പിറന്നാൾ ആഘോഷത്തിനിടെ ഇടിത്തീയായി ആ വാർത്ത. കണ്ണുകൾ തുളുമ്പി എ കെ ആൻറണി

കേരളത്തിലെ സമുന്നതനായ കോൺഗ്രസ് നേതാവാണ് എ.കെ ആൻറണി. കേരള മുഖ്യമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം തിളങ്ങിയ അദ്ദേഹം തൻ്റെ എൺപത്തി രണ്ടാം വയസ്സിൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്. അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളുമെല്ലാം കോൺഗ്രസ് അനുഭാവികൾ തന്നെയാണ്. അദ്ദേഹത്തിൻ്റെ ഒരു മകൻ അനിൽ ആൻറണി കോൺഗ്രസ് യുവനേതാവും കോൺഗ്രസിൻ്റെ ഡിജിറ്റൽ മീഡിയ കൺവീനറും ആയിരുന്നു. എന്നാൽ ഇന്ന് അനിൽ ആൻ്റണി ബിജെപി അംഗത്വം സ്വീകരിച്ചു. ഈ നീക്കം കോൺഗ്രസ് പാർട്ടിയെ ഞെട്ടിച്ചിരുന്നു.ഏറ്റവും സ്നേഹവും ബഹുമാനവും അച്ഛനോട് ആണെന്നും, ബിജെപിയിൽ ചേർന്ന തൻ്റെ തീരുമാനം കുടുംബത്തിൽ ഭിന്നത ഉണ്ടാക്കില്ലെന്നുമാണ് അനിൽ പറഞ്ഞത്. എന്നാൽ മകൻ ബിജെപിയിലേക്ക് പോയത് അക്ഷരാർത്ഥത്തിൽ എ.കെ ആൻറണിയെ തകർത്തുകളഞ്ഞിരിക്കുകയാണ്. പാർട്ടിക്കകത്തും പുറത്തുമെല്ലാം നിന്നും കൂരമ്പുകൾ ആണ് ആൻറണിക്ക് നേരെ എത്തുന്നത്. വലിയ നാണക്കേടിലേക്കാണ് അനിൽ അപ്പനെ തള്ളിയിട്ടത്. ഇപ്പോഴിതാ ചങ്ക് പൊട്ടുന്ന വേദനയിൽ എകെ ആൻ്റണി നൽകിയ പ്രതികരണമാണ് വൈറലായി മാറുന്നത്. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട എകെ ആൻറണി കണ്ണുകൾ നിറഞ്ഞ് വികാരഭരിതനായാണ് പ്രതികരിച്ചത്. ബിജെപിയിൽ ചേരാനുള്ള അനിൽ ആൻറണിയുടെ തീരുമാനം വേദനിപ്പിച്ചെന്ന് എകെ ആൻറണി പറഞ്ഞു.

തികച്ചും തെറ്റായ തീരുമാനം എന്നാണ് തൻ്റെ അഭിപ്രായം എന്നും നിറ കണ്ണോടെ ആൻറണി പറഞ്ഞു. രാജ്യത്തിൻ്റെ മതേതരത്വം ദുർബലപ്പെടുത്തുന്നതാണ് ബിജെപി നയം. തനിക്ക് അവസാനശ്വാസം ഉള്ളതുവരെ ബിജെപിയുടെയും ആർഎസ്എസിൻ്റെയും വിനാശകരമായ നയങ്ങൾക്കെതിരെ ശബ്ദമുയർത്തും. ആ കാര്യത്തിൽ ഒരു സംശയവുമില്ല. ജീവിതത്തിൻ്റെ അവസാന നാളുകളിലേക്ക് ആണ് കടന്നു പോകുന്നത്. എനിക്ക് 82 വയസ്സായി. ഇനി എത്രനാൾ ജീവിക്കും എന്ന് അറിയില്ല. ദീർഘായുസിന് താൽപര്യവും ഇല്ല. പക്ഷെ എത്രനാൾ ജീവിച്ചാലും ഞാൻ മരിക്കുന്നതുവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകൻ ആയിരിക്കും. അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും ചോദ്യോത്തരങ്ങൾക്കും ഇനി തയ്യാറാകില്ല.ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണ് ഇത്. എ.കെ ആൻറണി പറഞ്ഞു. ചോദ്യങ്ങൾക്ക് നിൽക്കാതെ കെപിസിസി ഓഫീസിലെ സ്വന്തം മുറിയിലേക്ക് ആൻറണി കയറിപ്പോയി. അതേസമയം ഇന്നലെ അനിലിൻ്റെ സഹോദരൻ അജിത്തിൻ്റെ പിറന്നാൾദിനം കൂടിയായിരുന്നു. വൈതക്കാട്ടെ എ കെ ആൻ്റണിയുടെ വീടായ അഞ്ജനത്തിലും സമീപത്തെ വൃദ്ധസദനത്തിലുമായി ഇന്ന് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചിരുന്നു. വൃദ്ധസദനത്തിലേക്കുള്ള അന്തേവാസികൾക്ക് ഉള്ള ഭക്ഷണം കേറ്ററിംങ്ങ് സ്ഥാപനം അഞ്ജനത്തിൽ എത്തിക്കുമ്പോൾ ഡൽഹി ബിജെപി ആസ്ഥാനത്ത് അനിൽ ആൻറണി ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. ഇതോടെ ആഘോഷം വേണ്ടെന്നുവച്ച കുടുംബം ഭക്ഷണം വൃദ്ധസദനത്തിലേക്ക് കൊടുത്തയച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *