‍ വിജയം തീര്‍ത്ത ചിലതുണ്ട്; ഇത് ഞാനിങ്ങെടുക്കുവാ!!
തൃശ്ശൂരല്ല, അതിന് മുന്‍പ് സുരേഷ് ഗോപി വന്‍ വിജയം തീര്‍ത്ത ചിലതുണ്ട്; ഇത് ഞാനിങ്ങെടുക്കുവാ!!
ഒരു സിനിമാ ഡയലോഗ് പോലെ സുരേഷ് ഗോപിയുടെ ആ ഡയലോഗ് ഹിറ്റാവുകയാണ്, ‘തൃശ്ശൂര്‍ ഞാനിങ്ങ് എടുക്കുവാ’ എന്ന്. ഏകദേശം ആ വാക്ക് ഉറപ്പിക്കാറായിട്ടുണ്ട്. തൃശ്ശൂരില്‍ സുരേഷ് ഗോപി വമ്പിച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പത്ത് ഹിറ്റുകള്‍
തൃശ്ശൂര്‍ മണ്ഡലമല്ല, അതിന് മുന്‍പ് സുരേഷ് ഗോപി വിജയം ഉറപ്പിച്ച ചിലതുണ്ടായിരുന്നു. സൂപ്പര്‍ താര പരിവേഷത്തോടെ സിനിമയില്‍ മിന്നി നിന്ന കാലത്ത് ഉണ്ടാക്കിയ ഹിറ്റുകള്‍. അങ്ങനെ പത്ത് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം
സുരേഷ് ഗോപിയ്ക്ക് ഒരു വന്‍ ബ്രേക്ക് നല്കിയ സിനിമയാണ്. രഞ്ജി പണിക്കറുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 1993 ലാണ് റിലീസായത്
മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക്കല്‍ ഹിറ്റ് ചിത്രമാണ് സുരേഷ് ഗോപിയുടെ ലേലം. 1997 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജോഷിയാണ്. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ് ഗോപി അങ്ങ് നിറഞ്ഞാടി
ആക്ഷനും, നെടുനീളന്‍ ഡയലോഗുകളും കണ്ടു ശീലിച്ച സുരേഷ് ഗോപി ആരാധകരെ അമ്പരപ്പിച്ച സിനിമയായിരുന്നു കളിയാട്ടം. 97 ല്‍ പുറത്തിറങ്ങിയ ഈ സിനിമയിലെ അഭിനയത്തിനാണ് സുരേഷ് ഗോപിയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. ജയരാജ് ആണ് സംവിധാനം
സുരേഷ് ഗോപിയുടെ മറ്റൊരു സൂപ്പര്‍ ഹിറ്റ് കുടുംബ ചിത്രമാണ് വാഴുന്നോര്‍. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം 1999 ലാണ് പുറത്തിറങ്ങിയത്
സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച കഥാപാത്രമായ ഭരത്ചന്ദ്രന് ഐപിഎസ്സിനെ മലയാളത്തിന് തന്ന സിനിമ. പിന്നീട് ഈ പേരില്‍ ഇറങ്ങിയ സിനിമയും ഹിറ്റായിരുന്നു. 94 ല്‍ ആണ് സിനിമ പുറത്തിറങ്ങിയത്
ദ ടൈഗറില്‍ എത്തിയപ്പോള്‍ മറ്റൊരു ഐപിഎസ് കഥാപാത്രത്തെ കൂടെ സുരേഷ് ഗോപി ഏറ്റവും മികച്ചതാക്കി തീര്‍ത്തു. ബി ഉണ്ണികൃഷ്ണനാണ് ഈ സിനിമയുടെ തിരക്കഥാകൃത്തം. സംവിധാനം ജോഷി തന്നെ.
94 ല്‍ പുറത്തിറങ്ങിയ ദ കമ്മീഷ്ണര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഭരത് ചന്ദ്രന് ഐപിഎസ് എന്ന സിനിമ വന്നത്. രഞ്ജി പണിക്കര്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായി
ഷാജി കൈലാസ് – സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് തലസ്ഥാനം. തന്റെ കാമ്പസ് കാലത്തെ രാഷ്ട്രീ അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് തലസ്ഥാനത്തിന്റെ തിരക്കഥ എഴുതിയത് എന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞിരുന്നു
തൊണ്ണൂറുകളുടെ അവസാനത്തില്‍ രണ്‍ജി പണിക്കര്‍ – ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പത്രം. നന്ദഗോപാല്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തിയ സിനിമ വന്‍ ഹിറ്റായി
ഒരച്ഛന്റെ രോദനം എന്ന ഡയലോഗ് കേള്‍ക്കുമ്പോള്‍ സുരേഷ് ഗോപിയെ ഓര്ക്കാത്തവരുണ്ടോ. 2010 ല്‍ ആണ് ജനകന് എന്ന ചിത്രം റിലീസായത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ എന്‍ ആര് സഞ്ജീവ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു
സുരേഷ് ഗോപിയുടെ ഹിറ്റുകളുടെ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. ഇന്നലെ, ചിന്താമണികൊലക്കേസ്, സമ്മര്‍ ഇന്‍ ബത്ലഹേം, രുദ്രാക്ഷം, കശ്മീരം, തെങ്കാശിപ്പട്ടണം, ഡിക്ടട്ടീവ്, എന്റെ സൂര്യ പുത്രിയ്ക്ക്, ഇഞ്ചിക്കാടന്‍ മത്തായി ആന്റ് സണ്‍സ്, നാദിയ കൊല്ലപ്പെട്ട രാത്രി, അപ്പോത്തിക്കരി, നരിമാന് എന്നിങ്ങനെ ആ ലിസ്റ്റ് നീണ്ടു പോകും.
@All rights reserved Typical Malayali.
Leave a Comment